ഇൻസ്റ്റാഗ്രാം റീൽസിൽ പുതിയ കിടിലൻ ഫീച്ചറുകൾ, ഇവ എങ്ങനെ ഉപയോഗിക്കാം?

|

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലെ ഷോർട്ട് വീഡിയോകൾക്കുള്ള വിഭാഗമാണ് റീൽസ്. ടിക്‌ടോക്കിന് സമാനമായ രീതിയിലാണ് ഈ ഹ്രസ്വ-വീഡിയോ നിർമ്മാണ ഫീച്ചർ കഴിഞ്ഞ വർഷം ആരംഭിച്ചത്. ഇതിനകം തന്നെ റീൽസ് വളരെയേറെ ജനപ്രീതി നേടിയിട്ടുണ്ട്. ഫോട്ടോ ഷെയറിങ് ആപ്പ് അതിന്റെ റീൽസ് വിഭാഗത്തിൽ ഒന്നിനുപുറകെ ഒന്നായി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ലോഞ്ച് സമയത്ത് 15 സെക്കൻഡ് വരെ വീഡിയോ മാത്രമേ ഇതിലൂടെ റെക്കോർഡ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. എന്നാലിപ്പോൾ 60 സെക്കൻഡ് വീഡിയോകൾ വരെ റീൽസിൽ ഷെയർ ചെയ്യാം.

 

ഇൻസ്റ്റാഗ്രാം

റീൽസിനായി ഇൻസ്റ്റാഗ്രാം ഒരു പ്രത്യേക ടാബ്, പുതിയ ഫിൽട്ടറുകൾ, എഡിറ്റിംഗ് ടൂളുകൾ എന്നിവയും മറ്റും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ റീൽസിന് രണ്ട് പുതിയ സവിശേഷതകൾ കൂടി നൽകിയിരിക്കുകയാണ്. വോയ്‌സ് ഇഫക്‌റ്റുകൾ, ടെക്‌സ്‌റ്റ് ടു സ്‌പീച്ച് എന്നീ രണ്ട് ഫീച്ചറുകളാണ് റീൽസിൽ ചേർത്തിരിക്കുന്നത്. ഈ ഫീച്ചറുകൾ ടിക്ടോക്കിൽ ഉണ്ടായിരുന്നതിന് സമാനമാണ്. ഈ ഫീച്ചറുകൾ എന്തൊക്കെയാണ എന്നും എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത് എന്നും വിശദമായി നോക്കാം.

കരുത്തൻ ഫോൺ വേണോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾകരുത്തൻ ഫോൺ വേണോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

ഇൻസ്റ്റാഗ്രാം വോയ്‌സ് ഇഫക്‌റ്റ് ഫീച്ചർ

ഇൻസ്റ്റാഗ്രാം വോയ്‌സ് ഇഫക്‌റ്റ് ഫീച്ചർ

നിങ്ങളുടെ ഇൻസ്റ്റാഗ്രാം റീൽസിലെ ഓഡിയോയും വോയ്‌സ്‌ഓവറും മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ഒരു ടൂളാണ് വോയ്‌സ് ഇഫക്‌റ്റ് ഫീച്ചർ. അനൗൺസർ, ഹീലിയം, ജയന്റ്, റോബോട്ട്, വോക്കലിസ്റ്റ് എന്നിങ്ങനെ നിങ്ങൾക്ക് ആകെ അഞ്ച് വോയ്സ് ഇഫക്റ്റ് ഓപ്ഷനുകൾ ലഭിക്കും. ഇതിൽ നിന്ന് ആവശ്യമുള്ളത് എളുപ്പത്തിൽ തിരഞ്ഞെടുക്കം. നിങ്ങളുടെ റീൽസിനെ കൂടുതൽ മനോഹരമാക്കുന്ന ഫീച്ചറാണ് ഇത്. ഇൻസ്റ്റാഗ്രാം വോയ്‌സ് ഇഫക്‌റ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.

ഇതെങ്ങനെ ഉപയോഗിക്കണം
 

ഇതെങ്ങനെ ഉപയോഗിക്കണം

• നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്ത് റീൽസ് വിഭാഗം തിരഞ്ഞെടുക്കുക

• ഒരു റീൽസ് റെക്കോർഡ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ ഗാലറിയിൽ നിന്ന് ഏതെങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്യുക.

