സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?

|

സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റുകൾ ഇന്റർനെറ്റിൽ ചോരുന്നതും കാട്ടുതീ പോലെ പടരുന്നതിനേക്കുറിച്ചും നമ്മൾ കേൾക്കുന്നത് ഇതാദ്യമല്ല. സിനിമ താരങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നടന്ന സമീപകാല സംഭവങ്ങൾ ഓൺലൈൻ ലോകത്തെ ഇളക്കിമറിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വാട്സ്ആപ്പ് ഉപയോക്താക്കളിൽ ആശങ്ക വർധിപ്പിക്കുകയാണ്. വാട്സ്ആപ്പ് പറയുന്ന സുരക്ഷാ ഫീച്ചേഴ്സുകളിൽ ഒരു വിശ്വാസക്കുറവും വളർന്ന് തുടങ്ങിയിട്ടുണ്ട്.

 

വാട്സ്ആപ്പ്

ചാറ്റുകൾ ചോർന്ന സംഭവങ്ങളെത്തുടർന്ന്, ആയിരക്കണക്കിന് ഉപയോക്താക്കൾ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും തങ്ങളുടെ ആശങ്കകൾ പങ്ക് വച്ചിരുന്നു. വാട്സ്ആപ്പിലെ സ്വകാര്യത സംരക്ഷണ ഫീച്ചറുകളെക്കുറിച്ചുള്ള സംശയങ്ങളും വിശ്വാസമില്ലായ്മയും ആയിരുന്നു ഇവയിലേറെയും. ചിലർ വാട്സ്ആപ്പ് ഉപയോഗം അവസാനിപ്പിക്കുകയാണെന്നും പോസ്റ്റുകൾ ഇട്ടിരുന്നു. ചിലർ കുറച്ച് കൂടി മുന്നോട്ട് പോയി സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ കൂടുതൽ 'സുരക്ഷിതമായ' മെസേജിങ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും പറയുന്നു. എല്ലാവർക്കും ആശങ്കകൾ ഉണ്ടെന്നത് ശരിയാണ്. പക്ഷെ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കാര്യങ്ങൾ വിശദമായി പഠിക്കണം. വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷനടക്കം ഉള്ള സുരക്ഷാ ഫീച്ചറുകൾ എന്താണെന്നും അറിയണം.

എയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈംഎയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈം

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ
 

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

വാട്സ്ആപ്പ് ചാറ്റുകൾ ലീക്ക് ആകാനുള്ള സാധ്യത എത്രത്തോളമാണ്? ഇത് മനസിലാക്കുന്നതിന് മുമ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്താണെന്നും ഇത് യഥാർഥത്തിൽ വർക്ക് ചെയ്യുമോയെന്നും നമ്മൾ അറിഞ്ഞിരിക്കണം. തങ്ങളുടെ ഏറ്റവും പുതിയ സ്വകാര്യതാനയം അവതരിപ്പിച്ച ശേഷം അവതരിപ്പിച്ച ശേഷം വാട്സ്ആപ്പ് പറഞ്ഞത് യൂസേഴ്സിന്റെ എല്ലാ ചാറ്റുകളും മാതൃകമ്പനിയായ ഫേസ്ബുക്കിന് പോലും വായിക്കാൻ ആകില്ലെന്നാണ്. എൻഡ് ടു എൻഡ് സബ്സ്ക്രിപ്ഷനേക്കുറിച്ച് ഏറ്റവും ലളിതമായി പറഞ്ഞാൽ സന്ദേശം അയയ്ക്കുന്നയാൾക്കോ ​​സ്വീകരിക്കുന്നയാൾക്കോ ​​അല്ലാതെ മറ്റാർക്കും വാട്സ്ആപ്പ് സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല. അല്ലെങ്കിൽ അങ്ങനെയാണ് കമ്പനി അവകാശപ്പെടുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ സുഹൃത്തിന്റെ പേര് മനു എന്നാണെന്ന് കരുതുക. നിങ്ങളും മനുവും തമ്മിൽ ചാറ്റ് ചെയ്യുകയാണെന്നും സങ്കൽപ്പിക്കു. നിങ്ങൾക്കും മനുവിനും അല്ലാതെ മറ്റാർക്കും ആ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല. വാസ്തവത്തിൽ, ചാറ്റുകൾ മാത്രമല്ല, ആപ്പിൽ നടത്തുന്ന വീഡിയോ കോളുകളും വോയ്‌സ് കോളുകളും അടക്കമുള്ളവയെല്ലാം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നാണ് വാട്സ്ആപ്പിന്റെ അവകാശവാദം.

