Just In
- 10 hrs ago
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- 17 hrs ago
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- 1 day ago
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- 1 day ago
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകൾ തിരിച്ചെടുക്കാനുള്ള വഴികൾ
വാട്സ്ആപ്പ് മെസേജുകൾ അറിയാതെ ഡിലീറ്റ് ചെയ്ത് പോവുക പതിവാണ്. ആവശ്യമുള്ള അത്തരം മെസേജുകൾ തിരികെ ലഭിക്കാൻ വഴിയുണ്ട്. ഗൂഗിൾ ഡ്രൈവിലോ ഐക്ലൌഡിലോ ശേഖരിക്കപ്പെട്ട വാട്സ്ആപ്പ് മെസേജുകൾ തിരികെ എടുക്കാൻ എളുപ്പമാണ്. ഫോണിലെ വാട്സ്ആപ്പിൽ ബാക്ക് അപ്പ് ഓപ്ഷൻ ഓണായിട്ടുണ്ടെങ്കിൽ മാത്രമേ ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ ലഭിക്കുകയുള്ളു. ബാക്ക് അപ്പ് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ ലഭിക്കില്ല.
വാട്സ്അപ്പ് മെസേജുകൾ തിരിച്ചെടുക്കാൻ പല മാർഗങ്ങളും ഉണ്ട്. അവയിലൊന്ന് ആപ്പ്ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഈ മാർഗ്ഗത്തിലൂടെ മെസേജുകൾ തിരിച്ചെടുക്കാൻ പരിശ്രമിച്ചാൽ അവസാനത്തെ ബാക്ക് അപ്പ് മുതൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നതുവരെയുള്ള കാലയളവിലെ മെസേജുകൾ നിങ്ങൾക്ക് തിരികെ ലഭിക്കില്ല. വളരെ ശ്രദ്ധയോടെ വേണം മെസേജുകൾ തിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ. ചിലപ്പോൾ വിലയേറിയ ഡാറ്റകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

വാട്സ്ആപ്പ് ബാക്ക്അപ്പ് ഓപ്ഷൻ
വാട്സ്ആപ്പിൽ മെസേജ് ബാക്ക്അപ്പ് ഓപ്ഷൻ ഓൺ ചെയ്ത് കഴിഞ്ഞാൽ ഡാറ്റ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ആകും. ഇതിനായി വാട്സ്ആപ്പിലെ സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. സെറ്റിങ്സിൽ ചാറ്റ്സ് എന്ന ഓപ്ഷൻ എടുത്ത് അവിടെ ചാറ്റ് ബാക്ക് അപ്പിൻറെ ഫ്രീക്വൻസി സെറ്റ് ചെയ്യാം. എല്ലാ ദിവസവും, ആഴ്ച്ചയിലൊരിക്കൽ, മാസത്തിലൊരിക്കൽ എന്നീ ഓപ്ഷനുകളാണ് ചാറ്റ് ബാക്ക്അപ്പിൽ ഉള്ളത്. ഇത് കൂടാതെ മാനുവലായും മെസേജുകൾ ബാക്ക്അപ്പ് ചെയ്യാൻ സാധിക്കും. ഐഫോണിലും ഇതേ ഓപ്ഷനുകളാണ് ഉള്ളത്.

ക്ലൌഡ് ബാക്ക്അപ്പുകൾ മെസേജ് സൂക്ഷിക്കും
അറിയാതെ ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ക്ലൌഡിൽ ബാക്ക് അപ്പ് ചെയ്യപ്പെട്ട മെസേജുകൾ തിരിച്ചെടുക്കാൻ പല മാർഗ്ഗങ്ങളും ഉണ്ട്. ഗൂഗിൾ ഡ്രൈവും ഐക്ലൌഡും ഡാറ്റ ബാക്ക്അപ്പ് ചെയ്യുന്നത് രാത്രിയാണ്. അതുകൊണ്ട് തന്നെ മെസേജുകൾ ഒരു രാത്രി പിന്നിട്ടവയാണെങ്കിൽ ലഭിക്കാൻ എളുപ്പമാണ്.

