ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

|

ട്രൂകോളർ ആപ്പ് വളരെ ജനപ്രിയമാണ്. നമ്മളിൽ മിക്കവരും ട്രൂ കോളർ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ആപ്പ് അതിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ധാരാളം ഫീച്ചറുകൾ ലഭിക്കുന്നു. ഈ ഫീച്ചറുകളിൽ ചിലത് കോൾ അനൗൺസ്, ഗോസ്റ്റ് കോൾ, വീഡിയോ കോളർ ഐഡി എന്നിങ്ങനെയുള്ളവയാണ്. ഈ പുതിയ ഫീച്ചറുകൾ കൂടാതെ, കോളർ ഐഡി പ്ലാറ്റ്‌ഫോം നേരത്തെ നീക്കം ചെയ്തിരുന്ന കോൾ റെക്കോർഡിങ് ഫീച്ചർ ഉപയോക്താക്കൾക്ക് വേണ്ടി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

 

ട്രൂകോളർ

ട്രൂകോളർ ആൻഡ്രോയിഡ് ആപ്പിന്റെ ഉപയോക്താക്കൾക്ക് മാത്രമേ പുതിയ ഫീച്ചറുകൾ ലഭ്യമാകൂ. നിങ്ങൾ ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ഈ ഫീച്ചറുകൾ ലഭിക്കുന്നുണ്ടോ എന്ന് നോക്കുക. ഇത് ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഐഒഎസ് ഉപയോക്താക്കൾക്ക് വൈകാതെ തന്നെ ഈ ഫീച്ചർ ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫീച്ചറുകളുമായി വരുന്ന ട്രൂകോളറിന്റെ ഐഒഎസ് ആപ്പ് അപ്ഡേറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പിന്നീട് പുറത്ത് വിടും.

പുതിയ ട്രൂകോളർ ഫീച്ചറുകൾ

പുതിയ ട്രൂകോളർ ഫീച്ചറുകൾ

ട്രൂകോളറിന്റെ വീഡിയോ കോളർ ഐഡി ഫീച്ചർ ഉപയോക്താക്കൾക്ക് ഷോർട്ട് വീഡിയോ മെസേജ് റെക്കോർഡ് ചെയ്ത് അയക്കാൻ സഹായിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താക്കൾ അവരുടെ ഫോൺബുക്ക് കോൺടാക്റ്റുകളിലേക്ക് വീഡിയോ കോളുകൾ ചെയ്യുമ്പോൾ അത് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും. ഒറിജിനൽ വീഡിയോകളുടെ രൂപത്തിലോ പ്രീലോഡ് ചെയ്ത ടെംപ്ലേറ്റുകളായോ ഉള്ള സെൽഫി വീഡിയോകളാണിത്. ഈ വീഡിയോ കോളർ ഐഡി ഫീച്ചർ ഫോൺബുക്കിൽ സ്റ്റോർ ചെയ്തിരിക്കുന്ന കോൺടാക്റ്റുകൾക്കും പരിശോധിച്ചുറപ്പിച്ച ബിസിനസ് കോൺടാക്റ്റുകൾക്കുമാണ് ലഭ്യമാകുക.

പാസ്‌പോർട്ട് അഡ്രസ് മാറ്റുന്നതിനുള്ള എളുപ്പവഴിപാസ്‌പോർട്ട് അഡ്രസ് മാറ്റുന്നതിനുള്ള എളുപ്പവഴി

ഗോസ്റ്റ് കോൾസ്
 

ഗോസ്റ്റ് കോൾസ് എന്നൊരു ഫീച്ചറും ട്രൂ കോളർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ കോൺടാക്റ്റുകളുമായി ഒരു വ്യാജ കോൾ ഷെഡ്യൂൾ ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഗോസ്റ്റ് കോൾ ചെയ്യാൻ ഉപയോക്താക്കൾ പേര്, പ്രൊഫൈൽ ചിത്രം, നമ്പർ എന്നിവ നൽകിയിരിക്കണം. അതല്ലെങ്കിൽ അവരുടെ ഫോൺബുക്കിലെ ഏതെങ്കിലും കോൺടാക്റ്റിൽ നിന്ന് തിരഞ്ഞെടുക്കാം.

കോളുകളും എസ്എംഎസും

കോളുകളും എസ്എംഎസും വേർതിരിക്കുന്നതിന് ട്രൂകോളർ പുതിയ ടാബുകളും അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി അറിയിച്ചത് അനുസരിച്ച് ഈ ഇന്റർഫേസ് മാറ്റം യുഐ ഡീക്ലറ്റർ ചെയ്യാൻ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിൽ തന്നെ ഹോം സ്‌ക്രീനിൽ നിന്ന് തന്നെ ഒരു കുഴപ്പവുമില്ലാതെ എസ്എംഎസുകളും കോളുകളും ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് കോളർ ഐഡി പ്ലാറ്റ്‌ഫോം ഈ മാറ്റവുമായി എത്തിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോൾ റെക്കോർഡിങ്

ട്രൂ കോളർ പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത കോൾ റെക്കോർഡിങ് സംവിധാനമാണ്. ഇത് നേരത്തെ ഉണ്ടായിരുന്ന ഫീച്ചറാണ്. പിന്നീട് ട്രൂകോളർ ഇത് ഒഴിവാക്കി. ഇപ്പോൾ വീണ്ടും ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വേണ്ടി ഇത് തിരികെ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. കോളർ ഐഡി പ്ലാറ്റ്‌ഫോം വഴി കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം എന്ന് നോക്കാം.

വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

ട്രൂകോളർ വഴി കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ

ട്രൂകോളർ വഴി കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ

• നിങ്ങളുടെ ഫോണിലെ ട്രൂകോളർ ആപ്പിലെ സെറ്റിങ്സ് തിരഞ്ഞെടുക്കുക

• സെറ്റിങ്സിലെ ആക്സസബിലിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

• ട്രൂകോളർ കോൾ റെക്കോർഡിങ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• 'യൂസ് ട്രൂകോളർ കോൾ റെക്കോർഡിങ്' എന്ന ഓപ്ഷന് അടുത്തുള്ള ടോഗിൾ ഓണാക്കുക.

ട്രൂകോളർ ആക്ടീവ്

മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ ട്രൂകോളർ ആക്ടീവ് ആകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന കോളുകൾ റെക്കോർഡ് ചെയ്യപ്പെടും. ഇതിന് പകരം കോളുകൾ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് ഒരു കുറുക്കുവഴിയും ഉണ്ടായിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ഓപ്ഷനുകളിൽ തന്നെ പോയി വേണം നിങ്ങൾക്ക് കോൾ റെക്കോർഡിങ് ഓഫ് ചെയ്യാൻ.

Most Read Articles
Best Mobiles in India

English summary
Truecaller's new update has a number of great features. From now on our calls can also be recorded using Truecaller.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X