ഐഫോണിനെ വെല്ലും ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

|

ആപ്പിള്‍ ഐഫോണ്‍ തീര്‍ത്തും വ്യത്യസ്തമായ നിരവധി ഗുണങ്ങളുള്ള ഒരു സ്മാര്‍ട്‌ഫോണ്‍ തന്നെയാണ്. പ്രത്യേകിച്ച് പരിഷ്‌കരിച്ച ഐ.ഒ.എസ് 6, ഐ.ഒ.എസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം മികച്ച അനുഭവമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ആപ് ഡവലപ്പര്‍മാര്‍ക്കും പുതിയ ഒ.എസുകള്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്.

ജിയോ ഉപഭോക്താക്കള്‍ കുടുങ്ങുമോ?

ഐഫോണിനെ വെല്ലും ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

 

അതുകൊണ്ടുതന്നെ പുതിയ ഐ ഫോണുകളിലും ഐ പാഡുകളിലും ഉപയോക്താക്കള്‍ക്ക് ഗുണകരമായ നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ടുതാനും. എന്നാല്‍ ഐ ഫോണുകളില്‍ ഇതുവരെ കാണാത്തതും ഒരുപക്ഷേ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തതുമായ, ഏറെ ഉപകാരപ്രദമായ ചില ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉണ്ട്.

ആപ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ നല്‍കിയിട്ടുള്ള ചില മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഐ ഫോണില്‍ ലഭ്യമാവാത്തതിന് കാരണം. വളരെ മനോഹരമായ ഫീച്ചറുകളുള്ള ഈ ആപ്ലിക്കേഷനുകള്‍ ഐ ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

ഏതെല്ലാമാണ് ആ ആപ്ലിക്കേഷനുകള്‍ എന്നു നോക്കാം..

കവര്‍

കവര്‍

നിങ്ങളുടെ അഭിരുചി അറിഞ്ഞ് ലോക് സ്‌ക്രീന്‍ ഡിസൈന്‍ അപ്പാടെ മാറ്റുന്ന ആപ്ലിക്കേഷനാണ് കവര്‍. സ്ഥിരമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഏതെല്ലാമെന്നു മനസിലാക്കി അവ ലോക് സ്‌ക്രീനില്‍ ലഭ്യമാക്കാന്‍ കവറിനു കഴിയും. മാത്രമല്ല, ഓരോ സാഹചര്യങ്ങളിലും ഏതെല്ലാം ആപ്ലിക്കേഷനുകളാണോ കൂടുതലായി ഉപയോഗിക്കുന്നത് അതിനനുസരിച്ച് ലോക് സ്‌ക്രീന്‍ മാറ്റുകയും ചെയ്യും. ഉദാഹരണത്തിന് ഡ്രൈവ് ചെയ്യുകയാണെങ്കില്‍ ജി.പി.എസ് ഉള്‍പ്പെടെയുള്ള നാവിഗേഷന്‍, മാപ്പിംഗ് ആപ്ലിക്കേഷനുകള്‍ ലോക് സ്‌ക്രീനില്‍ ലഭ്യമാവും. ലൊക്കേഷന്‍, മോഷന്‍ ഡാറ്റ എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

സൈ്വപ്

സൈ്വപ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ് സൈ്വപ്. വര്‍ച്വല്‍ കീബോഡില്‍ ഓരോ കീയും അമര്‍ത്തുന്നതിനു പകരം സൈ്വപ് ചെയ്യാനുള്ള സംവിധാനമാണ് ഇത്. അതായത് ഒരുകീയില്‍ നിന്ന് വിരലെടുക്കാതെ അടുത്ത കീയിലേക്ക് നീക്കിയാല്‍ മതി. അടുത്തിടെ ഇതിനു സമാനമായി സ്വിഫ്റ്റ് കി ഐ.ഒ.എസില്‍ ലോഞ്ച് ചെയ്‌തെങ്കിലും സൈ്വപിനോട് കിടപിടിക്കാന്‍ സാധിക്കില്ല. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഷവോമി മീ 6: 6ജിബി റാമുമായി ബജറ്റു വിലയില്‍!

