മലയാളം അടക്കം 13 ഭാഷകൾ കൂടി ഉൾപ്പെടുത്തി ക്ലബ്ഹൌസ്

|

ലോക്ക്ഡൌൺ കാലത്ത് ഡിജിറ്റൽ മേഖലയിൽ തരംഗം സൃഷ്ടിച്ച സോഷ്യൽ ഓഡിയോ ആപ്പ് ആണ് ക്ലബ്ഹൌസ്. ശബ്ദ സന്ദേശങ്ങളിലൂടെ സൌഹൃദങ്ങൾ വളരുന്ന ക്ലബ്ഹൌസ് അതിവേഗം ആണ് കത്തിപ്പടർന്നത്. പ്രത്യേകിച്ചും കേരളം പോലെയുള്ള ഇടങ്ങളിൽ. അതേസമയം തന്നെ നമ്മുടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ക്ലബ്ഹൌസിന് അത്ര സ്വീകാര്യതയില്ല. യുഎസ്, യുകെ, ചൈന എന്നീ രാജ്യങ്ങളിലാണ് ക്ലബ്ഹൌസിന് സ്വീകാര്യത കൂടുതൽ ഉള്ളത്. വിവിധ ഭാഷകൾ സംസാരിക്കുന്നവർക്കിടയിൽ സ്വാധീനം വളർത്താനായി പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ.

 

ക്ലബ്ഹൌസ്

ഇനി മുതൽ മലയാളവും തമിഴും ഹിന്ദിയും അടക്കം 13 ഭാഷകളിൽ ക്ലബ്ഹൌസ് ആപ്പ് ഉപയോഗിക്കാൻ കഴിയും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവയാണ് ക്ലബ്ഹൌസ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഭാഷകൾ. ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നീ വിദേശ ഭാഷകളിലും ഇനി മുതൽ ക്ലബ്ഹൌസ് ഉപയോഗിക്കാൻ കഴിയും. നവംബർ മൂന്ന് മുതൽ പുതിയ ഫീച്ചർ ആപ്പിൽ ലഭ്യമാകും.

ക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽ

മലയാളം

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾക്ക് സപ്പോർട്ട് നൽകുമെന്ന് കമ്പനി അറിയിച്ചു. ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ് (ബ്രസീലിയൻ), സ്പാനിഷ് ഭാഷകൾ ഉൾപ്പെടുത്തിയത് കമ്പനിയുടെ പ്രാദേശിക വൽക്കരണ നയങ്ങളുടെ ഭാഗമായി കൂടിയാണ്. ക്ലബ്ഹൌസിന്റെ ആൻഡ്രോയിഡ് വേർഷനിൽ മാത്രമാണ് നിലവിൽ പുതിയ ഫീച്ചർ ലഭ്യമാകുക. ഐഒഎസ് ഉപയോക്താക്കൾക്കായി ഫീച്ചർ ഉടൻ പുറത്തിറക്കുമെന്നും ക്ലബ്ഹൌസ് അറിയിച്ചു.

ലോഞ്ച്
 

"പതിമൂന്ന് പുതിയ ഭാഷകൾ ഉടൻ ലോഞ്ച് ചെയ്ത് കൊണ്ട് ഞങ്ങൾ ആൻഡ്രോയിഡിൽ ആരംഭിക്കുകയാണ്. ഐഒഎസ് ഉപയോക്താക്കൾക്കും അധിക ഭാഷാ പിന്തുണ ഉടൻ ചേർക്കും. അതുവഴി മുംബൈയിലും പാരീസിലും മുതൽ സാവോ പോളോയിലും ജക്കാർത്തയിലും വരെയുള്ള ആളുകൾക്ക് ക്ലബ്ഹൌസിന്റെ ഒരു പുതിയ അനുഭവം ലഭിക്കും. ക്ലബ്ഹൌസ് ഉപയോഗിക്കുമ്പോൾ അവരുടെ നാടിന്റെ വൈകാരിക തലങ്ങൾ അനുഭവിക്കാൻ കഴിയും." കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

അനിരുദ്ധ്

അതേസമയം, ക്ലബ്ഹൌസിന്റെ ആപ്പ് ഐക്കണിൽ സംഗീതജ്ഞനായ അനിരുദ്ധ് ദേശ്മുഖിനെ ഫീച്ചർ ചെയ്തു. ക്ലബ്ഹൌസ് ആപ്പ് ഐക്കണിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് അനിരുദ്ധ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് അനിരുദ്ധ് ദേശ്മുഖ്. ക്ലബ്‌ഹൗസ് ഇങ്ങനെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ശ്രദ്ധേയരായ ഉപയോക്താക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ആപ്പ് ഐക്കൺ പതിവായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്.

