ടിക്ടോക്ക് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ആപ്പിൽ വൻ സുരക്ഷാ പിഴവ്

|

കഴിഞ്ഞ ഒരു വർഷം ഏറ്റവും പ്രചാരം നേടിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിൽ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നതായി റിപ്പോർട്ട്. ടിക്ടോക്ക് അപ്ലിക്കേഷനിൽ ഒന്നിലധികം സുരക്ഷാ ബഗുകൾ കണ്ടെത്തിയ ചെക്ക് പോയിന്റിലെ ഗവേഷകരാണ് ഇക്കാര്യം പുറത്ത് വിട്ടത്. സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനത്തിലാണ് സുരക്ഷാ പ്രശ്നങ്ങൾ ഉള്ളത്.

 

സുരക്ഷാ ബഗുകൾ

സുരക്ഷാ ബഗുകൾ ദശലക്ഷക്കണക്കിന് ടിക്ക് ടോക്ക് ഉപയോക്താക്കളെ അപകടത്തിലാക്കുമെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിലാണ് ടിക്ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകാരം 300 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇന്ത്യയിൽ ആപ്പിനുള്ളത്.

ചെക്ക് പോയിൻറ്

ഇക്കഴിഞ്ഞ മാസങ്ങളിൽ ചെക്ക് പോയിൻറ് റിസർച്ച് ടീമുകൾ ടിക് ടോക്ക് ആപ്ലിക്കേഷനിൽ ഒന്നിലധികം പ്രശ്നങ്ങൾ കണ്ടെത്തിയതായി ചെക്ക് പോയിന്റ് വെബ്‌സൈറ്റിൽ കുറിച്ചു. "ചെക്ക് പോയിന്റ് റിസർച്ച് ഗവേഷണത്തിലൂടെ കണ്ടെത്തിയ അപകടസാധ്യതകളെക്കുറിച്ച് ടിക്ക് ടോക്ക് ഡെവലപ്പർമാരെ അറിയിച്ചിട്ടുണ്ട്. ടിക് ടോക്ക് ആപ്ലിക്കേഷൻ സുരക്ഷിതമായി ഉപയോഗിക്കുന്നത് തുടരാൻ ആവശ്യമായ സുരക്ഷാ പരിഹാരവും കമ്പനി നിർദ്ദേശിച്ചതായും ചെക്ക് പോയിന്റ് അറിയിച്ചു.

കൂടുതൽ വായിക്കുക: ടിക്ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് ഡീപ്പ് ഫേക്ക് ഫീച്ചർ വികസിപ്പിക്കുന്നുകൂടുതൽ വായിക്കുക: ടിക്ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാൻസ് ഡീപ്പ് ഫേക്ക് ഫീച്ചർ വികസിപ്പിക്കുന്നു

ബഗുകൾ ചെയ്യുന്നത്
 

ബഗുകൾ ചെയ്യുന്നത്

ചെക്ക് പോയിന്റ് റിപ്പോർട്ട് അനുസരിച്ച് ബഗുകളിലൂടെ ഹാക്കർമാർക്ക് ഉപയോക്താക്കളുടെ അക്കൌണ്ടിൽ പലതരത്തിൽ കടന്ന് കയറാൻ സാധിക്കും.

- ടിക്ക് ടോക്ക് അക്കൌണ്ടുകളുടെ നിയന്ത്രണം കൈക്കലാക്ക് അവയിലെ കണ്ടന്റ് കൈകാര്യം ചെയ്യും

- വീഡിയോകൾ ഡിലീറ്റ് ചെയ്യും

- അനധികൃത വീഡിയോകൾ അപ്‌ലോഡുചെയ്യും

- പ്രൈവറ്റ് ഹിഡൻ വീഡിയോകൾ പബ്ലിക്ക് ആക്കും

- സ്വകാര്യ ഇമെയിൽ വിലാസങ്ങൾ പോലുള്ള അക്കൗണ്ടിലെ പേഴ്സണൽ ഡാറ്റ ചോർത്തും.

ഹാക്കർമാർ

ടിക് ടോക്ക് ഉപയോക്താക്കളുടെ അക്കൌണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ബഗുകൾ ഹാക്കർമാരെ സഹായിക്കുന്നു. തുടർന്ന് ഹാക്കർമാർക്ക് ഇഷ്ടമുള്ള രീതിയിൽ മോശം ഉള്ളടക്കമുള്ള വീഡിയോകൾ പോലും പോസ്റ്റുചെയ്യാം. ഒരു അക്കൗണ്ടിൽ നിന്ന് വീഡിയോകൾ ഡിലീറ്റ് ചെയ്യാനും ഹാക്കർമാർക്ക് സാധിക്കുന്നു. ടിക്ക് ടോക്ക് വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് അവരുടെ അക്കൌണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനായി ടിക്ക് ടോക്ക് ഉപയോഗിക്കുന്ന എസ്എംഎസ് സിസ്റ്റത്തിലെ പ്രശ്നങ്ങളിലൂടെയാണ് സുരക്ഷാ ബഗുകൾ കയറുന്നത്.

എസ്എംഎസ്

എസ്എംഎസ് സംവിധാനത്തിൽ സുരക്ഷാ ബഗുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിലെ വ്യത്യസ്ത പ്രവർത്തനങ്ങളും ബഗുകളും ഉപയോഗിച്ച് ഹാക്കർക്ക് ടിക്ടോക്ക് അക്കൌണ്ടിലേക്ക് മാൽവെയർ ലിങ്ക് ഉള്ള ഒരു മെസേജ് അയയ്ക്കാൻ കഴിയും. ഉപയോക്താവ് ഈ ലിങ്കിൽ ക്ലിക്കുചെയ്‌ത് കഴിഞ്ഞാൽ ടിക് ടോക്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഹാക്കർമാർക്ക് കഴിയും. ഇത്തരത്തിൽ എത്ര ടിക്ടോക്ക് അക്കൌണ്ടുകൾ നിലവിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം വ്യക്തമല്ല. ദശലക്ഷക്കണക്കിന് ടിക്ടോക്ക് ഉപയോക്താക്കൾ അപകടത്തിലാണെന്ന് ചെക്ക്പോയിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: TikTok: 150 കോടി ഉപയോക്താക്കളുമായി ടിക്ടോക്ക് കുതിപ്പ് തുടരുന്നുകൂടുതൽ വായിക്കുക: TikTok: 150 കോടി ഉപയോക്താക്കളുമായി ടിക്ടോക്ക് കുതിപ്പ് തുടരുന്നു

Best Mobiles in India

Read more about:
English summary
TikTok, arguably the most popular social media app of the last one year, was likely leaking user data. Researchers at Check Point have found multiple security bugs in the app, which lets users post seconds-long videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X