ടെലഗ്രാം ആപ്പിൽ വീഡിയോ കോളിംഗ് ഫീച്ചർ വരുന്നു

|

വാട്സ്ആപ്പിന്റെ കടുത്ത എതിരാളിയായ ടെലഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. വീഡിയോ കോളിങ് സംവിധനമാണ് ടെലിഗ്രാം കൊണ്ടുവരാൻ പോകുന്നത്. വോയ്‌സ് കോളുകൾ അവതരിപ്പിച്ച് നാല് വർഷത്തിന് ശേഷംമാണ് ടെലിഗ്രാം അതിന്റെ മെസേജിങ് സർവ്വീസിലേക്ക് വീഡിയോ കോളിങ് ഫീച്ചർ കൂടി ചേർക്കാൻ പോകുന്നത്. ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളുടെ വിഭാഗത്തിൽ വാട്സ്ആപ്പിന് ഏറെ വെല്ലുവഴി ഉയർത്തുന്ന ആപ്പാണ് ടെലഗ്രാം.

 

ടെലഗ്രാം ആൻഡ്രോയിഡ് ബീറ്റ വേർഷൻ

ടെലഗ്രാം ആൻഡ്രോയിഡ് ബീറ്റ വേർഷൻ

നിലവിൽ ടെലഗ്രാമിന്റെ ആൻഡ്രോയിഡിനായുള്ള ബീറ്റ വേർഷനിൽ മാത്രമാണ് വീഡിയോ കോൾ ഫീച്ചർ ലഭ്യമായിട്ടുള്ളത്. ആപ്ലിക്കേഷന്റെ 7.0 വേർഷനിലൂടെ ഈ സവിശേഷത എല്ലാവർക്കുമായി ലഭ്യമാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ബീറ്റ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് ഈ ഫീച്ചർ ആസ്വദിക്കാവുന്നതാണ്. ഇതിനായി മൈക്രോസോഫ്റ്റിന്റെ ആപ്പ് സെന്ററിൽ കണക്റ്റുചെയ്ത് പുതിയ ബീറ്റ വേർഷന്റെ APK ഡൌൺലോഡ് ചെയ്യാം.

കൂടുതൽ വായിക്കുക: അപകടകാരികളായ 29 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചുകൂടുതൽ വായിക്കുക: അപകടകാരികളായ 29 ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചു

ടെലഗ്രാമിന്റെ വീഡിയോ കോളിംഗ് ഇന്റർഫേസ്

റിപ്പോർട്ടുകൾ പ്രകാരം, ടെലഗ്രാമിന്റെ വീഡിയോ കോളിംഗ് ഇന്റർഫേസ് മറ്റ് പ്ലാറ്റ്ഫോമുകളുടേതിന് സമാനമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബാക്ക് ക്യാമറയും ഫ്രണ്ട് ക്യാമറയും സ്വിച്ച് ചെയ്യുന്നതിനായി ഓൺ-സ്ക്രീൻ ബട്ടൺ, വീഡിയോ ടോഗിൾ, മ്യൂട്ട്, ക്ലോസ് ബട്ടൺ എന്നിവയാണ് വീഡിയോ കോളിങിലുള്ള പ്രധാന സവിശേഷതകൾ. ചെറിയ വിൻ‌ഡോയിൽ കാണുന്ന കോളിലുള്ള ആളുകളെ വലിയ വിൻ‌ഡോയിലേക്ക് മാറ്റാനും തിരികെ മാറ്റാനും ഒരു ടാപ്പ് മാത്രം മതി.

ടെലിഗ്രാം ബീറ്റ വേർഷൻ
 

ടെലിഗ്രാം ബീറ്റ വേർഷൻ APK ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇതേ ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ആളുകളുമായി വീഡിയോ കോളിങിൽ ഏർപ്പെടാൻ സാധിക്കും. ഒന്നിലധികം സുഹൃതത്തുക്കളുടെ പക്കൽ ഈ ആപ്പിന്റെ ബീറ്റ വേർഷൻ ഉണ്ടെങ്കിൽ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനും സാധിക്കും. അപ്ലിക്കേഷനിലെ ഗ്രൂപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിന് ത്രീ-പോയിന്റ് ബട്ടൺ ടാപ്പുചെയ്യുക. (മുകളിൽ വലത് കോണിൽ). അതിൽ കാണുന്ന വീഡിയോ കോൾ ഐക്കൺ ടാപ്പ് ചെയ്യുക.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങി

ഫീച്ചർ

ബീറ്റ വേർഷനിൽ മാത്രം വന്ന സവിശേഷത ആയതിനാൽ ഈ ഫീച്ചർ എല്ലാവർക്കുമായി എപ്പോഴാണ് ലഭ്യമാവുക എന്ന് പറയാനാവില്ല. വീഡിയോ കോളുകൾക്കിടയിൽ ഇയർപീസിൽ നിന്ന് പുറത്തുവരുന്ന ഓഡിയോ സ്പീക്കറിൽ നിന്നല്ലെന്ന് ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾ അറിയിച്ചിട്ടുണ്ട്. ഇത് കമ്പനി പരിശോധിച്ച് വരികയാണ്. പിക്ചർ-ഇൻ-പിക്ചർ (പി‌പി) മോഡിലും ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു.

ആപ്ലിക്കേഷൻ അപ്‌ഡേറ്റ്

ആപ്ലിക്കേഷൻ അപ്‌ഡേറ്റിൽ ആൻഡ്രോയിഡ് 11 നോട്ടിഫിക്കേഷൻ ബബിളുകളും സപ്പോർട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് 2020 ജൂലൈ മുതൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോ കോൺഫറൻസിംഗ് ഫീച്ചറിന് സമാനമായി നോട്ടിഫിക്കേഷൻ ബബിളുകളുകളും കമ്പനി ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കൂടുതൽ വായിക്കുക: കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ചൈനീസ് ഗെയിമാണോ? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ചൈനീസ് ഗെയിമാണോ? അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

Read more about:
English summary
Telegram is about to add video calling feature to its messaging service. The feature, currently only available in Telegram beta, will officially arrive with version 7.0 of the application.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X