സന്ദേശങ്ങൾ

" നിങ്ങളും നിങ്ങൾ ആശയവിനിമയം നടത്തുന്ന വ്യക്തിക്കും മാത്രമേ സന്ദേശങ്ങൾ വായിക്കാനോ കേൾക്കാനോ കഴിയൂ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇത് ഉറപ്പ് വരുത്തുന്നു. ഇതിനിടയിൽ വാട്സ്ആപ്പിന് പോലും റോളില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിങ്ങളുടെ സന്ദേശങ്ങൾ ഒരു ലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കുന്നു. ഈ ലോക്ക് തുറക്കാനും സന്ദേശങ്ങൾ വായിക്കാനും ആവശ്യമായ സ്പെഷ്യൽ കീ സ്വീകർത്താവിനും അയച്ചയാൾക്കും മാത്രമെ ഉള്ളൂ. ഇതെല്ലാം ആട്ടോമാറ്റിക്കായി സംഭവിക്കുന്നതാണ്. നിങ്ങളുടെ മെസേജുകൾ സുരക്ഷിതമാക്കാൻ പ്രത്യേക സെറ്റിങ്സുകൾ ഒന്നും ഓണാക്കേണ്ടതില്ല, " വാട്സ്ആപ്പ്, അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നു.

നിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാംനിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാം

സിഗ്നൽ

വാട്സ്ആപ്പിന്റെ നിലപാട് അനുസരിച്ച് അവരുടെ പ്ലാറ്റ്‌ഫോമിൽ കൈമാറ്റം ചെയ്യപ്പെടുന്നവയെല്ലാം "സിഗ്നൽ എൻക്രിപ്ഷൻ പ്രോട്ടോക്കോൾ" വഴി സുരക്ഷിതമാണ്. സന്ദേശങ്ങൾ ഡിവൈസിൽ നിന്ന് സെന്റ് ആകുന്നതിന് മുമ്പ് തന്നെ അവ സുരക്ഷിതമാക്കുന്ന പ്രോസസ് ആണിത്. വ്യക്തികളും അവർ നടത്തുന്ന ചാറ്റുകൾക്കുമാണ് ഈ ഫീച്ചർ ഉള്ളത്. ബിസിനസ് അക്കൌണ്ടുകൾക്ക് പക്ഷെ സുരക്ഷാ ക്രമീകരണങ്ങളിൽ വ്യത്യാസങ്ങളുണ്ട്.

ബിസിനസ്

" വാട്സ്ആപ്പിന്റെ ബിസിനസ് വേർഷൻ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ സെക്യൂരിറ്റി ഫീച്ചറുകളിൽ വ്യത്യാസമുണ്ട്. കസ്റ്റമേഴ്സിന്റെ സന്ദേശങ്ങൾ സ്വയം കൈകാര്യം ചെയ്യുന്ന ബിസിനസ് ചാറ്റുകളെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി കണക്കാക്കുകയാണ് ചെയ്യുന്നത്. മെസേജ് ലഭിച്ചുകഴിഞ്ഞാൽ, അത് ബിസിനസിന്റെ സ്വന്തം സ്വകാര്യത നയങ്ങൾക്ക് വിധേയമായിരിക്കും. മെസേജുകൾ പ്രോസസ് ചെയ്യാനും പ്രതികരിക്കാനും നിരവധി ജീവനക്കാരെയോ മറ്റും നിയോഗിക്കാൻ കമ്പനികൾക്ക് അധികാരമുണ്ട്. " വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നു.

ക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽക്ലബ്ഹൌസ് വഴിയും പണമുണ്ടാക്കാം; പുതിയ ഫീച്ചറുകൾ 27 മുതൽ

അക്കൌണ്ട്

ഇവിടെ മനസിലാക്കേണ്ടത് ബിസിനസ് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട അക്കൌണ്ടുകളും അവയിൽ വരുന്ന മേസേജുകളിലും പൂർണ നിയന്ത്രണം വാട്സ്ആപ്പിന്റെ സെക്യൂരിറ്റി ഫീച്ചറുകൾക്കല്ല എന്നതാണ്. ആ മേസേജുകൾ കമ്പനി ജീവനക്കാർക്കും മറ്റും കാണാനും ഫോർവേർഡ് ചെയ്യാനുമൊക്കെ കഴിയും എന്നതാണ്. അതായത് കമ്പനിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യത. ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റും ഇത് ആവശ്യമായി വരുമെന്നതും ഓർക്കണം.

എങ്ങനെയാണ് വാട്ട്‌സ്ആപ്പ് ചാറ്റുകൾ ലീക്ക് ആകുന്നത്?

എങ്ങനെയാണ് വാട്ട്‌സ്ആപ്പ് ചാറ്റുകൾ ലീക്ക് ആകുന്നത്?

