സ്മാർട്ട്ഫോണുകളിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ

|

വീഡിയോ എഡിറ്റിങ് എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് എല്ലാവർക്കും വളരെ പെട്ടെന്ന് വീഡിയോ എഡിറ്റിങ് ചെയ്യാൻ സാധിക്കുന്ന ധാരാളം ആപ്പുകൾ ലഭ്യമാണ്. നമ്മുടെ ഫോണിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഇത്തരം ആപ്പുകൾ പ്രൊഫഷണൽ എഡിറ്റിങ് സോഫ്റ്റ്വയറുകളെ പോലെ മികച്ച റിസൾട്ട് നൽകുന്നവയുമാണ്. സോഷ്യൽമീഡിയ സജീവമാവുകയും ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടുകയും ചെയ്ത കാലത്ത് ധാരാളം ആളുകൾ വീഡിയോ എടുത്ത് ഫോണിൽ തന്നെ എഡിറ്റ് ചെയ്യുന്നുണ്ട്.

 

വീഡിയോ എഡിറ്റിങ് ആപ്പുകൾ

ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ചില വീഡിയോ എഡിറ്റിങ് ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ആപ്പുകൾ വീഡിയോകൾ കട്ട് ചെയ്യാനും എഫക്ടുകൾ ചേർക്കാനും പാട്ടുകൾ ചേർക്കാനും എഡിറ്റ് ചെയ്ത വീഡിയോയുടെ ക്വാളിറ്റി തിരഞ്ഞെടുക്കാനും സഹായിക്കുന്നവയാണ്. ഇൻസ്റ്റഗ്രാം റീൽസിലും വാട്സ്ആപ്പ് സ്റ്റാറ്റസിനുമെല്ലാമായി വീഡിയോകൾ എഡിറ്റ് ചെയ്യേണ്ടവർക്ക് ഈ ആപ്പുകൾ ഉപയോഗിക്കാം.

വണ്ടർഷെയർ ഫിൽമോറ ഗോ

വണ്ടർഷെയർ ഫിൽമോറ ഗോ

പ്രൊഫഷണൽ വീഡിയോ എഡിറ്റിങ് സോഫ്റ്റ്വയറിന്റെ എല്ലാ ഫീച്ചറുകളും നൽകുന്ന ഫിൽമോറ ഗോ ആപ്പ് ഏറെ ജനപ്രീയമാണ്. ഈ ആപ്പ് ഉപയോഗിച്ച് വരും തോറും നിങ്ങൾ വീഡിയോ എഡിറ്റിങിൽ കൂടുതൽ കഴിവുകൾ നേടുമെന്ന് ഉറപ്പാണ്. നിങ്ങൾക്ക് വീഡിയോ ട്രിം ചെയ്യാനും കട്ട് ചെയ്യാനും അത് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയിൽ ഷെയർ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. സ്മാർട്ട്‌ഫോൺ-സ്റ്റൈൽ അസ്പാക്ട് റേഷിയോയിൽ എച്ച്ഡി ക്വാളിറ്റിയിൽ തന്നെ വീഡിയോ എക്സ്പോർട്ട് ചെയ്യാൻ സാധിക്കും എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ ഗുണം.

യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഇനി വീഡിയോകൾ ഡൌൺലോഡ് ചെയ്യാംയൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഇനി വീഡിയോകൾ ഡൌൺലോഡ് ചെയ്യാം

കൈൻമാസ്റ്റർ വീഡിയോ എഡിറ്റർ
 

കൈൻമാസ്റ്റർ വീഡിയോ എഡിറ്റർ

100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഏറ്റവും പ്രശസ്തമായ വീഡിയോ എഡിറ്റിങ് ആപ്പുകളിൽ ഒന്നാണ് ഇത്. ഈ ആപ്പിന് ലളിതമായ യൂസർ ഇന്റർഫേസാണ് ഉള്ളത്. വീഡിയോ എഡിറ്റിങ് വളരെ സുഗമമായി നടത്താനും ഇതിലൂടെ സാധിക്കുന്നു. ആപ്പിൽ നല്ല കളർ ഫിൽട്ടറുകളും കളർ അഡ്ജസ്റ്റ്‌മെന്റുകളും ഉണ്ട്, അത് നിങ്ങളുടെ വീഡിയോയെ മികച്ചതാക്കുന്നു. ഇതിൽ ഇക്യു പ്രീസെറ്റുകളും വോളിയം എൻവലപ്പ് ടൂളുകളും നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ ആപ്പിലൂടെ 30എഫ്പിഎസിൽ 4കെ 2160p വരെ വീഡിയോ സേവ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും.

