സൂമിനെയും വാട്സ്ആപ്പിനെയും നേരിടാൻ പുതിയ സവിശേഷതകളുമായി ഗൂഗിൾ ഡ്യൂവോ

|

ലോക്ക്ഡൌൺ കാലത്ത് വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോക്തൃ അടിത്തറ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കും അല്ലാതെയും ആളുകൾ ഗ്രൂപ്പ് വീഡിയോകോളിങ് പ്ലാറ്റ്ഫോമുകൾ ധാരാളമായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ വീഡിയോ കോളിങ് ആപ്പുകൾ തമ്മിലുള്ള മത്സരവും കടുക്കുകയാണ്. മറ്റുള്ള വീഡിയോ കോളിങ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡ്യൂവോ.

ഒരു വീഡിയോ കോളിൽ
 

ഒരു വീഡിയോ കോളിൽ പങ്കെടുക്കുന്ന ആളുകളുടെ പരിധി 12 ആയി ഉയർത്തികൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത് ഡ്യൂവോ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് ആപ്പുകൾക്ക് ആവശ്യക്കാർ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ ഡ്യൂവോ ഇത്തരമൊരു അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. നാല് പുതിയ സവിശേഷതകളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ഗൂഗിൾ ഡ്യുവോയിൽ 10 ദശലക്ഷം പുതിയ സൈൻ-അപ്പുകളാണ് ഉണ്ടായതെന്ന് ഗൂഗിളിന്റെ ബ്ലോഗ്‌പോസ്റ്റിൽ വെളിപ്പെടുത്തി. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുള്ള പുതിയ നാല് സവിശേഷതകൾ ഡ്യുവോ ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ ഡേവ് സിട്രോൺ വെളിപ്പെടുത്തി.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാം

ഒരു കോളിൽ 12 പേർ

ഒരു കോളിൽ 12 പേർ

കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ ഗ്രൂപ്പ് കോളുകളിൽ ഉണ്ടായ വർദ്ധന ഞെട്ടിക്കുന്നതാണ്. 8 ഇരട്ടി വർദ്ധനവാണ് നാല് ആഴ്ച്ചയ്ക്കിടെ ഉണ്ടായതെന്ന് സിട്രോൺ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആളുകൾ ഗ്രൂപ്പ് വീഡിയോ കോളുകൾക്ക് പ്രധാന്യം നൽകുന്നുവെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഒറ്റ കോളിൽ തന്നെ കൂടുതൽ ആളുകളെ ഉൾപ്പെടത്താനുള്ള സംവിധാനമാണ് ഡ്യൂവോ നൽകുന്നത്. ഇനി മുതൽ ഒറ്റ കോളിൽ 12 ആളുകളെ വരെ ചേർക്കാൻ സാധിക്കും. നേരത്തെ ഇത് 8 പേർ മാത്രം ആയിരുന്നു.

ഗുണനിലവാരമുള്ള കോളുകൾക്കായി വീഡിയോ കോഡെക് സാങ്കേതികവിദ്യ
 

ഗുണനിലവാരമുള്ള കോളുകൾക്കായി വീഡിയോ കോഡെക് സാങ്കേതികവിദ്യ

തടസ്സമില്ലാത്ത ഉയർന്ന നിലവാരമുള്ള വീഡിയോ കോളിംഗ് സേവനം നൽകാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. ഓഡിയോ കോളിംഗിനായി ഡ്യുവോ ഇതിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വീഡിയോ കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വരും ആഴ്ചയിൽ ഇത് പുതിയ വീഡിയോ കോഡെക് സാങ്കേതികവിദ്യ പുറത്തിറക്കും. കുറഞ്ഞ ബാൻഡ്‌വിഡ്ത്തുള്ള പ്രദേശങ്ങളിലും ഈ സവിശേഷത പ്രവർത്തിക്കും.

കോളുകൾക്കിടയിൽ ഫോട്ടോകൾ എടുക്കാം

കോളുകൾക്കിടയിൽ ഫോട്ടോകൾ എടുക്കാം

ലോക്ക്ഡൌൺ ആരംഭിച്ചത് മുതൽ നമ്മൾ സോഷ്യൽ മീഡിയകളിലെ സ്റ്റോറികളിലും സ്റ്റാറ്റസുകളിലും കാണുന്ന കാര്യമാണ് ഗ്രൂപ്പ് വീഡിയോ കോളുകളുടെ ചിത്രങ്ങൾ. ആളുകൾ സുഹൃത്തുക്കളുമായി വീഡിയോകോളിൽ ഏർപ്പെടുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് ഡ്യൂവോ. ആപ്പിൽ തന്നെ വീഡിയോ കോളിന്റെ ഫോട്ടോ എടുക്കാൻ സാധിക്കുന്ന പുതിയ സവിശേഷതയും ഡ്യൂവോയിൽ അവതരിപ്പിച്ചു.

കൂടുതൽ വായിക്കുക: സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ

കസ്റ്റമെസ്ഡ് മെസേജുകൾക്ക് എആർ ഇഫക്ട്

കസ്റ്റമെസ്ഡ് മെസേജുകൾക്ക് എആർ ഇഫക്ട്

കസ്റ്റമേസ്ഡ് മെസേജുകൾ അയ്കാൻ സംവിധാനമുള്ള ആപ്പാണ് ഡ്യുവോ. ആഗ്മെന്റഡ് റിയാലിറ്റി (AR) ഇഫക്റ്റ് ഉപയോഗിച്ച് മെസേജുകൾ അയയ്ക്കാൻ ആപ്പ് ഇപ്പോൾ ഉപയോക്താക്കളെ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് കോൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ ഒരു ഫോട്ടോയോ കസ്റ്റമേസ്ഡ് വീഡിയോയോ അയയ്‌ക്കാൻ കഴിയും. ഈ വിഡിയോകളിൽ എആർ ഇഫക്ടോടകൂടിയ ടെക്സ്റ്റും ഉൾപ്പെടുത്താൻ സാധിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
The demand for video-calling apps is at an all-time high with more and more people staying at home and wanting to be in touch with their loved ones. Google Duo has upped its game by adding the participant limit in a video call to 12 and is only likely to increase the number. A latest blogpost by Google states that Google Duo has seen 10 million new sign-ups in the past few weeks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X