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളപ്പോൾ ആർക്കും ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ വായിക്കാനോ ആക്‌സസ് ചെയ്യാനോ കഴിയില്ലെന്ന് മനസിലായല്ലോ. അപ്പോൾ സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെയാണ് ചോരുന്നത്? ഈ വിഷയത്തിന് ഒരുപാട് വശങ്ങളുണ്ട്. അടുത്തിടെയുണ്ടായ ഒരു മയക്ക് മരുന്ന് കേസ് ആണ് നിലവിലെ കോലാഹലങ്ങൾക്ക് പിന്നിലെന്ന് അറിയാമല്ലോ. ഇതുമായി ബന്ധപ്പെട്ട് ചോർന്ന ചാറ്റുകളെല്ലാം സ്ക്രീൻഷോട്ടുകൾ ആയിരുന്നു. അല്ലാതെ വാട്സ്ആപ്പ് എതെങ്കിലും വിധത്തിൽ റെക്കോർഡ് ചെയ്തത് അല്ല. കൂടാതെ ഈ ചാറ്റുകളിൽ ഭൂരിഭാഗവും ഇപ്പോൾ നടക്കുന്ന മയക്കുമരുന്ന് കേസ് അന്വേഷണത്തിനായി കൈമാറിയ ഉപകരണങ്ങളിൽ നിന്നാണ് ലീക്ക് ആയത്. ഇത്തരം സംഭവങ്ങളിൽ രണ്ട് രീതികളുണ്ട്. ഒന്ന്, ഉപകരണങ്ങളിൽ നിന്ന് ലീക്ക് ആയ ചാറ്റുകൾ വളരെയധികം ആളുകൾ കൈമാറുകയും അതിന് വലിയ പ്രചാരവും ലഭിക്കുന്നു. രണ്ടാമതായി, ലീക്ക് ആയ ചാറ്റുകൾ പ്രമുഖരായ ആളുകളുടേതാണ്. അവരെക്കുറിച്ചുള്ള വിവരങ്ങൾ കാട്ടുതീ പോലെ പടരുകയും ചെയ്യുന്നു.

അതിവേഗം നിയന്ത്രിക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്അതിവേഗം നിയന്ത്രിക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ലീക്ക് ആകാൻ ഉള്ള സാധ്യത എത്രത്തോളം?

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ലീക്ക് ആകാൻ ഉള്ള സാധ്യത എത്രത്തോളം?

ഉണ്ടെന്നും ഇല്ലെന്നും പറയാം. യൂസേഴ്സ് അറിയാതെ ഡിവൈസുകൾ ആക്സസ് ചെയ്യുകയും അത് വഴി ചാറ്റുകളും വ്യക്തിവിവരങ്ങളും ചോർത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ വാട്സ്ആപ്പ് ചാറ്റുകൾ ലീക്ക് ആകുന്ന സംഭവങ്ങൾ ഒരുപാട് ഉണ്ടാകുന്നുണ്ട്. ആപ്പ് ലോക്ക് ഉപയോഗിച്ച് വാട്സ്ആപ്പ് സുരക്ഷിതമാക്കുന്നത് ഇത് തടയാൻ സഹായിക്കും. വാട്സ്ആപ്പ് തന്നെ സ്ക്രീൻ ലോക്ക് ഓപ്ഷൻ നൽകുന്നുണ്ട്. ആൻഡ്രോയിഡിലും ഐഫോൺ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. 'വെരിഫൈ സെക്യൂരിറ്റി കോഡ്' ഫീച്ചർ വഴി ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് അക്കൌണ്ടിന് അധിക സുരക്ഷ നൽകാനും കഴിയും. ഫീച്ചർ എനേബിൾ ചെയ്ത് കഴിഞ്ഞാൽ ഓരോ തവണയും ആപ്പിലേക്ക് ലോഗിൻ ചെയ്യണമെങ്കിൽ കോഡ് നൽകേണ്ടി വരും. പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, എബൌട്ട് സെക്ഷൻ എന്നിവയിലേക്കുള്ള ആക്സസ് തടയുക തുടങ്ങി നിരവധി ഓപ്ഷനുകളും വാട്സ്ആപ്പ് നൽകുന്നുണ്ട്. വാട്സ്ആപ്പ് അടുത്തിടെ ചില ഗ്രൂപ്പ് സെറ്റിങ്സുകളും അവതരിപ്പിച്ചിരുന്നു. ഇത് ഗ്രൂപ്പുകളിലേക്ക് മറ്റുള്ളവരെ ചേർക്കുന്നതിൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം നൽകുന്നു.

Most Read Articles
Best Mobiles in India

English summary
How likely is it that WhatsApp chats will be leaked? We also need to know what end-to-end encryption is.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X