നെറ്റ്ഫ്ലിക്സ് ഗെയിംസ് ഐഫോണിൽ ലഭ്യമാകുമോ?

|

അടുത്തിടെയാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പുതിയ ഗെയിമിങ് ഫീച്ചറുകൾ പ്രഖ്യാപിച്ചത്. പോപ്പുലർ വെബ്സീരിസുകളും മറ്റും പ്രമേയമാക്കിയെത്തുന്ന അഞ്ച് പുതിയ ഗെയിമുകളാണ് 'നെറ്റ്ഫ്ലിക്സ് ഗെയിംസ്' യൂസേഴ്സിന് ലഭ്യമാക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് ഉപയോക്താക്കൾക്ക് മാത്രമാണ് ഗെയിംസ് ഫീച്ചർ ലഭ്യമാകുക. അപ്പോൾ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാകില്ലേ? വെബ് ബ്രൗസറുകളിൽ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. നെറ്റ്ഫ്ലിക്സ് ഗെയിംസ് ഫീച്ചറിന്റെ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

 

നെറ്റ്ഫ്ലിക്സ് ഗെയിംസ്

നെറ്റ്ഫ്ലിക്സ് ഗെയിംസ്

അഞ്ച് ഗെയിമുകളുമായാണ് നെറ്റ്ഫ്ലിക്സ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. സ്ട്രേഞ്ചർ തിങ്സ് : 1984 ( ബോണസ് എക്സ്പി ), സ്ട്രേഞ്ചർ തിങ്സ് 3 : ദ ഗെയിം ( ബോണസ് എക്സ്പി ), ഷൂട്ടിംഗ് ഹൂപ്‌സ് ( ഫ്രോസ്റ്റി പോപ്പ് ), കാർഡ് ബ്ലാസ്റ്റ് ( അമൂസോ ആൻഡ് റോഗ് ഗെയിംസ് ), ടീറ്റർ അപ്പ് (ഫ്രോസ്റ്റി പോപ്പ്) എന്നിവയാണ് നെറ്റ്ഫ്ലിക്സിൽ കളിക്കാവുന്ന ഗെയിമുകൾ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് ഈ ഗെയിമുകൾ ലഭ്യമാണ്.

ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

പ്ലാറ്റ്ഫോം

ഊഹിക്കാവുന്നത് പോലെ, ഈ ഗെയിമുകളിൽ ഭൂരിഭാഗവും നെറ്റ്ഫ്ലിക്സിലെ ജനപ്രിയ ഷോകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് ഗെയിമുകളിലും ലെവലുകൾ മാറുന്നതിനും പുതിയ ഫീച്ചറുകൾ നേടുന്നതിനും ഇൻ-ഗെയിം പർച്ചേസുകൾ ഒന്നുമില്ല. പരസ്യങ്ങളുടെ ശല്യവുമില്ലാത്ത ഗെയിമിങ് അനുഭവം നെറ്റ്ഫ്ലിക്സ് ഉറപ്പ് തരുന്നു. കുട്ടികളുടെ പ്രൊഫൈലുകളിൽ ഈ ഗെയിമുകൾ ലഭ്യമാകില്ല. ഇവയെല്ലാം മുതിർന്നവർക്ക് മാത്രമുള്ള ഗെയിമുകളാണ്. കുട്ടികളെ ഒഴിവാക്കി പകരം മുതി‍‍‍ർന്നവ‍‍‍ർക്ക് മാത്രമായുള്ള ​ഗെയിമിങ് പ്ലാറ്റ്ഫോം. ഫീച്ചറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നതും ഈ പ്രത്യേകത തന്നെ.

നെറ്റ്ഫ്ലിക്സ് ഗെയിംസ് ആപ്പിൾ ഡിവൈസുകളിൽ
 

നെറ്റ്ഫ്ലിക്സ് ഗെയിംസ് ആപ്പിൾ ഡിവൈസുകളിൽ

ഇത്രയും പ്രധാനപ്പെട്ട ഒരു ഫീച്ചർ അവതരിപ്പിച്ചിട്ട് അത് ആൻഡ്രോയിഡ് ഡിവൈസുകൾക്ക് മാത്രമായി ചുരുക്കുമെന്ന് കരുതാൻ ആകില്ല. വരും ദിവസങ്ങളിൽ ഐഫോണുകളിലും ഐപാഡുകളിലും ഈ ഫീച്ചർ ലഭ്യമാകും. പക്ഷെ അത് എന്നത്തേക്ക് എന്ന് ഇപ്പോൾ കൃത്യമായി പറയാൻ ആകില്ല. കമ്പനി ഇത് സംബന്ധിച്ച സൂചനകൾ ഒന്നും നൽകിയിട്ടില്ലെന്നതാണ് വാസ്തവം. ഗെയിമുകൾ ആപ്പിൾ ആപ്പ് സ്റ്റോർ വഴി ഡൌൺലോഡ് ചെയ്യണോ അതോ നെറ്റ്ഫ്ലിക്സ് ആപ്പ് അപ്ഡേറ്റായി ലഭ്യമാകുമോ എന്ന കാര്യങ്ങളിലും വ്യക്തതയില്ല.

