നെറ്റ്ഫ്ലിക്സ് ഗെയിംസ് ഐഒഎസിലും; ഗെയിമിങ് ഫീച്ചർ ആപ്പിൾ ഡിവൈസുകളിലും അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്

|

ഒരാഴ്ചയ്ക്ക് മുമ്പാണ് ജനപ്രീയ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്ലിക്സ് ഗെയിമിങ് രംഗത്തേക്കുള്ള ചുവട് വയ്പ്പ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമായിരുന്നു ഗെയിമിങ് ഫീച്ചർ ഉൾപ്പെടുത്തിയത്. അന്ന് മുതൽ ഉയരുന്ന ചോദ്യമായിരുന്നു ഐഒഎസ് ഡിവൈസുകൾക്കായി ഈ ഫീച്ചർ എന്ന് അവതരിപ്പിക്കും എന്നത്. ഒരാഴ്ചയ്ക്കിപ്പുറം ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഐഒഎസ് യൂസേഴ്സിനും ഇന്ന് മുതൽ നെറ്റ്ഫ്ലിക്സ് ഗെയിംസ് യൂസ് ചെയ്യാൻ കഴിയും. തങ്ങളുടെ ഐഒഎസ് ഡിവൈസുകളിലെ നെറ്റ്ഫ്ലിക്സ് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ഫോണുകളിൽ ലഭ്യമാകും. നെറ്റ്ഫ്ലിക്സ് ആപ്പുകളിൽ സിനിമകളും സീരീസുകളും കാണുന്നത് പോലെ തന്നെയാണ് ഗെയിമുകളും കളിക്കുന്നത്. അധിക ഫീസുകളൊന്നും ഈ ഫീച്ചറിനായി നെറ്റ്ഫ്ലിക്സ് ഈടാക്കുന്നില്ല. ഒപ്പം ഗെയിമുകളിലെ സ്ഥിരം ശല്യങ്ങളായ പരസ്യങ്ങളും നെറ്റ്ഫ്ലിക്സ് ഗെയിംസിൽ ഉണ്ടാവില്ല.

 

ഗെയിം

നെറ്റ്ഫ്ലിക്സിൽ ഏതെങ്കിലും തരത്തിലുള്ള സബ്സ്ക്രിപ്ഷൻ ഗെയിം കളിക്കാൻ ആവശ്യമാണ്. എങ്കിൽ മാത്രമെ ഉപയോക്താക്കൾക്ക് അവരുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ഗെയിംസ് ഫീച്ചർ ലഭ്യമാകുകയുള്ളൂ. ഇപ്പോൾ മുതിർന്നവർക്ക് മാത്രമാണ് ഈ ഗെയിമുകളിലേക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് നൽകിയിട്ടുള്ളത്. കുട്ടികളുടെ പ്രൊഫൈലുകളിലൂടെ അവ ആക്‌സസ് ചെയ്യാൻ കഴിയില്ല. നെറ്റ്ഫ്ലിക്സിലെ അഡൽറ്റ് പ്രൊഫൈലിൽ പിൻ ലോക്ക് നൽകിയും കുട്ടികളെ ഈ ഗെയിമുകൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയാവുന്നതാണ്. ഗെയിം കണ്ടന്റ് കുട്ടികൾക്ക് അനുസൃതമല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാവും നെറ്റ്ഫ്ലിക്സ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടാവുക. അതിനാൽ നിയന്ത്രണങ്ങൾ മറികടന്ന് ഈ ഗെയിമുകൾ കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലത്. ചൊവ്വാഴ്ചയാണ് നെറ്റ്ഫ്ലിക്സ് ഐഒഎസ് ഉപയോക്താക്കൾക്കായി ഗെയിംസ് ഫീച്ചർ പ്രഖ്യാപിച്ചത്. അപ്‌ഡേറ്റ് ബുധനാഴ്ച മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

