Just In
- 7 hrs ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 8 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 9 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 10 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- Automobiles
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ വാഹന നിർമ്മാതാവായി മഹീന്ദ്ര
- News
കണ്ണൂര്‍ നഗരത്തില്‍ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി വയോധികയുടെ മാലകവര്‍ന്ന കൗമാരക്കാര്‍ പിടിയില്‍
- Sports
സന്നാഹം: രണ്ടിന്നിങ്സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം
- Finance
പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം
- Movies
'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!
- Travel
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
ഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ഇൻസ്റ്റാഗ്രാമിന് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ യുവാക്കൾക്കിടയിൽ വലിയ ജനപ്രിതി നേടാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നത് നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്. ആഡ് യുവർ ബെർത്ത് ഡേ എന്നുള്ള ഇൻസ്റ്റാഗ്രാമിന്റെ ഒറു സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. തെറ്റായ ജനനത്തീയതിയാണ് നിങ്ങൾ നൽകിയതെങ്കിൽ, ഇൻസ്റ്റാഗ്രാം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇൻസ്റ്റാഗ്രാം ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ ജനന തിയ്യതി നൽകിയില്ലെങ്കിൽ അത് ചോദിക്കുന്നൊരു പോപ്പ് അപ്പ് ഉപയോക്താക്കൾക്ക് ലഭിക്കും. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് തുടരാൻ ഉപയോക്താക്കൾ അവരുടെ ജനന തിയ്യതി ഷെയർ നൽകണമെന്ന് ട്വിറ്ററിലൂടെ പ്രചരിക്കുന്ന സ്ക്രീൻഷോട്ടിൽ പറയുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒരു ബിസിനസ്സിനോ വളർത്തുമൃഗത്തിനോ വേണ്ടി ഉള്ളതാണെങ്കിൽ പോലും ഈ ജനനതിയ്യതി നിർബന്ധമായും നൽകേണ്ടി വരും.
ട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കി

ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റിയിലെ ചെറുപ്പക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും പരസ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തിഗതമാക്കാൻ വേണ്ടി ഇൻസ്റ്റാഗ്രാം നിങ്ങളുടെ ജന്മദിനവും ഉപയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിങ്ങളുടെ പബ്ലിക്ക് പ്രൊഫൈലിന്റെ ഭാഗമാകില്ല. അതുകൊണ്ട് എല്ലാവർക്കും ഇത് കാണാനും സാധിക്കില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ തെറ്റായ ജനന തിയ്യതി നൽകിയാൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. "ഹാപ്പി ബർത്ത്ഡേ" പോസ്റ്റുകളെ അടിസ്ഥാനമാക്കി ആളുകളുടെ പ്രായവും മറ്റും കണക്കാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നും ഇൻസ്റ്റാഗ്രാം പറഞ്ഞു.

ആരെങ്കിലും തെറ്റായ ജനനത്തീയതി നൽകിയാൽ, സാങ്കേതികവിദ്യ അത് തിരിച്ചറിയും. ഉപയോക്താക്കൾക്ക് അവരുടെ പ്രായം പരിശോധിക്കുന്നതിനുള്ള ഓപ്ഷനുകളുടെ ഒരു മെനുവും ലഭിക്കും. എല്ലാ പ്രായത്തിലുള്ള ആളുകളും ഇപ്പോൾ ഫോട്ടോ ഷെയറിങ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ജനന തിയ്യതി കളക്ട് ചെയ്യുന്നതിനുള്ള പ്രധാന കാരണം 13 വയസ്സിന് താഴെയുള്ള കുട്ടികളെ ഇൻസ്റ്റാഗ്രാം ആപ്പ് ഉപയോഗിക്കുന്നതിൽ നിന്നും തടയുക എന്നതാണ്.
വാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാം

കഴിഞ്ഞ വർഷം, കുട്ടികൾക്ക് വേണ്ടി മാത്രം പ്രത്യേകം ഇൻസ്റ്റാഗ്രാം ആപ്പ് കൊണ്ടുവരാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിട്ടിരുന്നു, എന്നാൽ ഈ പദ്ധതി കമ്പനി താൽക്കാലികമായി നിർത്തി വച്ചു. കൗമാരക്കാർക്ക് വേണ്ടി പാരന്റ് കൺട്രോൾ കൊണ്ടുവരുമെന്ന് ഇൻസ്റ്റാഗ്രാം അറിയിച്ചിട്ടുണ്ട്. ഇതിലൂടെ പ്രായം കുറഞ്ഞവർ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുമ്പോൾ അത് നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും. എന്നാൽ 13 വയസിൽ താഴെയുള്ള കുട്ടികൾ ആപ്പ് ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാം തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല.

മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അടുത്തിടെ പ്രൊഡക്ട് ടാഗിങ് എന്ന പേരിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കളെ അവരുടെ ഫീഡ് പോസ്റ്റുകളിലേക്ക് ഏത് ഉൽപ്പന്നവും ടാഗ് ചെയ്യാൻ അനുവദിക്കുന്നു. ഫീഡ് പോസ്റ്റുകളിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്ന ബ്രാൻഡുകളെ സപ്പോർട്ട് ചെയ്യാം. ഇത് കൂടാതെ ഒരു ക്ലിക്കിലൂടെ പോസ്റ്റിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും. ഈ ഫീച്ചർ ഇപ്പോൾ യുഎസ് ഉപയോക്താക്കൾക്ക് മാത്രമായിട്ടാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇത് എപ്പോൾ ലഭ്യമാകും എന്ന കാര്യം വ്യക്തമല്ല.
വാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാം

റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ
ഇൻസ്റ്റഗ്രാമിലുള്ള റീൽസ് ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഇതിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്താൽ നമുക്ക് എളുപ്പത്തിൽ റീൽസ് വീഡിയോകൾ സ്മാർട്ട്ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ കൈയ്യിൽ ഉള്ളത് ഐഫോൺ ആണെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാഡിപി, ഐഗ്രാം.ഐഒ എന്നീ ആപ്പുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിങ്ങൾ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ആളാണ് എങ്കിൽ റീൽസ് ഡൌൺലോഡർ എന്ന പേരിലുള്ള ആപ്പാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.

• നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാഗ്രാം തുറന്ന് ആപ്പിലെ റീൽസ് വിഭാഗത്തിലേക്ക് പോകുക.
• നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന റീൽസിന്റെ ലിങ്ക് കോപ്പി ചെയ്യുക
• നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള റീൽസ് ഡൗൺലോഡർ ആപ്പ് തുറന്ന് നിങ്ങൾ മുമ്പ് കോപ്പി ചെയ്ത റീൽസിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക
• ഇനി ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ റീൽസ് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. നിങ്ങളുടെ ഫോണിന്റെ ഗാലറി ആപ്പിൽ നിങ്ങൾക്കത് ആക്സസ് ചെയ്യാൻ കഴിയും.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999