ക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽ

|

അടുത്തിടെ ജനപ്രിയമായ നവമാധ്യമങ്ങളിലൊന്നാണ് ക്ലബ് ഹൌസ്. ശബ്ദ സന്ദേശങ്ങളിലൂടെ ആളുകളോട് സംസാരിക്കാനും പുതിയ ആളുകളെ പരിചയപ്പെടാനും സാധിക്കും എന്നതാണ് ലോക്ക്ഡൌൺ സമയത്ത് കത്തിക്കറിയ ക്ലബ്ഹൌസിന്റെ പ്രത്യേകത. ഒക്ടോബർ 27 മുതൽ ക്ലബ്ഹൌസിൽ നിന്ന് വരുമാനം അടക്കം നേടാനുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ക്ലബ്ഹൌസ് റൂമുകളിലേക്ക് ലിങ്കുകൾ പിൻ ചെയ്യാൻ അനുവദിക്കുന്നതാണ് പ്രധാന മാറ്റം. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി ഈ ഫീച്ചറുകൾ ഒക്ടോബർ 27 മുതൽ പുറത്തിറക്കും. ക്ലബ്ഹൌസ് മേധാവി പോള്‍ ഡേവിസണും ഗ്ലോബല്‍ മാര്‍ക്കറ്റിങ് മേധാവിയുമായ മായ വാട്‌സണുമാണ് ഈ പുതിയ പിന്‍ഡ് ലിങ്ക്‌സ് ഫീച്ചര്‍ പ്രഖ്യാപിച്ചത്.

 
ക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽ

പാട്രിയോൺ പേജുകൾ, വാർത്തകളുടെ ലിങ്കുകൾ, പോഡ്കാസ്റ്റ് തുടങ്ങിയവയൊക്കെ ഇങ്ങനെ പിൻ ചെയ്യാനാകും. ചില പേജുകളുടെ ലിങ്കുകൾ മാത്രം ഇങ്ങനെ ഷെയർ ചെയ്യാൻ അനുവദിക്കില്ല. സുരക്ഷാകാരണങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. ഒൺലി ഫാൻസ്, അശ്ലീല സൈറ്റുകൾ എന്നിവയുടെ ലിങ്കുകളാണ് നിരോധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാറ്റ് റൂമുകളുടെ മോഡറേറ്റർമാർക്ക് ലിങ്കുകൾ ആഡ് ചെയ്യാനും ഒഴിവാക്കാനും ഒക്കെ അനുവാദമുണ്ട്. ഫോളേവേഴ്സിന്റെ എണ്ണം എത്ര വർധിച്ചാലും ഇതിന് സാധിക്കും.

ഇത്തരം ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിന്റെ ഭാഗം കമ്പനി ആവശ്യപ്പെടില്ലെന്നാണ് ക്ലബ്ഹൌസ് മേധാവികൾ പറയുന്നത്. എങ്കിലും ക്ലബ്ഹൌസും വരും നാളുകളിൽ വിവിധ രീതികളിൽ വരുമാനം നേടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് സൂചന നൽകുന്നത്. ടിക്കറ്റഡ് റൂമുകളിലൂടെയും സബ്‌സ്‌ക്രിപ്‌ഷനുകളിലൂടെയും ആവും ക്ലബ്ഹൌസ് വരുമാനത്തിന് ശ്രമിക്കുക. ഈ സംരംഭം ഉപയോക്താക്കളെ അവരുടെ പോഡ്‌കാസ്റ്റുകൾ, ബുക്കുകൾ മറ്റ് സൃഷ്ടികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

