വീട്ടിൽ കഴിയുന്നവർക്ക് ഇപ്പോൾ ഗൂഗിൾ ഡ്യൂവോയിലൂടെ 12 പേരെ വീഡിയോകോൾ ചെയ്യാം

|

കൊറോണ വൈറസ് കാരണം മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയമപ്പെട്ടവരുമായി ബന്ധപ്പെടാൻ വീഡിയോ കോളുകളും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതിനിടെ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ഗൂഗിൾ ഡ്യൂവോ ഉപയോക്താക്കാക്കൾക്കായി പുതിയ സവിശേഷത അവതരിപ്പിച്ചു. 12 പേരെ വരെ ഉൾപ്പെടുത്താവുന്ന ഗ്രൂപ്പ് വീഡിയോ കോൾ സവിശേഷതയാണ് അപ്ലിക്കേഷൻ അവതരിപ്പിച്ചത്.

ലോക്ക്ഡൌൺ
 

ലോക്ക്ഡൌൺ കാരണം ആളുകൾ വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ ഉണ്ടാവുന്ന ഗ്രൂപ്പ് കോളിംഗിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഡ്യൂവോ പുതിയ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. കൊറോണ വൈറസ് പടരാതിരിക്കാൻ ആളുകൾ വീട്ടിൽ താമസിക്കുകയും വീട്ടിൽ നിന്ന് ജോലിചെയ്യുകയും ചെയ്യുന്നതിനാൽ, ഗ്രൂപ്പ് കോളിംഗും മെസേജിങും ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

ഗൂഗിൾ ഡ്യുവോ ഗ്രൂപ്പ് കോളിംഗ് അപ്‌ഡേറ്റ്

ഗൂഗിൾ ഡ്യുവോ ഗ്രൂപ്പ് കോളിംഗ് അപ്‌ഡേറ്റ്

കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റ് അനുസരിച്ച്, ഗ്രൂപ്പ് കോളുകളിൽ എട്ട് ആളുകളെ വിളിക്കാൻ കഴിഞ്ഞിരുന്നതിൽ നിന്നും ഇപ്പോൾ വിളിക്കാൻ സാധിക്കുന്ന ആളുകളുടെ പരമാവധി എണ്ണം 12 ആക്കി ഉയർത്തിയിട്ടുണ്ട്. ഈ സവിശേഷത വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്വിറ്ററിൽ കുറിച്ചു. പ്രൈമറി വീഡിയോ കോളിംഗ് അപ്ലിക്കേഷനായി ഗൂഗിൾ ഡ്യുവോ ഉപയോഗിക്കുന്നവർക്ക് തീർച്ചയായും ഈ പുതിയ സവിശേഷത സന്തോഷ വാർത്തയാണ്.

കൂടുതൽ വായിക്കുക: കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നു

ഗൂഗിൾ ഡ്യുവോ

2016 ൽ ഗൂഗിൾ ഡ്യുവോ വീണ്ടും അവതരിപ്പിച്ചപ്പോൾ ഗ്രൂപ്പ് വീഡിയോ കോളിംഗിനെ ഡ്യുവോ സപ്പോർട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം കൊണ്ടുവന്ന അപ്ഡേറ്റിൽ നാല് ആളുകളെ വരെ ഒന്നിച്ച് വിളിക്കാൻ സാധിക്കുന്ന വിധത്തിൽ ഒരു ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനം ഡ്യുവോ കൊണ്ടുവന്നു. അടുത്തിടെ ഒരൊറ്റ ഗ്രൂപ്പ് കോളിൽ എട്ട് പേർക്ക് ഒന്നിച്ച് പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ ആപ്പ് അപ്ഡേറ്റ് ചെയ്തു. ഇപ്പോഴിതാ 12 പേർക്ക് ഒരൊറ്റ ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ ആപ്പ് അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് കമ്പനി.

ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാം
 

ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാം

നിലവിൽ 12 പേർക്ക് ഒരുമിച്ച് ഗ്രൂപ്പ് കോളിംഗ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള അപ്ഡേറ്റ് ഡ്യുവോ അപ്ലിക്കേഷനിൽ ഇല്ല. നിങ്ങൾക്ക് അപ്ലിക്കേഷൻ തുറന്ന് ഗ്രൂപ്പ് കോളിലേക്ക് 11 ആളുകളെ ചേർക്കാൻ സാധിക്കുന്ന വിധത്തിലാണ് നിലവിലുള്ള സംവിധാനം. നിങ്ങൾ അപ്ലിക്കേഷൻ തുറന്ന് കോൺടാക്റ്റുകൾ കാണുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞുടക്കുക. ഗ്രൂപ്പ് കോളുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനിൽ ടാപ്പുചെയ്യുക.

വെബ്

ഗ്രൂപ്പ് കോളിലേക്ക് 11 ആളുകളെ വരെ ഓരോരുത്തരെ ആയി ചേർക്കാം. ഇത് കഴിഞ്ഞ് സ്‌ക്രീനിന്റെ ചുവടെയുള്ള ഡൺ എന്ന ഓപ്‌ഷൻ ടാപ്പുചെയ്‌ത് നിങ്ങളുടെ കോൺടാക്റ്റുകളുമായി ഗ്രൂപ്പ് കോൾ ആസ്വദിക്കാം. ശ്രദ്ധിക്കേണ്ട കാര്യം ഡ്യൂവോയുടെ വെബ് വേർഷനിൽ ഇതുവരെ ഗ്രൂപ്പ് കോളിംഗ് സപ്പോർട്ട് നൽകിയിട്ടില്ല എന്നതാണ്.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്ന സമയം രസകരമായി ചിലവഴിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ പുതിയ സവിശേഷത

Most Read Articles
Best Mobiles in India

Read more about:
English summary
Amidst the lockdown due to the novel coronavirus, Google Duo, which is one of the well-known video calling apps has received a new capability. Well, Sanaz Ahari, Sr. Director of Product and Design at Google took to Twitter to announce that the app has received support for group calls up to 12 participants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X