ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

|

നെറ്റ്ഫ്ലിക്സ് ഇപ്പോൾ ഒരു വീഡിയോ സ്ട്രീമിംഗ് സേവനം മാത്രമല്ല. ഡിജിറ്റൽ രംഗത്ത് ഗൂഗിൾ പോലുള്ള വലിയ എതിരാളികളുമായി മത്സരിക്കുന്ന വലിയൊരു സ്ഥാപനമായി മാറാനാണ് നെറ്റ്ഫ്ലിക്സിന്റെ ശ്രമം. ആ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗെയിമിങ് രംഗത്തേക്കുള്ള ചുവട് വയ്പ്പുമായാണ് നെറ്റ്ഫ്ലിക്സ്, ഡിജിറ്റൽ രംഗത്തെ മത്സരം കടുപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ഗെയിമുകളാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ എല്ലാ ഉപയോക്താക്കൾക്കും ഈ ഗെയിം കളിക്കാൻ ആകും. ആൻഡ്രോയിഡ് ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഗെയിമുകൾ ലഭ്യമാകും. അതേ സമയം ഐഒഎസ് ഉപയോക്താക്കൾക്ക് അൽപ്പം കാത്തിരിക്കേണ്ടി വരും. ഐഒഎസ് ഡിവൈസുകളിൽ ഗെയിമിങ് ഓപ്ഷൻ എന്ന് അവൈലബിൾ ആകുമെന്നതിലും വ്യക്തതയില്ല.

 

ഗെയിം

"ഞങ്ങൾ ഒരു മികച്ച ഗെയിമിംഗ് അനുഭവം സൃഷ്‌ടിക്കുന്നതിന്റെ ആദ്യ ദിവസങ്ങളിലാണ്, ഞങ്ങളോടൊപ്പം ഈ യാത്രയിൽ നിങ്ങളെയും കൊണ്ടുപോകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്," നെറ്റ്ഫ്ലിക്സിലെ ഗെയിം ഡെവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് മൈക്ക് വെർഡു പ്രസ്താവനയിൽ പറഞ്ഞു. " ആദ്യം മുതൽ ആരംഭിക്കാൻ കഴിയുന്ന ഒരു കാഷ്വൽ ഗെയിമോ അല്ലെങ്കിൽ നിങ്ങളുടെ ആഴത്തിൽ കഥകളുള്ള അനുഭവമോ ആകട്ടെ, എല്ലാവർക്കും എന്തെങ്കിലും ഒക്കെ വാഗ്ദാനം ചെയ്യുന്ന ഗെയിമുകളുടെ ഒരു ലൈബ്രറി നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ നെറ്റ്ഫ്ലിക്‌സ് പ്രൊഫൈൽ എങ്ങനെ സുരക്ഷിതമാക്കാം ?നിങ്ങളുടെ നെറ്റ്ഫ്ലിക്‌സ് പ്രൊഫൈൽ എങ്ങനെ സുരക്ഷിതമാക്കാം ?

ടീറ്റർ

നിലവിൽ അഞ്ച് ഗെയിമുകളാണ് നെറ്റ്ഫ്ലിക്സ് ഗെയിമുകളിൽ ഉള്ളത് : സ്ട്രേഞ്ചർ തിംഗ്സ്: 1984 (ബോണസ് എക്സ്പി), സ്ട്രേഞ്ചർ തിംഗ്സ് 3: ദി ഗെയിം (ബോണസ് എക്സ്പി), ഷൂട്ടിംഗ് ഹൂപ്സ് (ഫ്രോസ്റ്റി പോപ്പ്), കാർഡ് ബ്ലാസ്റ്റ് (അമുസോ & റോഗ് ഗെയിംസ്), ടീറ്റർ അപ്പ് (ഫ്രോസ്റ്റി പോപ്പ്). ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഫോണിലെ നെറ്റ്ഫ്ലിക്സ് ആപ്പിലൂടെ ഗെയിമുകൾ കളിക്കാം. അല്ലാത്തവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നെറ്റ്ഫ്ലിക്സ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് പണമടയ്‌ക്കുകയോ സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യാതെ ഈ ഗെയിമുകൾ കളിക്കാൻ തുടങ്ങാം.

ഓക്‌സെൻഫ്രീ
 

നിലവിലുള്ള ഫൈവ്-ഗെയിം കാറ്റലോഗ് ഇപ്പോൾ ചെറുതായി തോന്നിയേക്കാം. വരും നാളുകളിൽ അതിന് വലിയ മാറ്റങ്ങളും സംഭവിക്കും. ഈ വർഷം ആദ്യം ഓക്‌സെൻഫ്രീ എന്ന ഗെയിം വികസിപ്പിച്ച നൈറ്റ് സ്കൂൾ സ്റ്റുഡിയോയെ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിരുന്നു. ഇത് ഗെയിമിങ് മേഖലയിൽ എത്ര മാത്രം വലിയ നിക്ഷേപത്തിനാണ് നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത് എന്നതിനും സൂചനയാണ്. അതിനാൽ തന്നെ മികച്ച ഗെയിമുകൾ അണിയറയിൽ തയ്യാറാകുന്നതായി കരുതാം.

