പബ്ജി മൊബൈൽ പുതിയ പേരിൽ വീണ്ടും ഇന്ത്യയിലെത്തി

|

കേന്ദ്രസർക്കാർ പബ്ജി മൊബൈൽ നിരോധിച്ചത് ശേഷം കമ്പനി നിരവധി തവണയായി ഇന്ത്യയിലേക്ക് ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ പേര് മാറ്റി പബ്ജി വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഗെയിം വീണ്ടും എത്തിയിരിക്കുന്നത്. ഇന്ത്യയിലെ സെൻസർഷിപ്പും പുതിയ ഡാറ്റാ നിയമങ്ങളും അനുസരിച്ചാണ് ഗെയിം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പബ്ജി പ്രേമികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇത്.

 

ആപ്പുകൾ

ചൈനയുമായി ബന്ധമുള്ള 200ഓളം ആപ്പുകൾ 2020 ൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന പ്രശ്നങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ നടപടി. സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഈ ആപ്പുകൾ നിരോധിച്ചത് എന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഈ നിരോധനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ടിക്ടോക്ക് എന്ന ഷോർട്ട് വീഡിയോ ആപ്പിന്റെയും പബ്ജി മൊബൈൽ എന്ന ഗെയിമിങ് ആപ്പിന്റെയും നിരോധനമാണ്.

ക്ലബ്ഹൌസിന് എതിരാളിയായി ഗ്രീൻറൂമെന്ന പുതിയ ആപ്പുമായി സ്പോട്ടിഫൈക്ലബ്ഹൌസിന് എതിരാളിയായി ഗ്രീൻറൂമെന്ന പുതിയ ആപ്പുമായി സ്പോട്ടിഫൈ

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിൽ ചുവപ്പ് രക്തം കാണിക്കുന്നതിന് പകരം പച്ച നിറമാണ് കാണിക്കുന്നത്. കൂടാതെ ആളുകളോട് വെർച്വൽ ലോകത്താണ് ഉള്ളതെന്ന ഓർമ്മപ്പെടുത്തലും ഈ ഗെയിം നൽകുന്നു. ഡാറ്റാ കംപ്ലയിൻസിൽ ഒരു പുതിയ അക്കൌണ്ട് സിസ്റ്റവും ഉൾപ്പെടുന്നണ്ട്. ഇതിലൂടെ ഗെയിമർമാർക്ക് അവരുടെ അക്കൌണ്ട് കൈമാറാൻ സാധിക്കും. ഇന്ത്യയിൽ ടെൻസെന്റുമായുള്ള ബന്ധം ഒഴിവാക്കുമെന്നും പ്രാദേശിക മൈക്രോസോഫ്റ്റ് അസൂർ സെർവറുകളിലേക്ക് ഹോസ്റ്റിംഗ് നീക്കുമെന്നും ഡവലപ്പർ പബ്ജി സ്റ്റുഡിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.

പബ്ജി
 

പബ്ജിയുടെ ടെൻസന്റുമായി ബന്ധപ്പെട്ട നിലപാടാണ് കേന്ദ്രസർക്കാരിനെയും അതുവഴി ഗൂഗിളിന്റെ പ്ലേസ്റ്റോറിനെയും പുതിയ ആപ്പ് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. പുതിയ ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ആപ്പിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തല്ല. ചൈനീസ് ബന്ധത്തിന്റെ പേരിൽ നിരോധിച്ച ആപ്പുകളൊന്നും തന്നെ ഇതുവരെ തിരിച്ച് വന്നിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിൽ പബ്ജിക്ക് ഏറെ ആരാധകരുണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

വാട്സ്ആപ്പിൽ പുതിയ ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചർ വരുന്നുവാട്സ്ആപ്പിൽ പുതിയ ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചർ വരുന്നു

 പബ്ജി ഗെയിം

ടെക്ക്രഞ്ച് റിപ്പോർട്ട് അനുസരിച്ച് 38 ദശലക്ഷം ആളുകൾ മെയ് മാസത്തിൽ നിരോധനം മറികടന്ന് പബ്ജി ഉപയോഗിച്ചിട്ടുണ്ട്. പബ്ജി ഗെയിമിന് വടക്കേ അമേരിക്കയിലും യൂറോപ്പിലും വലിയ ആരാധകരുണ്ട്. ഫോർട്ട്നൈറ്റ്, അപെക്സ് ലെജന്റ്സ് പോലുള്ള ഗെയിമുകളുമായിട്ടാണ് പബ്ജി ഇത്തരം രാജ്യങ്ങളിൽ മത്സരിക്കുന്നത്. ഇന്ത്യയിൽ പബ്ജി നിരോധനം ഏറ്റവും കൂടുതൽ ഗുണം ചെയ്തത് കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഗെയിമിനാണ്. പബ്ജിയുടെ ഇന്ത്യൻ പകരക്കാരൻ എന്ന പേരിൽ പുറത്തിറക്കിയ ഫൌജിയും ഇടയ്ക്ക് ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇത് പബ്ജിയുടെയോ സിഒഡിയുടേയോ നിരവാരം നൽകുന്നില്ല.

ഗെയിമർ

പാശ്ചാത്യ ഗെയിമർമാരെ ആകർഷിക്കനായി പബ്ജി ന്യൂസ്റ്റേറ്റ് എന്ന പേരിൽ പുതിയൊരു ഗെയിം വികസിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. പുതിയ ഗ്രാഫിക്സ് സാങ്കേതികവിദ്യയോടെ ആയിരിക്കും ഇത് വരുന്നത്. ഒറിജിനൽ പിസി ബേസ്ഡ് ഗെയിമിന് അടുത്തിടെ 12.1 അപ്‌ഡേറ്റ് ലഭിച്ചിരുന്നു. പുതിയ തോക്കും വാഹനങ്ങളും ഈ അപ്ഡേറ്റിലൂടെ ലഭിക്കും എന്നാണ് സൂചനകൾ. ഇത് കൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ റേസിംഗ് മോഡ് അവതരിപ്പിച്ചിരുന്നു.

വാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംവാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
PUBG Mobile returned to India. The game is back on the Google Play Store in India under the name Battle Grounds Mobile India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X