എഎഫ്

"ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റേഴ്സിൽ ഒരാളാണ് അനിരുദ്ധ്. നൂറുകണക്കിന് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന അവിശ്വസനീയമായ ഒരു പ്രദേശത്തിന്റെ ഭാഗമാണ് അദ്ദേഹം. ഇതിന് മുമ്പ് ആപ്പ് ഐക്കണിൽ മുഖം കാണിച്ച ചിങ്കോണ എഎഫ് ക്ലബിന്റെ സ്ഥാപകനായ മാൻഡി മാർട്ടിനെസിനെപ്പോലെ, അനിരുദ്ധും നിരവധി കഴിവുകളുള്ള ഒരു മൾട്ടി-ഹൈഫനേറ്റ് മനുഷ്യനാണ്. ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ, കൂടാതെ മറ്റു പല തലങ്ങളിലേക്കും രൂപാന്തരപ്പെട്ട ഒരു ആർക്കിടെക്റ്റാണ് അദ്ദേഹം." സ്ഥാപനം തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. അടുത്തിടെ ക്ലബ്‌ഹൗസിൽ അവതരിപ്പിച്ച മറ്റൊരു യൂസ്ഫുൾ ഫീച്ചറാണ് 'മ്യൂസിക് മോഡ്'. ആപ്പിലൂടെ പാടുകയും മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ് വായിക്കുകയും ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന ഫീച്ചർ ആണിത്. പാടുമ്പോഴും ഉപകരണങ്ങൾ വായിക്കുമ്പോഴും മറ്റും മികച്ച ശബ്ദാനുഭവം നൽകുന്നതിനായാണ് ഫീച്ചർ അവതരിപ്പിച്ചത്.

ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

കമ്പനി

പുതിയ മോഡ് സോഷ്യൽ നെറ്റ്‌വർക്കിൽ ലൈവായി പ്രകടനങ്ങൾ നടത്തുന്നവർക്ക് ശബ്‌ദ നിലവാരം ഒപ്റ്റിമൈസ് ചെയ്യാൻ പ്രത്യേകം ടൂൾസ് പ്രൊവൈഡ് ചെയ്യും. മറ്റുള്ളയവയെ പോലെതന്നെ ഈ ഫീച്ചർ ആദ്യം ഐഒഎസ് യൂസേഴ്സിനാവും ലഭിക്കുക. പിന്നീട് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കും. അടുത്തിടെ ക്ലബ്ഹൌസിൽ നിന്നും യൂസേഴ്സിന് വരുമാനം നേടാനുള്ള ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ക്ലബ്ഹൌസ് റൂമുകളിലേക്ക് ലിങ്കുകൾ പിൻ ചെയ്യാൻ അനുവദിച്ചാണ് ഉപയോക്താക്കൾക്ക് വരുമാന സാധ്യത തുറന്നത്. ചില പേജുകളുടെയും സൈറ്റുകളുടെയും ലിങ്കുകൾ ഒഴിച്ച് മറ്റുള്ളവയെല്ലാം ഇങ്ങനെ പിൻ ചെയ്യാൻ അവസരമുണ്ട്.

 

Most Read Articles
Best Mobiles in India

English summary
From November 3, the Clubhouse app can be used in 13 languages ​​including Malayalam, Tamil and Hindi. The Indian languages ​​supported by the Clubhouse app are Malayalam, Tamil, Telugu, Hindi and Kannada. The clubhouse can now be used in French, German, Indonesian, Italian, Japanese, Korean, Portuguese and Spanish. The new feature will be available on Apple from November 3

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X