ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഡെവലപ്പര്‍മാര്‍ക്ക് പരസ്യവരുമാനം നേടാന്‍ അവസരം നല്‍കും

By Archana V
|

ഇന്ന് വളരെ ഏറെ ഉപയോഗിക്കപ്പെടുന്ന ചാറ്റ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ആപ്പ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി പുതിയ സവിശേഷതകള്‍ ലഭ്യമാക്കുന്നുണ്ട്.

ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഡെവലപ്പര്‍മാര്‍ക്ക് പരസ്യവരുമാനം നേടാന്‍ അവസരം

2016 ല്‍ മെസ്സഞ്ചറിനായി വിവിധ ഡെവലപ്പര്‍മാരില്‍ നിന്നായുള്ള 20 ഗെയിമുകളോട് കൂടിയ ഇന്‍സ്റ്റന്റ് ഗെയിം ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. ഈ സംഖ്യ ക്രമേണ വര്‍ധിക്കുകയും ഡെവലപ്പര്‍മാര്‍ക്ക് മികച്ച ഗെയിംപ്ലെ അനുഭവം സാധ്യമാക്കുന്നതിന് കൂടുതല്‍ സവിശേഷതകള്‍ ലഭിക്കുകയും ചെയ്തു. അതിന് ശേഷം ഏതാനം മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് മെസ്സഞ്ചറില്‍ പരസ്യങ്ങള്‍ അവതരിപ്പിച്ചു തുടങ്ങി.

ഇപ്പോള്‍ മെസ്സഞ്ചര്‍ആപ്പ് ഡെവലപ്പ് ചെയ്യുന്നതിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ ഫേസ്ബുക്ക് തിരഞ്ഞെടുത്ത ഗെയിം ഡെവലപ്പര്‍മാരോട് കൂടി പരീക്ഷണാര്‍ത്ഥം വീഡിയോ ആഡുകള്‍ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

പരീക്ഷണാര്‍ത്ഥം അവതരിപ്പിക്കുന്ന ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യാം.ഒപ്പം ഗെയിമുകളിലെ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഓഡിയെന്‍സ് നെറ്റ്‌വര്‍ക്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഉപയോഗിക്കുകയും ചെയ്യാം.

എഫ്ആര്‍വിആറിന്റെ ബാസ്‌കറ്റ് ബാള്‍ എഫ്ആര്‍വിആര്‍ , ബ്ലാക് സ്റ്റോമിന്റെ എവര്‍വിങ് ഉള്‍പ്പടെയുള്ള ഗെയിമുകളില്‍ കളിക്കിടെ പരസ്യങ്ങള്‍ ഉണ്ടാവും.

വരുമാനം നേടുന്നതിനൊപ്പം മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാനുള്ള വഴികള്‍ മനസ്സിലാക്കാനും നിലവിലെ നീക്കം ഡെവലപ്പര്‍മാരെ സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.

സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!

ഫലം ലഭിക്കുന്നതിന് അനുസരിച്ച് ഫേസ്ബുക്ക് കൂടുതല്‍ ഡെവലപ്പര്‍മാര്‍ക്ക് റിവാര്‍ഡ് വീഡിയോ ആഡുകള്‍ നല്‍കും. കൂടാതെ വരും ആഴ്ചയില്‍ കമ്പനി വീഡിയോ ആഡ് പ്ലാറ്റ്‌ഫോം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ ടൂളുകള്‍ ലഭ്യമാക്കും.

ഇതിലൂടെ ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുകയും ഇന്‍സ്റ്റന്റ് ഗെയിമിങ് പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയുകയും ചെയ്യും.

വരുമാനം ലഭ്യമാക്കുന്നതിന് പുറമെ ഇന്‍-ആപ്പ് പര്‍ച്ചേസും ഫേസ്ബുക്ക് അവതരിപ്പിക്കും. ബീറ്റ പരീക്ഷണത്തിന് ശേഷം ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഗെയിം വിശ്വസനീയമായ ടൂളുകളോടെ നേരിട്ട് പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യാം. ഇന്‍സ്റ്റന്റ് ഗെയിം നിര്‍മ്മിക്കാന്‍ ആഗ്രഹമുള്ള ഡെവലപ്പര്‍മാര്‍ക്ക് ഇതിലേക്ക് ഇവിടെ നിന്നും സൗജന്യമായി സൈന്‍ അപ് ചെയ്യുകയും ചെയ്യാം.

Best Mobiles in India

Read more about:
English summary
Facebook Messenger lets developers monetize ads with the new ability given to them and this will be rolled out in phases.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X