ഗൂഗിൾ പേ വഴി സേവിങ്സ് ഉണ്ടാക്കാം, പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം ഉപയോഗിക്കാനും വളരെ എളുപ്പം

|

ഇന്ത്യയിലെ ജനപ്രീയ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഉപയോക്താക്കളെ ആകർഷക്കാൻ തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച സവിശേഷതൾ നൽകുന്നതിനൊപ്പം ക്യാഷ്ബാക്ക് ഓഫറുകളും റിവാഡുകളും ഗൂഗിൾ പേ നൽകുന്നുണ്ട്. ബില്ലുകൾ അടയ്ക്കാനും പണം കൈമാറാനും ഉപയോഗിച്ചിരുന്ന ഗൂഗിൾ പേ ഇനി മുതൽ നിങ്ങളുടെ സേവിങ്സിന്റെ കൂടി ഇടമായി മാറുും. ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റ് ഫീച്ചറിലൂടെ നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ ചെയ്യാൻ സാധിക്കും. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൌണ്ട് തുടങ്ങാനും സാധിക്കും.

 

ഗൂഗിൾ പേ എഫ്ഡി സ്കീം

ഗൂഗിൾ പേ എഫ്ഡി സ്കീം

ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്ഫോമിൽ എഫ്ഡി ഫീച്ചർ നൽകുന്നതിനായി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായിട്ടാണ് സഹകരിച്ച് പ്രവർത്തിക്കുന്നത്. ഗൂഗിൾ പേയിൽ ഒരു എഫ്ഡി ഓപ്പൺ ചെയ്യുന്നത് യുപിഐ പേയ്മെന്റ് ചെയ്യുന്നതുപോലെ ലളിതമാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഈ ഫീച്ചർ നിലവിൽ ഗൂഗിൾ പേ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഐഒഎസ് ഉപയോക്താക്കൾക്കുള്ള ഗൂഗിൾ പേ എഫ്ഡി സപ്പോർട്ട് വൈകാതെ ലഭ്യമാകും.

ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റുകൾ

ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഓരോ നിക്ഷേപകനും അഞ്ച് ലക്ഷം രൂപ വരെ ഗ്യാരണ്ടി ലഭിക്കുമെന്ന് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തെ എഫ്ഡിക്ക് ബാങ്ക് 6.35 ശതമാനം വരെ പലിശയാണ് നൽകുന്നത്. ഇത് മറ്റ് പല സേവിംഗ്സ് ഓപ്ഷനുകളേക്കാളും വളരെ കുടുതൽ ആണ്. പലിശ മാത്രമല്ല ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിന്റെ പ്രത്യേകത. ഇത് വളരെ എളുപ്പവുമാണ് എന്നതാണ്. ഇതിനായി ഉപയോക്താക്കൾക്ക് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് പോലും ആവശ്യമില്ല.

ഗൂഗിൾ പേ ആപ്പ്
 

ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് വഴി ഉയർന്ന പലിശ നിരക്കിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ പൂർണ്ണമായി ഡിജിറ്റലായി ബുക്ക് ചെയ്യാനാകുമെന്നും ഗൂഗിൾ പേ പ്ലാറ്റ്ഫോമുമായി ഇന്റഗ്രേറ്റ് ചെയ്ത അടുനെ ഇക്വിറ്റാസ് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് പോലും തുറക്കാതെ ഫിക്സഡ് ഡിപ്പോസിറ്റ് സേവനം ലഭ്യമാകും എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ പേ ഉപയോഗിച്ച് പണം സേവ് ചെയ്യാനുള്ള ഫിക്സഡ് ഡിപ്പോസിറ്റ് അക്കൌണ്ട് ആരംഭിക്കേണ്ടത് എങ്ങനെയെന്നും സംവിധാനം എങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിലെ ഗൂഗിൾ പേ ആപ്പ് തുറക്കുക> ബിസിനസ് ആന്റ് ബിൽസ് ഓപ്ഷനിൽ താഴേക്ക് സ്ക്രോൾ ചെയ്യുക

ഘട്ടം 2: ഇക്വിറ്റാസ് ബാങ്ക് സ്പോട്ട് എന്ന ഓപ്ഷനായി സെർച്ച് ചെയ്യുക. ഇതിൽഷ ഇക്വിറ്റാസ് എസ്എഫ്ബി ലോഗോയിൽ ക്ലിക്കുചെയ്യുക

ഘട്ടം 3: നിങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു തുക തിരഞ്ഞെടുക്കുക, തുടർന്ന് കാലാവധി തിരഞ്ഞെടുക്കുക

ഘട്ടം 4: നിങ്ങളുടെ സ്വകാര്യ, KYC വിശദാംശങ്ങളായ ആധാർ നമ്പർ, പാൻ തുടങ്ങിയവ ഇക്വിറ്റാസ് ബാങ്ക് സ്പോട്ടിൽ നൽകുക

ഘട്ടം 5: ഗൂഗിൾ പേ UPI ഉപയോഗിച്ച് എഫ്ഡി സെറ്റപ്പ് പൂർത്തിയാക്കുക

ഗൂഗിൾ പേ എഫ്ഡിയിൽ നിന്നും പണം പിൻവലിക്കുന്നത് എങ്ങനെ

ഗൂഗിൾ പേ എഫ്ഡിയിൽ നിന്നും പണം പിൻവലിക്കുന്നത് എങ്ങനെ

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നുള്ള പ്രസ്താവന അനുസരിച്ച് "കാലാവധി പൂർത്തിയാകുമ്പോൾ, എഫ്ഡിയുടെ പ്രിൻസിപ്പൽ തുകയും പലിശയും ഗൂഗിൾ പേ ഉപയോക്താവിന്റെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. അത് ഇന്ത്യയിലെ ഏത് ബാങ്കിലായാലും ലഭ്യമാകും. നിങ്ങളുടെ ഫിക്സർഡ് ഡിപ്പോസിറ്റ് തുക നിശ്ചിത സമയം കഴിഞ്ഞാൽ നിങ്ങളുടെ ഗൂഗിൾ പേയിലേക്ക് ലേക്ക് ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നതാണ്.

നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യാം

ഗൂഗിൾ പേ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപകർക്ക് അവരുടെ പണം പരിശോധിക്കാനും അവരുടെ നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യാനും ഇക്വിറ്റാസ് ബാങ്ക് സ്പോട്ട് ഉപയോഗിച്ച് പുതിയ ഫിക്സഡ് ഡിപ്പോസിറ്റ് തുക ചേർക്കാനും കഴിയും. നിങ്ങൾ സമയം ആകുന്നതിന് മുമ്പ് ഫിക്സർഡ് ഡിപ്പോസിറ്റ് പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇക്വിറ്റാസ് ബാങ്ക് സ്പോട്ടിൽ തന്നെ ഇത് ചെയ്യാം. അതേ പ്രവൃത്തി ദിവസം തന്നെ നിങ്ങളുടെ ഗൂഗിൾ പേ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Google Pay has introduced a new fixed deposit scheme for its users. This is a system that helps in making FD investments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X