വാട്സ്ആപ്പ് വഴി പണം കൈമാറാനുള്ള പേയ്‌മെന്റ്സ് ഫീച്ചർ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

|

രണ്ടുവർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്റ്സ് സേവനം ആരംഭിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ് 2018ലാണ് ഇന്ത്യയിൽ പേയ്‌മെന്റ് ഫീച്ചർ കൊണ്ടുവരാനുള്ള ശ്രമിങ്ങൾ ആരംഭിച്ചത്. എൻ‌പി‌സി‌ഐയിൽ നിന്ന് ക്ലിയറൻസ് ലഭിക്കാൻ കമ്പനിക്ക് രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. പേടിഎം, ഫോൺ‌പേ, ഗൂഗിൾ പേ, എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ മുൻ‌നിര പേയ്‌മെന്റ് ആപ്ലിക്കേഷനുകളോട് മത്സരിക്കാനാണ് വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
 

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിച്ചാണ് ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്മെന്റ്സ് സേവനം നൽകുന്നതെന്നും ഇത് സുരക്ഷിതവും വിശ്വസനീയവുമാണെന്നും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. വിവിധ ആപ്ലിക്കേഷനുകളിലൂടെ പേയ്‌മെന്റുകൾ ഇൻസ്റ്റന്റ് ആയി അയക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.

കൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി; ടീസർ പുറത്തിറങ്ങി

യുപിഐ

യുപിഐയിലൂടെ ഇന്ത്യ സവിശേഷമായ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ഉണ്ടാക്കിയത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മൈക്രോ, ചെറുകിട ബിസിനസുകൾക്ക് വലിയ അവസരങ്ങൾ നൽകാൻ ഇതിന് സാധിച്ചു. ഇത്തരമൊരു പേയ്മെന്റ് സേവനം പുറത്തിറക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. യുപിഐ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ പേയ്മെന്റ് ഓപ്ഷനുകൾ പ്രവർത്തിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തോട് ചേർന്ന് നിൽക്കാൻ സാധിച്ചതും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു.

വാട്സ്ആപ്പ്

വാട്സ്ആപ്പിന്റെ പുതിയ പേയ്മെന്റ് ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് അവരുടെ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിലെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും പുതിയ ഫീച്ചർ ലഭിച്ചിട്ടില്ല. അപ്ഡേറ്റ് ചെയ്തിട്ടും വാട്സ്ആപ്പ് പേയ്മെന്റ്സ് സർവ്വീസ് ലഭിക്കാത്ത ആളുകൾക്ക് ഇത് ലഭിക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. Wabetainfoയാണ് ഇക്കാര്യം ഷെയർ ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എന്താണ്; അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് പേയ്മെന്റ്സ് ഫീച്ചർ ലഭിക്കുന്നതെങ്ങനെ
 

വാട്സ്ആപ്പ് പേയ്മെന്റ്സ് ഫീച്ചർ ലഭിക്കുന്നതെങ്ങനെ

വാട്സ്ആപ്പ് ആപ്പ് അപ്‌ഡേറ്റുചെയ്‌തിട്ടും നിങ്ങൾക്ക് വാട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചർ ലഭിച്ചിട്ടില്ലെങ്കിൽ, പേയ്‌മെന്റ് ഫീച്ചർ എനേബിൾ ചെയ്ത സുഹൃത്തുക്കളുടെ ഫോൺ കണ്ടെത്തുക. സുഹൃത്തിന്റെ ഫേണിൽ നിന്നും നിങ്ങളുടെ ചാറ്റിലേക്ക് ഒരു "പേയ്‌മെന്റ് നോട്ടിഫിക്കേഷൻ" അയയ്‌ക്കാൻ പറയുക. പേയ്മെന്റ് ഫീച്ചർ ഇതിനകം ലഭിച്ചിട്ടുള്ള ആളുകൾക്ക് ഇത്തരമൊന്ന് അയക്കാൻ സാധിക്കും. ചാറ്റ് ഷെയർ ഓപ്ഷനുകളിലെ പേയ്‌മെന്റ്സ് ടാപ്പ് ചെയ്താൽ ഇതിന് സാധിക്കും.

പേയ്‌മെന്റ് നോട്ടിഫിക്കേഷൻ

സുഹൃത്തിന്റെ കോൺ‌ടാക്റ്റിൽ നിന്ന് പേയ്‌മെന്റ് നോട്ടിഫിക്കേഷൻ ലഭിച്ചാൽ നിങ്ങളുടെ പേയ്‌മെന്റ് അക്കൗണ്ട് സെറ്റ് ചെയ്യാൻ വാട്സ്ആപ്പ് ആവശ്യപ്പെടും. സെറ്റ് അപ്പ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പിൽ നിങ്ങൾക്ക് പേയ്‌മെന്റ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയെ പോലെ പേയ്മെന്റുകൾക്ക് മാത്രമായി ആപ്പ് പുറത്തിറക്കുകയല്ല വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിൽ തന്നെ ഉപയോക്താക്കൾക്ക് പണം കൈമാറാനുള്ള ഒരു ഫീച്ചറാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കൂടുതൽ വായിക്കുക: ഇന്ത്യൻ ആർമിയുടെ സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം എസ്എഐ (SAI) പുറത്തിറങ്ങി

ബാങ്കുകൾ

വാട്‌സ്ആപ്പ് ഇന്ത്യയെ കൂടാതെ ബ്രസീലിലും പുതിയ പേയ്മെന്റ്സ് ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. മെക്‌സിക്കോ, യുകെ, സ്‌പെയിൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ഈ പുതിയ ഫീച്ചർ അധികം വൈകാതെ തന്നെ ലഭ്യമാക്കും. യുപിഐ പേയ്‌മെന്റുകൾ എനേബിൾ ചെയ്യനായി ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്‌മെന്റ് ബാങ്ക് എന്നീ അഞ്ച് പ്രമുഖ ബാങ്കുകളുമായി വാട്‌സ്ആപ്പ് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
After a long wait of two years, WhatsApp has launched its payments service in India. The messaging app owned by Facebook was launched in 2018 with efforts to bring the payment feature in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X