• ഓഡിയോ കൺട്രോൾ സെക്ഷനിലേക്ക് പോകാനായി മ്യൂസിക് നോട്ടിൽ ടാപ്പ് ചെയ്യുക.

• മ്യൂസിക്ക് നോട്ടിൽ ടാപ്പ് ചെയ്ത ശേഷം വോയ്സ് ഇഫക്റ്റുകൾ തിരഞ്ഞെടുക്കുക.

• നിങ്ങൾക്ക് ആവശ്യമുള്ള ഏതെങ്കിലും ഇഫക്റ്റ് തിരഞ്ഞെടുക്കുക, അത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം റീൽസിലെ ഓഡിയോയും വോയ്‌സ്‌ഓവറും മാറ്റും.

ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!

ഇൻസ്റ്റാഗ്രാം ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചർ

ഇൻസ്റ്റാഗ്രാം ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചർ

ഇൻസ്റ്റാഗ്രാമിന്റെ റീൽസ് ക്യാമറയിലെ ടെക്സ്റ്റ് ടൂൾ വഴി ഇൻസ്റ്റാഗ്രാം ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചർ ആക്സസ് ചെയ്യാൻ കഴിയും. ഇത് സ്വയമേവ സൃഷ്‌ടിച്ച ശബ്‌ദത്തിലൂടെ നിങ്ങളുടെ ടെക്‌സ്‌റ്റ് ഉറക്കെ വായിക്കുന്നു. നിങ്ങളുടെ സ്വന്തം ശബ്‌ദം ഉപയോഗിക്കാതെ തന്നെ വിവരണം ചേർക്കാനും കൂടുതൽ സർഗ്ഗാത്മകതയോടെ റീൽസ് ചെയ്യാനും ഈ ഫീച്ചർ നിങ്ങളെ സഹായിക്കുന്നു. റീൽസിൽ രസകരവും നർമ്മവും ചേർക്കാനും ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നുവെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ടെക്സ്റ്റ് ടു സ്പീച്ച് എങ്ങനെ ഉപയോഗിക്കാം

ടെക്സ്റ്റ് ടു സ്പീച്ച് എങ്ങനെ ഉപയോഗിക്കാം

• ഇൻസ്റ്റാഗ്രാം തുറന്ന് റീൽസ് വിഭാഗത്തിലേക്ക് പോകുക.

• ഒരു റീൽസ് ക്രിയേറ്റ് ചെയ്യുകയോ നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം

• തുടർന്ന് ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് നിങ്ങളുടെ റീൽസ് വീഡിയോയിലേക്ക് ടെക്സ്റ്റ് ചേർക്കുക.

• ഇനി ടെക്സ്റ്റ് ബബിളിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് മൂന്ന് ഡോട്ടുകളിൽ കാണിക്കുന്ന മെനു ഓപ്ഷനിൽ നിന്ന് 'ടെക്സ്റ്റ് ടു സ്പീച്ച്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

• നിങ്ങൾക്ക് രണ്ട് വോയ്‌സ് ഓപ്ഷനുകൾ ലഭിക്കും. അവയിലൊന്ന് തിരഞ്ഞെടുത്ത് റീൽസ് വീഡിയോ പോസ്റ്റ് ചെയ്യുക.

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് വർധിപ്പിക്കാം, ഫോളോവേഴ്സിനെ വാങ്ങാനുള്ള വെബ്സൈറ്റുകൾഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് വർധിപ്പിക്കാം, ഫോളോവേഴ്സിനെ വാങ്ങാനുള്ള വെബ്സൈറ്റുകൾ

ആൻഡ്രോയിഡ്, ഐഒഎസ്

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് നിലവിൽ വോയ്‌സ് ഇഫക്‌റ്റുകളും ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഫീച്ചറുകളും ലഭ്യമാണ്. നിങ്ങൾക്ക് ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതിയാകും. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചറുകൾ ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Reels is the category for short videos on Instagram. Reels now comes with two more features, voice effects and text to speech. Let us see how to use these features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X