ആപ്പ് ആൺഇൻസ്റ്റാളിലൂടെ മെസേജ് തിരിച്ചെടുക്കാം
ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ഒരുപോലെ ഉപയോഗിക്കാവുന്ന റീസ്റ്റോറിങ് മാർഗ്ഗമാണിത്. ഫോണിലുള്ള വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പർ കൊടുത്ത് അക്കൌണ്ടിൽ കയറികഴിഞ്ഞാൽ ക്ലൌഡ്ബാക്കപ്പിൽ നിന്നും മെസേജ് റീസ്റ്റോർ ചെയ്യണോ എന്ന് വാട്സ്ആപ്പ് തന്നെ ചോദിക്കും ഇവിടെ യെസ് കൊടുക്കുമ്പോൾ ക്ലൌഡിലുള്ള നിങ്ങളുടെ മെസേജുകൾ തിരികെ ലഭിക്കും. ഈ മാർഗ്ഗത്തിലൂടെ മെസേജ് തിരിച്ചെടുക്കുമ്പോൾ അവസാനം നടന്ന ക്ലൌഡ് ബാക്ക്അപ്പിനും ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നതിനും ഇടയിലെ മെസേജുകൾ നിങ്ങൾക്ക് നഷ്ടമായേക്കും

ലോക്കൽ ബാക്ക്അപ്പിലൂടെ മെസേജ് തിരിച്ചെടുക്കാം
ആൻഡ്രോയിഡ് ഫോണുകളിലെ ലോക്കൽ ബാക്ക്അപ്പിലൂടെ മെസേജുകൾ തിരിച്ചെടുക്കാൻ സാധിക്കും. ഐഫോണുകളിൽ ഈ മാർഗ്ഗത്തിലുടെ മെസേജുകൾ തിരിച്ചെടുക്കാൻ സാധിക്കില്ല. ഗൂഗിൾ ഡ്രൈവ് നിങ്ങളുടെ മെസേജുകൾ ഓവർറിട്ടൺ ചെയ്തിട്ടുണ്ടെങ്കിൽ ഈ രീതീയിൽ നിങ്ങൾക്ക് മെസേജുകൾ തിരിച്ചെടുക്കാം. ഇതിനായി ഫയൽ മാനേജറിൽ കയറി വാട്സ്ആപ്പ് എന്ന ഫോൾഡർ തുറക്കുക. അതിൽ ഡാറ്റാബേസ് എന്ന ഫോൾഡർ കാണാം. വാട്സ്ആപ്പ് ഡാറ്റ ലോക്കലായി സ്റ്റോർ ചെയ്ത് വച്ചിരിക്കുന്ന ഫോൾഡറാണിത്.

ഫയൽ റീനൈമിങ്
ഡാറ്റാബേസ് ഫോൾഡറിലെ ബാക്ക് അപ്പ് ഫയലുകളിൽ msgstore.db.crypt12 എന്ന ഫയൽ സെലക്ട് ചെയത് റീനൈം ചെയ്ത് msgstore_BACKUP.db.crypt12 എന്നാക്കുക. ഏറ്റവും അടുത്തകാലത്തുള്ള ബാക്ക് അപ്പ് ഫയലാണ് ഇത്. ഇവയെ ഓവർറിട്ടേണിൽ നിന്നും മാറ്റിനിർത്തുന്നതിന് റീനൈമിങ് ആവശ്യമാണ്. എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ഭയപ്പെടാതെ ഒറിജിനൽ പേരിലേക്ക് വീണ്ടും മാറ്റി റീസ്റ്റോർ ചെയ്യാവുന്നതാണ്.

ഗൂഗിൾ ഡ്രൈവിൽ നിന്ന് ഡിലീറ്റ് ചെയ്യാം
ഫോണിലെ ഗൂഗിൾ ഡ്രൈവിലെ ഹാംബർഗർമെനുവിലുള്ള ബാക്ക്അപ്പ് ഓപ്ഷനിൽ പോയി വാട്സ്ആപ്പ് ബാക്ക്അപ്പ് ഡിലീറ്റ് ചെയ്യുക. ഇനി വാട്സ്ആപ്പ് റീഇൻസ്റ്റാൾ ചെയ്താൽ വാട്സ് ആപ്പിന് മെസേജ് റീസ്റ്റോറിന് വേണ്ടി ലോക്കൽ ബാക്കപ്പിനെ ആശ്രയിക്കേണ്ടി വരും. റീ ഇൻസ്റ്റാൾ ചെയ്യുമ്പോൾ restore chats from a local backup എന്നൊരു ഓപ്ഷൻ വാട്സാപ്പ് ചോദിക്കും യെസ് സെലക്ട് ചെയ്താൽ ലോക്കൽ ഡ്രൈവിലെ മെസേജുകൾ വാട്സ്ആപ്പിൽ തിരിച്ചെത്തും. ക്ലൌഡ് ബാക്ക് ഇല്ലാത്ത അവസരങ്ങളിലാണെങ്കിൽ നേരിട്ട് ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്താൽ മതി.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090