കൂടുതൽ സുരക്ഷയുമായി ഗൂഗിൾ പേ, ഇനി പണമയക്കാൻ ബയോമെട്രിക്ക് ഓതൻറിക്കേഷൻ

|

ഇന്ത്യയിലുണ്ടായ ഡീമോണിറ്റൈസേഷന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വൻ വർദ്ധനവാണ് ഉണ്ടാക്കിയത്. ഏതാനും ക്ലിക്കുകളിലൂടെ ലളിതവും എളുപ്പവുമായി പണം കൈമാറാൻ സഹായിക്കുന്ന നിരവധി അപ്ലിക്കേഷനുകളും സേവനങ്ങളും ഇന്ന് ലഭ്യമാണ്. ഇത്തരത്തിലുള്ള ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനുകളിലൊന്നാണ് ഗൂഗിൾ പേ. യുപിഐ അടിസ്ഥാനമാക്കിയുള്ള പണ കൈമാറ്റ അപ്ലിക്കേഷനാണ് ഇത്. ഉപയോക്താക്കൾക്ക് റിവാർഡുകൾ നൽകിയാണ് ഗൂഗിൾ പേ ആളുകളുടെ ഇഷ്ട ആപ്പായി മാറിയത്.

ഗൂഗിൾ പേ സേവനം
 

ഏകദേശം രണ്ട് വർഷമായി ഗൂഗിൾ പേ സേവനം സജീവമായി ഇന്ത്യയിലുണ്ട്. ഉപയോക്താക്കളുടെ ഇടപാടുകൾ ഒരു പിൻ അല്ലെങ്കിൽ പാറ്റേൺ ഉപയോഗിച്ച് സുരക്ഷിതമാക്കാൻ ഈ ആപ്പിലൂടെ സാധിക്കുന്നു. ഗൂഗിൾ പേയുടെ ഏറ്റവും പുതിയ അപ്ഡേഷനായ ഗൂഗിൾ പേ 2.100ൽ കമ്പനി പുതിയൊരു സുരക്ഷാ സംവിധാനം കൂടി കൊണ്ടുവന്നിരിക്കുകയാണ്. ബയോമെട്രിക്ക് ഓതൻറിക്കേഷനാണ് ഗൂഗിൾ പേയിലെ പുതിയ സംവിധാനം. ഇതിലൂടെ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. വിരലടയാളമോ ഫേസ് ഓതൻറിക്കേഷനോ ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.

ബയോമെട്രിക്

സുരക്ഷ വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഗൂഗിൾ പേ തങ്ങളുടെ ആപ്പിൽ ബയോമെട്രിക് ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റ് ഉണ്ടാക്കിയെന്ന് ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. സെൻറ് മണി സെറ്റിങ്സിലേക്ക് ഈ സുരക്ഷാ സംവിധാനം ചേർക്കാൻ സാധിക്കും. നിലവിൽ ഒരു പിൻ ഉപയോഗിച്ചാണ് ഇത് ചെയ്തിരുന്നത്. സെക്യൂരിറ്റി പിൻ ഉള്ളപ്പോൾ തന്നെ കൂടുതൽ സുരക്ഷിതമായി ഉപയോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ പുതിയ സംവിധാനം സഹായിക്കും.

കൂടുതൽ വായിക്കുക : 2019ൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭ്യമാകുന്ന ഫോണുകളെ വെളിപ്പെടുത്തി ഗൂഗിൾ

ഉയർന്ന സുരക്ഷ

ശ്രദ്ധേയമായ കാര്യം ഗൂഗിൾ പേ ഒരു ബയോമെട്രിക് സുരക്ഷാ ഓപ്ഷൻ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെയും ഉണ്ടായിരുന്നു എന്നതാണ്. ഉയർന്ന സുരക്ഷ പ്രതീക്ഷിച്ചിരുന്ന നിരവധി ഉപയോക്താക്കളെ തൃപ്തിപ്പെടുത്തികൊണ്ടാണ് പുതിയ സംവിധാനം കമ്പനി കൊണ്ടുവന്നിരിക്കുന്നത്. പുതിയ സംവിധാനം ആളുകൾ അപ്ലിക്കേഷൻ ഉപയോഗിച്ച് പണം അയയ്‌ക്കുന്ന രീതിയെ മാത്രമാണ് മാറ്റുക. ആപ്പിലെ മറ്റ് ഘടകങ്ങളെല്ലാം അതേപടി തന്നെ തുടരും.