പവർ ഡയറക്ടർ - വീഡിയോ എഡിറ്റർ, വീഡിയോ മേക്കർ

പവർ ഡയറക്ടർ - വീഡിയോ എഡിറ്റർ, വീഡിയോ മേക്കർ

സൈബർലിങ്ക് കോർപ്പ് രണ്ട് പതിറ്റാണ്ടുകളായി വീഡിയോ എഡിറ്റിങ് മേഖലയിൽ സജീവമായ കമ്പനിയാണ്. കമ്പ്യൂട്ടറുകൾക്കായി മികച്ച വീഡിയോ എഡിറ്റിങ് ആപ്പുകൾ വികസിപ്പിക്കുന്നതിൽ മുൻനിരയിൽ ഉള്ള കമ്പനിയുടെ സ്മാർട്ട്ഫോണുകൾക്കായുള്ള ആപ്പാണ് പവർ ഡയറക്ടർ. ഈ സ്മാർട്ട്ഫോൺ വീഡിയോ എഡിറ്റിങ് ആപ്പ് മികച്ചൊരു ചോയിസ് തന്നെയാണ്. ലളിതമായ യുഐ, മികച്ച സവിശേഷതകൾ എന്നിവയുള്ള ഈ ആപ്പിൽ മികച്ച പെർഫോമൻസ് ലഭിക്കുന്നു. വേഗത്തിലുള്ള റെൻഡറിങ് ടൈം ആണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. നിങ്ങൾക്ക് 4കെ വീഡിയോ എഡിറ്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും, സ്റ്റേബിൾ അല്ലാത്ത ഫൂട്ടേജ് ശരിയാക്കാനും, ബാഗ്രൌണ്ടിൽ പച്ച സ്ക്രീൻ ഉണ്ടെങ്കിൽ പശ്ചാത്തലം മാറ്റി മറ്റൊന്ന് നൽകാനും കഴിയും.

ഫിലിമർ

ഫിലിമർ

വീഡിയോ എഡിറ്റിങിലെ വളരെ ജനപ്രിയമായ വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോമാണ് ഫിലിമർ. ഇൻവീഡിയോയുടെ മിനി-പതിപ്പാണ് ഇത്. നിങ്ങളുടെ ക്യാമറ റോളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും വീഡിയോകൾ തിരഞ്ഞെടുക്കാനും എല്ലാം ഒരുമിച്ച് ചേർത്ത് മനോഹരമായ ഒരു വീഡിയോ ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും. ക്രോപ്പ്, സ്പ്ലിറ്റ്, റിവേഴ്സ്, റെക്കോർഡ്, റൊട്ടേറ്റ് തുടങ്ങിയ സവിശേഷതകൾ ഈ ആപ്പിലൂടെ ലഭിക്കുന്നു. ഓട്ടോമേറ്റഡ് വീഡിയോ ക്രിയേഷന് ഉപയോഗിക്കാവുന്ന മികച്ച ആപ്പ് തന്നെയാണ് ഇത്.

മലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾമലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾ

അഡോബ് പ്രീമിയർ റഷ്

അഡോബ് പ്രീമിയർ റഷ്

അഡോബിന്റെ ഫോണുകൾക്കുള്ള വീഡിയോ എഡിറ്റിങ് ആപ്പാണ് പ്രീമിയർ റഷ്. പ്രീമിയർ പ്രോയുടെ ടോൺ-ഡൗൺ പതിപ്പ് പോലെ തന്നെയാണ് ഇത് ഉള്ളത്. വളരെ ലളിതമായ ഇന്റർഫേസാണ് ഇതിലുള്ളത് എങ്കിലും മികച്ച എഡിറ്റിങ് ഫീച്ചറുകൾ എല്ലാം ആപ്പിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പ്രോജക്റ്റിലേക്ക് ഒന്നിലധികം ലേറ്ററുകൾ വേഗത്തിൽ ചേർക്കാൻ അനുവദിക്കുന്ന ഒരു പ്രൊഫഷണൽ വീഡിയോ ഗ്രാഫ് ബാർ ഇതിലൂടെ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Here are five video editing apps that can be easily downloaded and used on iOS and Android smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X