അതിവേഗം നിയന്ത്രിക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്

|

റോഡ് മാർഗമുള്ള യാത്രകളെ പലപ്പോഴും അപകടകരമാക്കുന്നത് അശ്രദ്ധമായ ഡ്രൈവിങും അതിവേഗവുമാണ്. റോഡുകളുടെ സ്വഭാവവും വാഹനങ്ങളുടെ എണ്ണവും പരിഗണിച്ച് മിക്കവാറും പാതകളിലെല്ലാം സ്പീഡ് ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാലും നമ്മളിൽ ഭൂരിഭാഗം പേരും ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. പലപ്പോഴും റോഡുകളിലെ സ്പീഡ് ലിമിറ്റ് വാഹനം ഓടിക്കുന്നയാൾക്ക് എളുപ്പം മനസിലാക്കാൻ സൌകര്യങ്ങളില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇതിന് പ്രതിവിധിയെന്ന നിലയ്ക്കാണ് 2019ൽ ഗൂഗിൾ മാപ്സ് ഓൺ സക്രീൻ സ്പീഡോമീറ്റർ പുറത്തിറക്കിയത്. വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ ഫീച്ചർ കൊണ്ട് ഗൂഗിൾ മാപ്സ് ലക്ഷ്യമിടുന്നത്.

 
അതിവേഗം നിയന്ത്രിക്കാൻ ഗൂഗിൾ മാപ്സ്

ഗൂഗിൾ മാപ്സിന്റെ സ്പീഡ് ലിമിറ്റ് ഫങ്ഷൻ ഉപയോക്താക്കൾക്ക് അവർ സഞ്ചരിക്കുന്ന റോഡിന്റെ സ്പീഡ് ലിമിറ്റ് കാണിക്കുകയും വാഹനം വേഗപരിധി ലംഘിക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഗൂഗിൾ മാപ്പിന്റെ ഇടത് വശത്ത് താഴെ മൂലയിലായിട്ടാണ് സ്പീഡ് ലിമിറ്റ് കാണിക്കുന്നത്. എത്ര സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം തുടങ്ങിയ വിവരങ്ങൾ നൽകിയിരിക്കുന്ന ബാറിന് തൊട്ടുമുകളിലായിട്ടാണ് സ്പീഡ് ലിമിറ്റ് വിവരങ്ങൾ നൽകുന്നത്.

സഞ്ചരിക്കുന്ന വേഗമടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും പൂർണമായും ആപ്ലിക്കേഷനെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നാണ് ഗൂഗിൾ മാപ്സ് കമ്പനി പറയുന്നത്. കാറിലെ സ്പീഡോമീറ്ററിൽ വേഗത പരിശോധിക്കണമെന്നാണ് കമ്പനി നിർദേശിക്കുന്നത്. ആപ്പിലെ സ്പീഡോമീറ്റർ യൂസറിന് ഇൻഫോർമേഷൻ നൽകാനായി മാത്രമുള്ളതാണെന്നും ഗൂഗിൾ മാപ്സ് പറയുന്നു. നെറ്റ്വർക്ക് പ്രശ്നങ്ങളുള്ള മേഖലകളിൽ ആപ്പിന്റെ പ്രവർത്തനം തടസപ്പെടാനുള്ള സാധ്യതയും എല്ലാ പ്രദേശങ്ങളിലും സ്പീഡോമീറ്റർ സേവനങ്ങളില്ലെന്നതും പരിഗണിച്ചാവും കമ്പനിയുടെ നിർദേശം.

2019 മുതൽ ഗൂഗിൾ മാപ്സ് ഓൺ-സ്ക്രീൻ സ്പീഡോമീറ്റർ സേവനങ്ങൾ നിലവിലുണ്ട്. ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമായിരുന്നു സേവനങ്ങൾ ലഭ്യമായിരുന്നത്. ക്രമേണ, ഓൺ-സ്‌ക്രീൻ സ്പീഡോമീറ്റർ ലോകമെമ്പാടുമുള്ള കൂടുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്സ് ലഭ്യമാക്കി. സ്പീഡ് ലിമിറ്റ് സേവനങ്ങൾ നിലവിൽ എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ല. നിങ്ങളുടെ പ്രദേശത്ത് സ്പീഡ് ലിമിറ്റ് ഫീച്ചർ ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് ഇത് എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം.

ഗൂഗിൾ മാപ്പിൽ സ്പീഡ് ലിമിറ്റ് ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

  • ആദ്യം ഗൂഗിൾ മാപ്സ് ആപ്ലിക്കേഷന്റെ മുകളിൽ വലത് കോണിൽ കാണുന്ന പ്രൊഫൈൽ ചിത്രത്തിൽ അല്ലെങ്കിൽ നിങ്ങളുടെ ഇനീഷ്യലുകളിൽ ടാപ് ചെയ്യുക.
  • ഇപ്പോൾ തുറന്ന് വരുന്ന മെനുവിൽ നിന്നും സെറ്റിങ്സ് ഓപ്ഷൻ സെലക്ട് ചെയ്യുക
  • താഴേക്ക് സ്ക്രോൾ ചെയ്ത് നാവിഗേഷൻ സെറ്റിങ്സിൽ ടാപ് ചെയ്യുക
  • തുറന്ന് വരുന്ന മെനുവിലെ ഡ്രൈവിങ് ഓപ്ഷന് താഴെ സ്പീഡോമീറ്റർ ഐക്കണിൽ ടാപ്പ് ചെയ്യുക.

ഈ സേവനം ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ, ഉപയോക്താക്കൾ അവർ വാഹനം ഓടിക്കുന്ന റോഡിലെ വേഗപരിധി ലംഘിച്ചാൽ സ്പീഡ് ലിമിറ്റ് മറികടന്നതായി ഗൂഗിൾ മാപ്സ് അലർട്ട് തരും. ഈ ഓപ്ഷൻ ഓഫാക്കാനും മുകളിൽ പറഞ്ഞ അതേ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതി. എന്തായാലും ഗൂഗിൾ മാപ്സ് അലർട്ട് തരുന്നുണ്ടോ എന്ന് പരീക്ഷിക്കാനായി ആരും അതിവേഗത്തിൽ വാഹനം ഓടിക്കരുത്. അത് അപകടങ്ങൾക്ക് കാരണമാകും എന്ന് ഓർക്കുക. ഒപ്പം എല്ലാ റോഡുകളിലും ഈ സേവനം ലഭ്യമല്ല എന്നതും ഓർമയിൽ വേണം. ഗൂഗിൾ മാപ്പിൽ സ്പീഡ് ലിമിറ്റ് കാണിച്ചില്ലെങ്കിൽ ആ റോഡിൽ വേഗ നിയന്ത്രണം ഇല്ലെന്നും അർഥമില്ല. ഇത്തരം സാഹചര്യങ്ങളിൽ പ്രദേശത്തെ റോഡുകളിൽ നൽകിയിരിക്കുന്ന സൈനുകളും നിർദേശങ്ങളും പിന്തുടരുന്നതാണ് അപകടങ്ങൾ ഒഴിവാക്കാൻ നല്ലത്.

Most Read Articles
Best Mobiles in India

English summary
Google Maps speed limit function alerts the driver if the vehicle is violating the speed limit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X