'മെറ്റ' എഫ്ക്ട്; ഫേസ് റെക്കഗ്നിഷൻ ഫീച്ചർ ഒഴിവാക്കി ഫേസ്ബുക്ക്'മെറ്റ' എഫ്ക്ട്; ഫേസ് റെക്കഗ്നിഷൻ ഫീച്ചർ ഒഴിവാക്കി ഫേസ്ബുക്ക്

ബോണസ്

വളരെ അപ്രതീക്ഷിതമായിട്ടാണ് നെറ്റ്ഫ്ലിക്സിന്റെ ഗെയിമിങ് പദ്ധതികൾ പുറത്ത് വന്നത്. ഓഗസ്റ്റിന്റെ തുടക്കത്തിൽ പോളണ്ടിൽ നടന്ന ഗെയിം ടെസ്റ്റിങിലൂടെയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ പദ്ധതികൾ അനാവരണം ചെയ്യപ്പെട്ടത്. സ്ട്രേഞ്ചർ തിംഗ്സ് സീരീസ് അടിസ്ഥാനമാക്കിയുള്ള ഗെയിമുകളാണ് കമ്പനി ഈ ഘട്ടത്തിൽ പരീക്ഷിച്ചത്. പിന്നീട് കൂടുതൽ ഗെയിമുകളും ഉൾപ്പെടുത്തി പരീക്ഷണം കൂടുതൽ വിപണികളിലേക്കും വ്യാപിപ്പിച്ചു. സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഈ പരീക്ഷണ റോൾഔട്ടുകൾ.
നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആദ്യ രണ്ട് ഗെയിമുകൾ - സ്ട്രേഞ്ചർ തിങ്സ്: 1984 (ബോണസ് എക്സ്പി), സ്ട്രേഞ്ചർ തിങ്സ്: ദ ഗെയിം (ബോണസ് എക്സ്പി) എന്നിവ സൂപ്പർ ഹിറ്റായിരുന്ന സയൻസ് ഫിക്ഷൻ ഷോയെ അടിസ്ഥാനമാക്കിയുള്ളതാണ്. ബാക്കിയുള്ളവ അങ്ങനെയല്ല. വരാനിരിക്കുന്ന ഗെയിമുകളും ഇത്തരത്തിൽ ഏതെങ്കിലും നെറ്റ്ഫ്ലിക്സ് ഷോകളുടെ പ്ലോട്ടോ കഥാപാത്രങ്ങളോ അടിസ്ഥാനമാക്കിയുള്ളതാവാനും സാധ്യതയുണ്ട്.

റോൾ

നിലവിൽ നെറ്റ്ഫ്ലിക്സ് ഗെയിമുകളിൽ പരസ്യങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്. ഗൂഗിൾ സ്റ്റാഡിയയിലേത് പോലെ പ്രവർത്തിക്കുന്ന ഗെയിമുകളുടെ മുഖ്യ ഫീച്ചറും ആകാം ഇത്. നെറ്റ്ഫ്ലിക്സ് ഗെയിമുകളുടെ പ്രാരംഭ റോൾഔട്ട് വിജയിച്ചാൽ, കമ്പനിക്ക് അതിന്റെ ഉപഭോക്താക്കൾക്കായി കൂടുതൽ സബ്സ്ക്രിപ്ഷൻ ഗെയിമുകളും അവതരിപ്പിക്കാൻ സാധിക്കും. അല്ലെങ്കിൽ എല്ലാ സബ്സ്ക്രൈബർമാർക്കും ഗെയിമിങ് ആക്സസ് തുടരുകയും ചില പ്രീമിയം ഐറ്റങ്ങൾക്ക് അധിക ഫീസ് ഈടാക്കുകയും ചെയ്യാം. നിലവിൽ നെറ്റ്ഫ്ലിക്സ് ഏത് രീതി പിന്തുടരുമെന്ന് ഉറപ്പിച്ച് പറയാൻ വയ്യ. ഗെയിമിങ് പരീക്ഷണങ്ങളും റോൾ ഔട്ടും കൂടുതൽ പുരോഗമിച്ച ശേഷമെ അത് പറയാൻ കഴിയുകയുള്ളൂ.

ഒരേ ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എങ്ങനെഒരേ ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എങ്ങനെ

Most Read Articles
Best Mobiles in India

English summary
Netflix launches games for Android users, allowing subscribers to play directly from the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X