എൻ‌എഫ്‌സി പേയ്‌മെന്റുകൾ
 

സ്റ്റോറുകളിലും മറ്റുമുള്ള എൻ‌എഫ്‌സി പേയ്‌മെന്റുകൾക്കായി, ഉപയോക്താക്കൾക്ക് അവരുടെ ഫോൺ അൺലോക്ക് ചെയ്യുന്ന സുരക്ഷാ സംവിധാനമേ ഇപ്പോഴും നൽകിയിട്ടുള്ളു. ഗൂഗിൾ പേയുടെ പുതിയ സുരക്ഷാ സവിശേഷതയിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് നിലവിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമായ 2.100 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. കൂടാതെ, സവിശേഷത ഇപ്പോൾ തന്നെ പരീക്ഷിക്കണമെന്നുള്ളവർക്ക് APK മിററിൽ നിന്ന് സൈഡ്‌ലോഡ് ചെയ്യാവുന്നതാണ്.

ആൻഡ്രോയിഡ് 10

ഗൂഗിൾ പേയുടെ അപ്ഡേറ്റഡ് വേർഷൻ എ‌പി‌ഐ അവതരിപ്പിച്ചത് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 10 ഉപയോഗിച്ചാണ്. അതിനാൽ ഗൂഗിൾ പേയുടെ ഏറ്റവും പുതിയ ബയോമെട്രിക് ഓതൻറിക്കേഷൻ സവിശേഷത പരീക്ഷിക്കാൻ താൽപ്പര്യമുള്ളവർ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് 10 ലേക്ക് അപ്ഡേറ്റ് ചെയ്യണം. ആൻഡ്രോയിഡ് 9ൽ പ്രവർത്തിക്കുന്ന ഡിവൈസുകൾക്ക് ഈ സവിശേഷത ലഭ്യമാകാനുള്ള സാധ്യതകളുണ്ടെങ്കിലും അതിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

കൂടുതൽ വായിക്കുക : ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി ഫെയ്ബുക്കിൽ ഇനി വാർത്തകളും

മികച്ച ഫീച്ചർ

ഗൂഗിൾ പേയിലേക്ക് ബയോമെട്രിക് ഓതൻറിക്കേഷൻ സവിശേഷത കൊണ്ടുവരുന്നത് സുരക്ഷയെ സംബന്ധിച്ച കരുതലിൻറെ ഭാഗമായി വേണം കരുതാൻ. ഈ സംവിധാനം വിരലടയാളമോ ഫേസ് റക്കഗനിഷനോ ഉപയോഗിച്ച് ഇടപാടുകൾ സുരക്ഷിതമാക്കുന്നു. മറ്റുള്ള ആളുകൾ നിങ്ങളുടെ ഗൂഗിൾ പേയിൽ നിന്നും പണം കൈമാറാൻ ശ്രമിച്ചാൽ തടയാൻ സാധിക്കുന്ന ഏറ്റവും നല്ല ഫീച്ചറായിട്ടാണ് ഈ സംവിധാനത്തെ കാണുന്നത്. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരു പോലെ ലഭ്യമാക്കിയാൽ ഗൂഗിൾ പേയുടെ വിശ്വസ്തതയും സുരക്ഷയും ജനപ്രീതിയും ഒരുപോലെ വർദ്ധിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
The rise of digital payments in the wake of demonetization in India paved the way for numerous apps and services providing simple and easy money transfer in just a few clicks. One of the popular apps is Google Pay, which is a UPI-based money transfer app that has gained popularity by giving rewards to users. For almost two years, this service has been letting users protect their transactions with just a PIN or pattern. Now, it looks like the latest iteration, Google Pay 2.100 has brought a new means of security to the way people send and receive money. Well, the talk is about the fingerprint or face authentication to help make transactions secure.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X