Just In
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 5 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
- Movies
12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര
- Sports
IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ലോകത്ത് തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ചാറ്റിങ്ങ് ആപ്പുകളിൽ തന്നെ ഏറ്റവും യൂസർ ഫ്രണ്ട്ലി ആയ ഇന്റർഫേസും ഫീച്ചറുകളും എല്ലാം വാട്സ്ആപ്പിന് സ്വന്തം. ഈ യൂസർ ഫ്രണ്ട്ലി സ്വഭാവം നില നിർത്താൻ കഴിയുന്നത് തന്നെയാണ് വാട്സ്ആപ്പിന്റെ ജനപ്രീതിയ്ക്ക് ഇടിവ് പറ്റാത്തതിന്റ കാരണം. ഒപ്പം നിലവിൽ ലഭ്യമായതിൽ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളും വാട്സ്ആപ്പിന്റെ മികവ് കൂട്ടുന്നു. വാട്സ്ആപ്പിന്റെ പോരായ്മകൾ പരിഹരിക്കാനുള്ള കമ്പനിയുടെ തുടർ ശ്രമങ്ങളും ശ്രദ്ധേയമാണ്. അടുത്ത കാലം വരെ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നായിരുന്നു ആൻഡ്രോയിഡ് ഡിവൈസിൽ നിന്നും ഐഫോണിലേക്കുള്ള ആപ്പ് ഡാറ്റ കൈമാറ്റ പ്രശ്നങ്ങൾ.

ആൻഡ്രോയിഡ് ഡിവൈസുകൾക്കിടയിൽ വാട്സ്ആപ്പ്, ആപ്പ് ഡാറ്റ കൈമാറ്റം വളരെ എളുപ്പം ആണ്. അതേ സമയം ആൻഡ്രോയിഡിൽ നിന്നും ഐഫോണിലേക്കുള്ള ഡാറ്റ കൈമാറ്റം ദുഷ്കരവും. ഈ പ്രശ്നം പരിഹരിക്കണമെന്ന് യൂസേഴ്സ് ഏറെക്കാലമായി ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ ആൻഡ്രോയിഡ് - ഐഫോൺ ആപ്പ് ഡാറ്റ കൈമാറ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചർ വരുന്നതോടെ ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ചാറ്റ് ഹിസ്റ്ററിയടക്കം വളരെ എളുപ്പം കൈമാറാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ആൻഡ്രോയിഡിൽ നിന്ന് ഐഒഎസ് ഡിവൈസിലേക്ക് വാട്സ്ആപ്പ് ആപ്പ് ഡാറ്റ കൈമാറ്റം ചെയ്യുന്നത് ഏറെക്കുറെ അസാധ്യമാണ്. സാംസങ് ഗൂഗിൾ പിക്സൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഈ പ്രശ്നം വാട്സ്ആപ്പ് പരിഹരിച്ച് തുടങ്ങിയിരുന്നു. പിന്നാലെയാണ് മറ്റ് കമ്പനികളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിന്നും ഐഒഎസിലേക്കുള്ള ഡാറ്റ ട്രാൻസ്ഫർ പോരായ്മ പരിഹരിക്കാൻ വാട്സ്ആപ്പ് തയ്യാറാകുന്നത്.
ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 8000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

എല്ലായ്പ്പോഴും സംഭവിക്കുന്നത് പോലെ, ഒരു പുതിയ അപ്ഡേറ്റിനൊപ്പം ആയിരിക്കും ഈ ഫീച്ചറും എത്തുക. വാട്സ്ആപ്പ് ടിപ്സ്റ്റർ വാബെറ്റാഇൻഫോ ഇത് സംബന്ധിച്ച് ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. വാബെറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഐഒഎസ് ബീറ്റ പതിപ്പ് 22.2.74 അപ്ഡേറ്റിനൊപ്പമായിരിക്കും പുതിയ ഫീച്ചർ അവതരിപ്പിക്കപ്പെടുക. ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഐഫോണിലേക്ക് ചാറ്റുകൾ മൂവ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറുകളെ പറ്റിയുള്ള റഫറൻസുകളെ കുറിച്ചാണ് വാബെറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ചാറ്റ് ഹിസ്റ്ററി ഇംപോർട്ട് ചെയ്യാൻ വാട്സ്ആപ്പ് ഉപയോക്താക്കളോട് അനുമതി ചോദിക്കുന്ന ഒരു സ്ക്രീൻഷോട്ടും വാബെറ്റാഇൻഫോ ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ ഈ ഫീച്ചർ ഡെവലപ്പ്മെന്റ് സ്റ്റേജിൽ മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ നിന്നും മനസിലാക്കാം. ഫീച്ചർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ബീറ്റ ടെസ്റ്റർമാർക്കും പുതിയ ഫീച്ചർ ലഭ്യമായിട്ടില്ല. ആൻഡ്രോയിഡ് മടുത്ത് ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചർ റോൾ ഔട്ട് ചെയ്യുന്നതോടെ കാര്യങ്ങൾ എളുപ്പമാകും. സമാനമായ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് തങ്ങളുടെ യൂസേഴ്സിനായി ഒരുക്കിയിരിക്കുന്നത്. മുമ്പ്, ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ചാറ്റ് പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലേക്ക് മാറ്റാൻ അനുവദിക്കുന്ന ഒരു ഫീച്ചർ കമ്പനി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വാട്സ്ആപ്പ് ചാറ്റ് ഒരു പുതിയ ഐഫോണിലേക്ക് മാറ്റാൻ സാംസങ്, ഗൂഗിൾ പിക്സൽ ഫോണുകൾക്ക് സപ്പോർട്ടും നൽകിയിരുന്നു.
35,000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ, ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് വിലക്കിഴിവ്

