ജോക്കർ മാൽവെയർ: ഈ അപകടകാരികളായ ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യൂ

|

ആപ്പുകളിൽ മറഞ്ഞിരുന്ന് നമ്മുടെ സ്മാർട്ട്ഫോണിലെ ഡാറ്റകൾ ചോർത്തുന്ന ജോക്കർ മാൽവെയറുള്ള ആപ്പുകൾ ധാരാളമായി പ്ലേ സ്റ്റോറിൽ കടന്നു കൂടാറുണ്ട്. ഇത്തരം ആപ്പുകളെ കണ്ടെത്തി പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും ഗൂഗിൾ നടത്തുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം 8 ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുള്ളത്. ജോക്കർ മാൽവെയർ നമ്മുടെ ഫോണിൽ കടന്നുകൂടിയാൽ നമ്മുടെ ഡാറ്റ ഹാക്കർമാരിലേക്ക് എത്തിക്കുന്നു. ആൻഡ്രോയിഡ് മാൽവെയറുകളിൽ ഏറ്റവും അപകടകാരി കൂടിയാണ് ജോക്കർ.

 

ജോക്കർ മാൽവെയർ

ജോക്കർ മാൽവെയർ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളിൽ കണ്ടെത്തുമ്പോഴേക്കെല്ലാം അവ നിരവധി തവണ ഡൌൺലോഡ് ചെയപ്പെടുകയും പലരുടെയും ഫോണുകളിൽ എത്തുകയും ചെയ്യുന്നുണ്ട്. ഇത് അടുത്തിടെയായി ധാരാളമായി നടക്കുന്ന കാര്യമാണ്. ജോക്കർ മാൽവെയറിനെ ഇല്ലാതാക്കാൻ ഗൂഗിൾ പരിശ്രമിക്കുന്നുണ്ട് എങ്കിലും പുതിയ ആപ്പുകളിലൂടെ അവ ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ രഹസ്യമായി കടന്നുകൂടുന്നു. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനും ചാര പ്രവർത്തനം നടത്താനുമെല്ലാം ഈ മാൽവെയറാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്.

എട്ട് ആപ്പുകളിൽ മാൽവെയർ

ബെൽജിയം പോലീസിന്റെ ഉപദേശപ്രകാരം ഗൂഗിൾ അപകടകരമായ മാൽവെയർ പ്ലേ സ്റ്റോറിലെ എട്ട് ആപ്പുകളിൽ കണ്ടെത്തിയിരുന്നു. സാധാരണ മറ്റ് ഉപയോഗങ്ങൾക്കുള്ള ആപ്പുകളുടെ രൂപത്തിലാണ് ഈ മാൽവെയർ ഒളിച്ച് കടത്തുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ഡൌൺലോഡ് ചെയ്യുമ്പോൾ അവ മാൽവെയറുള്ള ആപ്പുകളാണ് എന്ന് മനസിലാവില്ല. ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ മറഞ്ഞിരിക്കുന്ന ജോക്കർ മാൽവെയർ പണി തുടങ്ങും. പ്ലേ സ്റ്റോറിലും തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിലും ജോക്കർ മാൽവെയറിന്റെ ആയിരത്തിൽ അധികം സാമ്പിളുകൾ കണ്ടെത്തിയതായി സുരക്ഷാ സ്ഥാപനമായ സിംപീരിയം വ്യക്തമാക്കിയിട്ടുണ്ട്.

ഡാറ്റ ചോർത്തൽ
 

ജോക്കർ മാൽവെയർ ഉള്ളതാണെന്ന് കണ്ടെത്തിയ 8 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ആപ്പുകൾ ഇതിനകം തന്നെ നിരവധി ആളുകൾ ഡൗൺലോഡ് ചെയ്തതാണ്. ഉപയോക്താക്കളുടെ സ്മാർട്ട്ഫോണുകളിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ ഡാറ്റ ചോർത്തൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തും. ഇതിൽ നിന്നും രക്ഷനേടാൻ ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് ഫോണുകളിൽ ഈ ആപ്പുകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ അവ അൺഇൻസ്റ്റാൾ ചെയ്യുകയും വേണം. മാൽവെയർബൈറ്റ്സ്, സോഫോസ് പോലുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായുള്ള ആന്റിവൈറസ് സ്കാനർ ഡൗൺലോഡ് ചെയ്ത് ഇത്തരം ആപ്പുകൾ കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കും.

ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക

ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക

1) ഓക്സിലിയറി മെസേജ്

2) എലമെന്റ് സ്കാനർ

3) ഫാസ്റ്റ് മാജിക് എസ്എംഎസ്

4) ഫ്രീ ക്യാംസ്‌കാനർ

5) ഗോ മെസേജസ്

6) സൂപ്പർ മെസേജ്

7) സൂപ്പർ എസ്എംഎസ്

8) ട്രാവൽ വാൾപേപ്പേഴ്സ്

ട്രോജൻ

ജോക്കർ മാൽവെയർ ഒരു ട്രോജൻ ആയതിനാൽ, ഉപയോക്താവിന് യാതൊരു വിധ സൂചനയും ലഭിക്കാത്ത വിധത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. പ്രീമിയം സേവനങ്ങളിലേക്ക് ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജോക്കർ മാൽവെയറിന് കഴിയും. പണം നഷ്ടപ്പെടൽ മാത്രമല്ല, ഡാറ്റ നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള അപകടങ്ങൾക്കും ഈ മാൽവെയർ കാരണമാകുന്നുണ്ട്. എസ്എംഎസ്, കോൺടാക്ട്സ് എന്നിവയിലേക്ക് ആക്സസ് നേടുന്ന മാൽവെയർ ഏറെ അപകടകാരിയാണ്. ജോക്കർ മാൽവെയർ ഒഴിവാക്കാൻ ഗൂഗിൾ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ഇത്തരം മാൽവെയർ ആപ്പുകൾ ഡൌൺലോഡ് ചെയ്ത ആളുകളും തങ്ങളുടെ ഡിവൈസ് സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ടത്

സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ടത്

തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളിൽ നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത് ഒട്ടും സുരക്ഷിതമായ കാര്യമല്ല. ഇത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. അതിനൊപ്പം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന ആപ്പുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. എത്ര റേറ്റിങ് ഉള്ള ആപ്പാണ് റിവ്യു എങ്ങനെയാണ് ഏത് കമ്പനിയാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ എത്തിച്ചിരിക്കുന്നത് എന്ന കാര്യങ്ങൾ നോക്കിയാൽ തന്നെ ആപ്പുകളിൽ മാൽവെയർ ഉണ്ടോ എന്നത് സംബന്ധിച്ച സൂചനകൾ നമുക്ക് ലഭിക്കും. മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ ഡിലീറ്റ് ചെയ്ത് നിങ്ങളുടെ ഡിവൈസ് സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തുക.

Most Read Articles
Best Mobiles in India

English summary
Google has removed 8 apps from the Play Store that contain Joker malware. If you have these apps installed on your smartphone, uninstall them immediately.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X