കാർഡ്
 

അഞ്ച് ഗെയിമുകളും ആയിട്ടാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഗെയിമിങ് ഫീച്ചർ അവതരിപ്പിച്ചത്. ഇതിൽ ജനപ്രിയ വെബ് സീരിസുകളെ അടിസ്ഥാനമാക്കിയും അല്ലാതെയും തയ്യാറാക്കിയ ഗെയിമുകളാണുള്ളത്. ഗെയിമിങ് ലോകത്തേക്കുള്ള കാൽവയ്പ് എന്ന നിലയിൽ മികച്ച പ്രതികരണമാണ് യൂസേഴ്സിൽ നിന്നും നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നത്. സ്ട്രേഞ്ചർ തിങ്സ് : 1984, സ്ട്രേഞ്ചർ തിങ്സ് 3 : ബോണസ് എക്സ്പി, ഷൂട്ടിങ് ഹൂപ്സ്, ടീറ്റർ അപ്പ്, കാർഡ് ബ്ലാസ്റ്റ് എന്നിവയാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഗെയിമുകൾ.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗെയിംസ് ഫീച്ചർ ലഭിക്കാൻ നെറ്റ്ഫ്ലിക്സ് ആപ്പ് അപ്ഡേറ്റ് ചെയ്യണം. ഗെയിമുകൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുകയും വേണം. ശേഷം നെറ്റ്ഫ്ലിക്സ് ആപ്പിലെ ഗെയിംസ് റോയിലോ ഗെയിംസ് ടാബിലോ പോയി നേരിട്ട് പ്ലേ ചെയ്യാനും കഴിയും. മറുവശത്ത് ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറുകൾ വഴി ഈ ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ ആകും. തങ്ങളുടെ നെറ്റ്ഫ്ലിക്സ് ആപ്പ് ഏറ്റവും പുതിയ വേർഷൻ ആണെന്നും ഉപയോക്താക്കൾ ഉറപ്പ് വരുത്തണം.

നിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻനിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമോ? മികച്ച പാസ്വേഡും സംരക്ഷണവും ഉറപ്പാക്കാൻ

വിആർ

വളർന്ന് വരുന്ന ഗെയിമിങ് ഇൻഡസ്റ്റ്രിയിൽ ഒറ്റ ദിവസം കൊണ്ടല്ല നെറ്റ്ഫ്ലിക്സിന്റെ താത്പര്യം തുടങ്ങിയത്. ഏറെക്കാലമായി നടന്ന് വരുന്ന മുന്നൊരുക്കങ്ങൾക്കൊടുവിലാണ് കമ്പനി അവരുടെ ഗെയിമിങ് മേഖലയിലെ സ്വപ്നങ്ങൾ വെളിപ്പെടുത്തിയത്. ജൂലൈയിലെ ത്രൈമാസ മീറ്റിങ്ങിലാണ് ഗെയിമുകൾ പുറത്തിറക്കാനുള്ള പദ്ധതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത് കാലിഫോർണിയ കേന്ദ്രീകരിച്ച് ഗെയിമിങ് ഡിവിഷൻ വികസിപ്പിക്കാൻ മൈക്ക് വെർഡുവിനെ ഈ വർഷം ആദ്യം ഗെയിം ഡെവലപ്‌മെന്റ് യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) മേഖലകളിൽ പ്രവർത്തന പരിചയം ഉള്ള മുൻ ഫേസ്ബുക്ക് എക്സിക്യൂട്ടീവ് ആണ് വെർഡു. ഇലക്ട്രോണിക് ആർട്‌സ്, സിങ്ക എന്നിവയുൾപ്പെടെയുള്ള ഗെയിം കമ്പനികളിലും അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ്

സെപ്റ്റംബറിൽ വീഡിയോ ഗെയിം ഡെവലപ്പർ നൈറ്റ് സ്കൂൾ സ്റ്റുഡിയോ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിരുന്നു. പിന്നാലെ തെരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ തങ്ങളുടെ ഗെയിമിങ് ഫീച്ചറുകളും അവതിരിപ്പിച്ചിരുന്നു. നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് എല്ലാ വിപണികളിലേക്കും തങ്ങളുടെ ഗെയിമുകൾ കമ്പനി അവതരിപ്പിച്ചത്. ബോണസ്‌എക്‌സ്‌പി ഉൾപ്പെടെയുള്ള ഇൻഡി ഗെയിംസ് സ്റ്റുഡിയോകളുമായി ചേർന്നും ഗെയിമിങ് രംഗത്തെ പ്രവർത്തനങ്ങൾ നെറ്റ്ഫ്ലിക്സ് സജീവമാക്കുകയാണ്. കൂടുതൽ ഗെയിമുകളും ഫീച്ചറുകളും വരും നാളുകളിൽ നെറ്റ്ഫ്ലിക്സ് ആവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും.

50 എംപി ക്യാമറയുമായി പോക്കോ എം4 പ്രോ 5ജി ; വിലയും സവിശേഷതകളും അറിയാം50 എംപി ക്യാമറയുമായി പോക്കോ എം4 പ്രോ 5ജി ; വിലയും സവിശേഷതകളും അറിയാം

Most Read Articles
Best Mobiles in India

English summary
Games are played just like watching movies and series on Netflix apps. Netflix does not charge any additional fees for this feature. And Netflix Games will not have the usual annoying ads in games.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X