എല്ലാ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പുതിയ ഐഫോണുകളിലേക്ക് വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി മാറ്റാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ തീർച്ചയായും സ്വാഗതാർഹമായ കാര്യം തന്നെയാണ്. ചാറ്റ് ഇംപോർട്ട് ചെയ്യാൻ പുതിയ ഫീച്ചറിൽ വാട്സ്ആപ്പ് പെർമിഷൻ ചോദിക്കുന്നത് കാണാൻ കഴിയും. പുതിയ ഫീച്ചർ റോളൗട്ട് ചെയ്യുന്നതിനുള്ള കൃത്യമായ ടൈംലൈൻ ഇപ്പോഴും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല. ബീറ്റ ടെസ്റ്റർമാർക്ക് ഫീച്ചർ ഉടൻ ലഭിച്ചേക്കും അതിനാൽ, അടുത്ത മാസങ്ങളിൽ തന്നെ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ എല്ലാ യൂസേഴ്സിനുമായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

വാട്സ്ആപ്പ് ഗ്ലോബൽ വോയ്സ് മെസേജ് പ്ലെയർ
വോയിസ് മെസേജുകൾ പ്ലേ ചെയ്തുകൊണ്ടിരിക്കെ മറ്റ് ചാറ്റുകളിലേക്ക് പോകാനും മറ്റ് ആപ്പുകൾ ഉപയോഗിക്കാനോ സഹായിക്കുന്ന വാട്സ്ആപ്പ് ഫീച്ചറും ബീറ്റ ഘട്ടത്തിലാണ്. ഇപ്പോൾ ഐഒഎസ് ബീറ്റയിലാണ് പരീക്ഷിക്കുന്നത്. ബീറ്റ പരീക്ഷണ ഘട്ടം പൂർത്തിയായി കഴിഞ്ഞാൽ ഫീച്ചർ എല്ലാ യൂസേഴ്സിനും ലഭിക്കും. ഐഒഎസിനുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പ് 22.1.72ലാണ് ഗ്ലോബൽ വോയ്സ് മെസേജ് പ്ലേയർ ഫീച്ചർ പുറത്തിറക്കിയത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ബീറ്റ ഘട്ടത്തിലും ഈ ഫീച്ചർ ലഭ്യമാകുന്നത്.
അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 ആർ; ലോഞ്ച് വൈകാതെ

സാധാരണയായി, ഒരു ഉപയോക്താവ് ചാറ്റിൽ നിൽക്കുമ്പോൾ മാത്രമാണ് വോയിസ് മെസേജുകൾ പ്ലേ ചെയ്യുക. ഓഡിയോ മെസേജ് ലഭിച്ച ചാറ്റിൽ നിന്ന് പുറത്ത് കടന്നാൽ വോയ്സ് മെസേജുകൾ പ്ലേ ചെയ്യുന്നത് അവസാനിക്കുകയും ചെയ്യും. പുതിയ ഫീച്ചർ വാട്സ്ആപ്പിൽ നിന്ന് മറ്റേതെങ്കിലും ആപ്പിലേക്ക് മാറുമ്പോൾ പോലും വോയ്സ് മെസേജുകൾ പ്ലേ ചെയ്യാൻ സഹായിക്കുമെന്നാണ് സൂചന. ഫീച്ചർ വന്ന് കഴിഞ്ഞാൽ ഒരു വോയിസ് മെസേജ് കേൾക്കുമ്പോൾ തന്നെ നമുക്ക് മറ്റൊരു ചാറ്റിലേക്ക് പോകാൻ സാധിക്കും. വോയിസ് കേൾക്കാൻ ചാറ്റ് ഓപ്പൺ ചെയ്ത് വയ്ക്കേണ്ടി വരുന്നില്ല എന്നതാണ് ഫീച്ചറിന്റെ സവിശേഷത. മറ്റൊരു ചാറ്റിലേക്ക് മാറുമ്പോൾ നേരത്തെ ഓപ്പൺ ചെയ്തിട്ടുള്ള ചാറ്റിലെ വോയിസ് മെസേജുകൾ കേൾക്കാൻ കഴിയാതെ വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലത്തെ ബീറ്റ പരീക്ഷണം എന്ന് അവസാനിക്കും എന്നതിൽ വ്യക്തതയില്ല. ഈ പരീക്ഷണം വിജയകരമായി പൂർത്തിയായ ശേഷം മാത്രം ആയിരിക്കും എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ഗ്ലോബൽ വോയിസ് മെസേജ് പ്ലെയർ ലഭ്യമാകുക. ബീറ്റ പരീക്ഷണം പൂർത്തിയായ ശേഷം ഫീച്ചറിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് എല്ലാവർക്കുമായി ലഭ്യമാക്കും. വോയിസ് മെസേജുകൾ പ്ലേ ചെയ്യുമ്പോൾ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഫീച്ചർ ഇപ്പോൾ തന്നെ വാട്സ്ആപ്പിൽ ലഭ്യമാണ്. വിവിധ ഓപ്ഷനുകളും ഈ വേഗ നിയന്ത്രണ ഫീച്ചറിനൊപ്പം ലഭ്യമാകുന്നു.
വൺപ്ലസ് നോർഡ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ; വില 20,000ത്തിലും താഴെയെന്ന് സൂചന
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999