ഇനി ഇൻസ്റ്റാഗ്രാം റീൽസിലെ വീഡിയോ ദൈർഘ്യം 30 സെക്കൻഡ്, ക്ലിപ്പുകൾ ട്രിം ചെയ്യാനും സംവിധാനം

|

ടിക്ടോക്ക് നിരോധിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം സമാന ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ റീൽസ് അവതരിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ ഒരു ഫീച്ചറായാണ് റീൽസ് പുറത്തിറക്കിയത്. 15 സെക്കന്റ് ഷോർട്ട് വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോമായിരുന്നു ഇത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റിലൂടെ റീൽസ് വീഡിയോകളുടെ ദൈർഘ്യം 30 സെക്കൻഡായി വർധിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി.

വീഡിയോ റെക്കോർഡ്
 

ഉപയോക്താക്കൾക്ക് വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഉള്ള ടൈമർ 10 സെക്കൻഡിലേക്ക് നീട്ടാനും കഴിയും. ഉപയോക്താവ് വീഡിയോ റെക്കോർഡുചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് ഫോൺ സ്റ്റഡിയായി വച്ച് പെർഫോം ചെയ്യാൻ തയ്യാറെടുക്കാനുള്ള സമയം ഇതിലൂടെ ലഭിക്കുന്നു. അപ്ലിക്കേഷനിൽ വീഡിയോ എഡിറ്റുചെയ്യുമ്പോൾ ഏത് ക്ലിപ്പും ട്രിം ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഇൻസ്റ്റാഗ്രാമിന്റെ പുതിയ അപ്ഡേറ്റിൽ സംവിധാനം ഉണ്ട്. ഉപയോക്താക്കൾ‌ റെക്കോർഡുചെയ്യുന്ന ക്ലിപ്പുകളിൽ‌ കൂടുതൽ‌ ഗ്രാനുലർ‌ കൺട്രോൾ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ആപ്പിൽ റീൽസിനായി പ്രത്യേക ടാബ്

ഇൻസ്റ്റാഗ്രാം റീൽ‌സ്

ആളുകളുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി റീൽസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നും ഇതിലൂടെ വീഡിയോകൾ ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും എളുപ്പമായിരിക്കുമെന്നും ഇൻസ്റ്റാഗ്രാം റീൽ‌സ് ഡയറക്ടർ ടെസ്സ ലിയോൺസ്-ലയിംഗ് പറഞ്ഞു. റീൽസ് ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ ആവശ്യമായിട്ടുണ്ട് എന്നതുകൊണ്ടാണ് പുതിയ അപ്ഡേറ്റ് നൽകിയതെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മോസെറി ട്വീറ്റ് ചെയ്തു.

ഇൻസ്റ്റഗ്രാമിന്റെ സ്വാധീനം

മൊബൈൽ ആപ്പ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത കാലം മുതൽ യുഎസിൽ റീൽസിന് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 15 വരെ ഇൻസ്റ്റാഗ്രാം ഇൻസ്റ്റാൾ ചെയ്തവരുടെ എണ്ണം 4.7 ദശലക്ഷമായിരുന്നു, റിൽസ് അവതരിപ്പിക്കുന്നതിന് മുമ്പ് ജൂൺ 24 മുതൽ ഓഗസ്റ്റ് 4 വരെയും ഇത്രയും ആളുകൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് പെട്ടെന്ന് കാണാനും തിരഞ്ഞെടുക്കാനുമായി ഹോം പേജിൽ തന്നെ റീൽസിന്റെ ഓപ്ഷനും കൊടുത്തിരുന്നു.

കൂടുതൽ വായിക്കുക: ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

ടിക്ടോക്ക്
 

സുരക്ഷാ കാരണങ്ങളാൽ ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റാഗ്രാം ജൂലൈയിൽ റീൽസ് പുറത്തിറക്കിയത്. യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ ഉൾപ്പെടെ 50 ലധികം രാജ്യങ്ങളിൽ ഇൻസ്റ്റാഗ്രാം റീൽസ് അവതരിപ്പിച്ചു. വീഡിയോ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഫീഡ്സ്, സ്റ്റോറിസ്, ഡയറക്റ്റ് എന്നീ ഓപ്ഷനുകളാണ് ഷെയറിൽ ഉള്ളത്. പബ്ലിക് റീലുകൾ എക്സ്പ്ലോർ ടാബിന്റെ ഒരു പ്രത്യേക ഭാഗത്ത് കാണാനാകും. ചില രാജ്യങ്ങളിൽ എക്സ്പ്ലോർ ടാബ് മാറ്റി പകരം റീൽസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്.

ഷോർട്ട്സ്

ഈ മാസം ആദ്യമാണ് യൂട്യൂബ് അതിന്റെ ഷോർട്ട്-വീഡിയോ ഫോർമാറ്റ് ഫീച്ചറായ ഷോർട്ട്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ആർട്ടിസ്റ്റുകളും ക്രിയേറ്റേഴ്സിനെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന ഈ ഫീച്ചർ ഉപയോക്താക്കൾക്ക് 15 സെക്കൻഡോ അതിൽ കുറവോ ഉള്ള വീഡിയോ ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനമാണ്. ഇതിന്റെ ബീറ്റ ടെസ്റ്റിങ് ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. യൂട്യൂബിലും ഷോർട്ട് വീഡിയോ ഫീച്ചർ വരുന്നതോടെ ഷോർട്ട് വീഡിയോകൾക്കായി പ്രത്യേക ആപ്പ് എന്ന സങ്കൽപ്പം ഇല്ലാതാകും.

കൂടുതൽ വായിക്കുക: പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും

Most Read Articles
Best Mobiles in India

Read more about:
English summary
Instagram has increased the length of reels videos to 30 seconds with a new update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X