എന്താണ് ക്ലബ്ഹൌസ്

ഇഷ്ടമുള്ള വിഷയങ്ങളും നമ്മുടെ പ്രശ്നങ്ങളും ഒക്കെ ചർച്ച ചെയ്യാനും സംവദിക്കാനും ഒക്കെ കഴിയുന്ന ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ്ഹൌസ്. വിവിധ വിഷയങ്ങളിൽ
നടക്കുന്ന സംഭാഷണങ്ങൾ, അഭിമുഖങ്ങൾ, ചർച്ചകൾ എന്നിവയെല്ലാം യൂസേഴ്സിന് കേൾക്കാം. പോഡ്കാസ്റ്റുകൾ പോലെയൊരും സംവിധാനം എന്ന് ഒറ്റവാക്കിൽ പറയാം. ക്ലബ്ഹൌസിലെ കോൺവർസേഷൻ റൂമുകൾ ഒരു കോൺഫറൻസ് ഹാളിന് സമാനമാണ്. കുറച്ച് പേർക്ക് ഒരേസമയം സംസാരിക്കാനും മറ്റുള്ളവർക്ക് അത് കേൾക്കാനുമാകും. പല ചാറ്റ് റൂമുകളിലും നിലവിലെ അംഗങ്ങൾ ക്ഷണിക്കാതെ നമ്മുക്ക് പ്രവേശിക്കാനാകില്ല. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയിൽ ഇപ്പോഴും ക്ലബ് ഹൗസിന് ഇപ്പോഴും വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടില്ല. ഐഫോണ്‍ ഉപയോക്താക്കള്‍ ഏറെയുള്ള യുഎസ്, യുകെ, ചൈന പോലുള്ള ഇടങ്ങളിലാണ് ക്ലബ്ഹൌസിന് ഏറെ സ്വീകാര്യതയുള്ളത്.

അടുത്തിടെ ക്ലബ്ഹൌസിൽ പുതിയ മ്യൂസിക് മോഡ് അവതരിപ്പിച്ചിരുന്നു. ക്ലബ്ഹൌസിലെ പാട്ടുകാർ പാടുമ്പോഴും ഇൻസ്ട്രമന്റ്സ് വായിക്കുമ്പോഴുമെല്ലാം മികച്ച ശബ്ദാനുഭവം നൽകാൻ സഹായിക്കുന്ന സംവിധാനം ആണിത്. ഐഒഎസിൽ ലഭ്യമാകുന്ന ഫീച്ചർ പിന്നാലെ ആൻഡ്രോയിഡിലുമെത്തും.

ക്ലബ് ഹൌസിൽ ഏറെയുള്ള സംഗീത പ്രേമികളുടെ കൂട്ടായ്മകൾക്കാണ് ഇത് ഏറെ ഉപകാരമാകുക. നിലവിൽ മറ്റുള്ളവരുടെ സംഭാഷണങ്ങൾ കേൾക്കുന്ന അതേ ഗുണമേന്മയിൽ പാട്ടുകളും കേൾക്കാനാകും. മ്യൂസിക് മോഡിൽ മികച്ച ഗുണമേന്മയിലും സ്റ്റീരിയോ ശബ്ദത്തിലും സംഗീതം ആസ്വദിക്കാനാകും. മിക്സിങ് ബോർഡുകളും യുഎസ്ബി മൈക്രോഫോണികളും ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും.

ക്ലബ് ഹൌസിന്റെ ആപ്പ് മെനുവിൽ ഓഡിയോ ക്വാളിറ്റി എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ മ്യൂസിക് മോഡ് ഉപയോഗിക്കാൻ ആകും. ബാക്ക്ഗ്രൌണ്ട് ഡിസ്റ്റർബൻസുകളില്ലാത്ത സാഹചര്യങ്ങളിൽ ഈ സംവിധാനം കൂടുതൽ ഫലപ്രദമാകും. കൂടാതെ ക്ലബ് ഹൗസിലെ സെര്‍ച്ച്ബാറും കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. പുതിയ അപ്‌ഡേറ്റില്‍ സ്‌ക്രീനിന് മുകളിലായി സെര്‍ച്ച് ബാര്‍ കാണാൻ കഴിയും.

Most Read Articles
Best Mobiles in India

Read more about:
English summary
You can also make money through Clubhouse, with new features starting at 27. According to clubhouse executives.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X