പബ്ജി ഗെയിം ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ തിരിച്ചെത്തുന്നു

|

പബ്ജി മൊബൈൽ ഇന്ത്യ എന്ന പുതുക്കിയ പബ്ജി ഗെയിം ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ ഇന്ത്യയിലെത്തുമെന്ന് സൂചന. ലോഞ്ച് ചെയ്യുന്നതിന് മുമ്പായി കമ്പനി ഫേസ്ബുക്കിലെ ഔദ്യോഗിക ഹാൻഡിൽ @BattlegroundsMobileIn എന്നാക്കി മാറ്റി. ഇന്ത്യയിൽ ഈ ബാറ്റിൽ റോയൽ ഗെയിം ലോഞ്ച് ചെയ്യുന്നതായുള്ള ശ്രമങ്ങളിലായിരുന്നു അതിന്റെ ഡവലപ്പർമാർ. ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ ലോഞ്ച് ചിയ്യതി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ ഗെയിം വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് സൂചനകൾ.

 

ഡാറ്റ

ഡാറ്റ സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ പബ്ജി മൊബൈൽ നിരോധിച്ചിരുന്നു. ഡവലപ്പർമാർ പിന്നീട് പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിൽ ഒരു പുതിയ പേരിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഇതിനും അനുമതി ലഭിച്ചിരുന്നില്ല. അവസാനം ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ ഈ ഗെയിം ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ഇതിന്റെ ഭാഗമായിട്ടാണ് ഫേസ്ബുക്ക് അക്കൌണ്ട്, യൂട്യൂബ് ചാനൽ എന്നിവയുടെ പേരുകൾ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന് മാറ്റിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയ്‌സ് മെസേജുകൾ റിവ്യൂ ചെയ്യാനുള്ള സംവിധാനം വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വോയ്‌സ് മെസേജുകൾ റിവ്യൂ ചെയ്യാനുള്ള സംവിധാനം വരുന്നു

പബ്ജി

ഇന്ത്യയിൽ പബ്ജി നിരോധിച്ചതിനാൽ തന്നെ പബ്ജി എന്ന പേര് മൊത്തത്തിൽ എടുത്ത് മാറ്റിയാണ് പുതിയ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണ പബ്ജി അല്ല. ഇന്ത്യയ്ക്കായി പല മാറ്റങ്ങളും വരുത്തിയ ഗെയിമാണ് ഇത്. ഡെവലപ്പർമാരായ ക്രാഫ്റ്റൺ അടുത്തിടെ പബ്ജി മൊബൈലിന്റെ ഇന്ത്യ പതിപ്പിന്റെ ലോഞ്ചിനെ കുറിച്ച് സൂചന നൽകുന്ന ഒന്നിലധികം ടീസറുകൾ പുറത്ത് വിട്ടിരു്നു. ഈ ടീസറുകൾ പുറത്ത് വിട്ട് മിനിറ്റുകൾക്ക് ശേഷം എടുത്തുമാറ്റി. ഇതിനകം തന്നെ ഗെയിമിന്രെ പ്രധാന വിവരങ്ങളെല്ലാം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഡവലപ്പർമാർ
 

പബ്ജിയുടെ ഡവലപ്പർമാർ ഇന്ത്യയിൽ ജീവനക്കാരെ നിയമിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. പബ്ജി കോർപ്പറേഷൻ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് കമ്പനിയിലേക്ക് ഒന്നിലധികം ഒഴിവുകൾ ഉണ്ടെന്ന് പരസ്യപ്പെടുത്തിയത്. "പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദം, ഐടി വ്യവസായങ്ങൾ എന്നിവയ്ക്കായി" ഇന്ത്യയിൽ 100 ​​മില്യൺ യുഎസ് ഡോളർ മുതൽമുടക്ക് നടത്താനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൂടുതൽ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റുക എന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കാം.

കൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായി ടെലിഗ്രാംകൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായി ടെലിഗ്രാം

ഇന്ത്യയിലെ നിയമങ്ങൾ

ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഡാറ്റ സുരക്ഷ പരമാവധി വർദ്ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. പ്രാദേശികമായ താല്പര്യങ്ങൾ തിരിച്ചറിഞ്ഞുള്ള കസ്റ്റമൈസബിൾ ഗെയിം കണ്ടന്റും പുതിയ ഗെയിമിൽ ഉണ്ടായിരിക്കും. ഇന്ത്യയിൽ നിരോധിക്കപ്പെട്ടു എങ്കിലും നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലെ പബ്ജി ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പബ്ജിക്കുള്ള ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ വീണ്ടുമെത്താൻ പബ്ജി ഡെവലപ്പർമാർ പരിശ്രമിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
PUBG Mobile India will be launched in India Soon As Battlegrounds Mobile India. Company already renamed its social media handles.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X