സ്പോട്ടിഫൈ പ്രീമിയം സർവീസ്; മൂന്ന് മാസത്തെ സൌജന്യ സേവനം നേടുന്നത് എങ്ങനെ?സ്പോട്ടിഫൈ പ്രീമിയം സർവീസ്; മൂന്ന് മാസത്തെ സൌജന്യ സേവനം നേടുന്നത് എങ്ങനെ?

ആപ്പ്

ആപ്പിൾ ആപ്പ്സ്റ്റോർ ഒഴികെയുള്ള ഒരു പ്ലാറ്റ്ഫോമിൽ നിന്നും ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പുകൾ ഡൌൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ സാധ്യമല്ല. വളരെ കർശനമായി ആപ്പിൾ പിന്തുടരുന്ന നയങ്ങളിൽ ഒന്നാണിത്. അതിനാൽ തന്നെ ആപ്പ്സ്റ്റോർ വഴി മാത്രമായിരിക്കും ഐഒഎസ് ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാകുക. നെറ്റ്ഫ്ലിക്സിന് ഈ ഗെയിമുകളെല്ലാം ആപ്പ്സ്റ്റോറിലേക്ക് അപ്‌ലോഡ് ചെയ്യാനും തുടർന്ന് ഉപയോക്താവിന് നെറ്റ്ഫ്ലിക്സ് ക്രെഡൻഷ്യലുകൾ ഉപയോഗിക്കാനും കഴിയും.

ഡൗൺലോഡ്

അതിനാൽ, നെറ്റ്ഫ്ലിക്സ് ഗെയിമുകൾ ആപ്പിൾ ആപ്പ്സ്റ്റോറിൽ സൗജന്യമായി ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്, അവിടെ ഏത് ഉപയോക്താവിനും അവ ഡൗൺലോഡ് ചെയ്യാം. പക്ഷെ ഗെയിമുകൾ കളിക്കണമെങ്കിൽ നെറ്റ്ഫ്ലിക്സ് അക്കൌണ്ടിന്റെ യൂസർനെയിമും പാസ്വേഡും അടക്കമുള്ള ക്രെഡൻഷ്യലുകളും നൽകേണ്ടി വരും. ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് സൈൻ അപ്പ് ചെയ്യാൻ നെറ്റ്ഫ്ലിക്സ് നിലവിൽ ഉപയോക്താക്കളെ അനുവദിക്കുന്നില്ലെന്നത് യൂസേഴ്സ് ഓർക്കേണ്ടതുണ്ട്. പ്ലാറ്റ്ഫോം ഫീസായി ആപ്പിൾ ഓരോ ഇടപാടിൽ നിന്നും 30 ശതമാനം കമ്മീഷൻ ഇടാക്കുന്നതാണ് കാരണം. അതിനാൽ തന്നെ, ആപ്പിൾ ഐഫോണുകളിലും ഐപാഡുകളിലും എങ്ങനെ നെറ്റ്ഫ്ലിക്സ് ഗെയിമുകൾ ഉൾക്കൊള്ളിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതാണ്.

കഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകകഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുക

ഗെയിമിങ്

ഡിജിറ്റൽ രംഗത്തെ വലിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായി മാറുകയാണ് നെറ്റ്ഫ്ലിക്സിന്റെ ലക്ഷ്യം. ഇതിനായുള്ള ആദ്യ പടി എന്നായാണ് ഗെയിമിങ് ഫീച്ചറിനെ കമ്പനി കാണുന്നത്. ഗൂഗിൾ പോലെയുള്ള വലിയ എതിരാളികളുമായി മത്സരിക്കാൻ കഴിയുന്ന തലത്തിലേക്ക് മാറുക. പുതിയ പ്രഖ്യാപനം ആ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും കമ്പനി കണക്ക് കൂട്ടുന്നു. ​നെറ്റ്ഫ്ലിക്സ് ​ഗെയിംസ് ആദ്യഘട്ടത്തിൽ വെറും അഞ്ച് ​ഗെയിമുകൾ ആണ് അവതരിപ്പിച്ചത്. വരും ദിവസങ്ങളിൽ ഇത് കൂടുക തന്നെ ചെയ്യും. ഒരു ​ഗെയിമിങ് കമ്പനി അടുത്തിടെ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിരുന്നു. ഇതൊക്കെ നേരത്തെ പറഞ്ഞ വലിയ മത്സരങ്ങൾക്കുള്ള കോപ്പ് കൂട്ടലായി തന്നെ വിലയിരുത്താം.

Most Read Articles
Best Mobiles in India

English summary
Netflix recently announced their new gaming features. 'Netflix Games' offers users five new games themed around popular web series and more. The games feature is currently only available for Android smartphone and tablet users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X