പ്രൊഫൈല്‍ ഷെഡ്യൂളര്‍
 

പ്രൊഫൈല്‍ ഷെഡ്യൂളര്‍

ഏറെ ഉപകാരപ്രദമായ മറ്റൊരു ആപ്ലിക്കേഷനാണ് ഇത്. ഒരിക്കല്‍ സെറ്റ് ചെയ്തു വച്ചാല്‍ പിന്നെ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പ്രൊഫെല്‍ മാറിക്കൊണ്ടിരിക്കുമെന്നതാണ് പ്രത്യേകത. ഉദാഹരണത്തിന് ഉറങ്ങാന്‍ പോകുന്ന സമയത്ത് ഫോണ്‍ തനിയെ സൈലന്റ് മോഡിലേക്കു മാറും. ഉണര്‍ന്നു കഴിഞ്ഞാല്‍ തിനയെ ജനറല്‍ മോഡിലേക്കോ വൈബ്രേറ്റിംഗ് മോഡിലേക്കോ വരികയും ചെയ്യും.

അതിനായി ഉറങ്ങുന്ന സമയവും എഴുന്നേല്‍ക്കുന്ന സമയവും ഒരിക്കല്‍ ഫോണില്‍ സെറ്റ് ചെയ്താല്‍ മതി. സമാനമായി ഓഫീസിലേക്കു പോകുമ്പോള്‍ തനിയെ വൈ-ഫൈ കണക്റ്റാവുകയും തിരിച്ചെത്തിയാല്‍ ഡിസ്‌കണക്റ്റാവുകയും ചെയ്യും. ഇനി സൈലന്റ് മോഡിലിരിക്കുമ്പോഴും ഏതെങ്കിലും പ്രത്യേക വ്യക്തികളുടെ കോള്‍ സ്വീകരിക്കണമെങ്കില്‍ ആ നമ്പറുകള്‍ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് തയാറാക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

ആന്‍ഡ്രോയ്ഡ് സ്‌റ്റോക്‌സ് ടേപ് വിജിട്

ആന്‍ഡ്രോയ്ഡ് സ്‌റ്റോക്‌സ് ടേപ് വിജിട്

നിങ്ങള്‍ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപമുള്ള ആളാണോ. അല്ലെങ്കില്‍ താല്‍പര്യമുള്ള വ്യക്തിയാണോ. നിങ്ങളുടെ ഹോം സ്‌ക്രീനില്‍ എപ്പോഴും ഓഹരി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കണമെന്നുണ്ടോ. എങ്കില്‍ അതിനുള്ള ആപ്ലിക്കേഷനാണ് ആന്‍ഡ്രോയ്ഡ് സ്‌റ്റോക്‌സ് ടേപ് വിജിട്. ഹോം സ്‌ക്രീനില്‍ സ്‌റ്റോക് മാര്‍ക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ എപ്പോഴും സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കും. മാത്രമല്ല, അതിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും നിറങ്ങള്‍ തെരഞ്ഞെടുക്കാനുമുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ട്രയല്‍ വേര്‍ഷന്‍ സൗജന്യമാണെങ്കിലും പിന്നീട് 3.89 ഡോളര്‍ നല്‍കണം. ട്രയല്‍ വേര്‍ഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.

സ്മാര്‍ട് ലോഞ്ചര്‍

സ്മാര്‍ട് ലോഞ്ചര്‍

മുകളില്‍ പറഞ്ഞ കവറിനു സമാനമായ ആപ്ലിക്കേഷനാണ് സ്മാര്‍ട് ലോഞ്ചര്‍. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ലോക് സ്‌ക്രീനില്‍ സെറ്റ് ചെയ്യുന്നതിനു പുറമെ ലോക്‌സ്‌ക്രീന്‍ മുഴുവനായി മാറ്റാനും സാധിക്കും. കൂടാതെ മറ്റ് ആപ്ലിക്കേഷനുകളെ പെട്ടെന്ന് ആക്‌സസ് ചെയ്യാവുന്ന തരത്തില്‍ വിവിധ ഗ്രൂപ്പുകളായി സ്മാര്‍ട് ലോഞ്ചര്‍ തരംതിരിക്കും. നിങ്ങള്‍ ഏത് ആപ്ലിക്കേഷനുകളാണ് സ്ഥിരമായി ഉപയോഗിക്കുന്നത് എന്നു മനസിലാക്കി അതിനനുസരിച്ച് തരംതിരിക്കാനും സാധിക്കും. സൗജന്യ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

Most Read Articles
Best Mobiles in India

English summary
Developers now have more access than ever to software features that had previously been off limits, and the latest round of apps has introduced plenty of great new functionality to iPhones and iPads as a result.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more