ട്വിറ്ററിൽ സുരക്ഷാ പിഴവ്; ആൻഡ്രോയിഡ് ഉപയോക്താക്കൾ അപകടത്തിൽ

|

സോഷ്യൽ മീഡിയയിൽ ഡാറ്റ സുരക്ഷാ പിഴവുകൾ വർദ്ധിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ട്വിറ്ററിലും സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുകയാണ്. എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ട്വിറ്ററിന്റെ സുരക്ഷാ സംവിധാനങ്ങൾ ഭേദിക്കപ്പെട്ടതായും ഉപയോക്തൃ ഡാറ്റ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പനി തന്നെ അറിയിച്ചു.

പേഴ്സണൽ ഡാറ്റ
 

പ്ലാറ്റ്‌ഫോമിലെ ഏറ്റവു വലിയ ഡാറ്റ പ്രധാനമായും പേഴ്സണൽ ഡാറ്റ ആയതിനാൽ തന്നെ ട്വിറ്റർ സുരക്ഷാ പിഴവ് നിരവധി ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കും. മാൽവെയർ കോഡിനായി സെക്യൂരിറ്റി ഫിക്സ് പുറത്തിറക്കിയതായി ട്വിറ്റർ മുമ്പ് അറിയിച്ചിരുന്നു. മാൽവെയർ കോഡ് ഹാക്കർമാർ അപ്ലിക്കേഷനിലേക്ക് കടത്തി വിട്ടിട്ടുണ്ടാകാമെന്നും ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ട്വിറ്റർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡാറ്റ ബ്രീച്ച്

ഡാറ്റ ബ്രീച്ചിനെക്കുറിച്ച് ട്വിറ്റർ മുമ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ ഉപയോക്താക്കളും മൊബൈൽ അപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്ലിക്കേഷൻ അപ്‌ഡേറ്റുചെയ്‌തിട്ടില്ലെങ്കിൽ ഹാക്കർമാർക്ക് പബ്ലിക് അല്ലാത്ത അക്കൗണ്ട് വിവരങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നേടാനും ഉപയോക്തൃ അക്കൗണ്ടിന്റെ നിയന്ത്രണം നേടിയെടുക്കാനും സാധിക്കുംമെന്നും ട്വിറ്റർ മുന്നറിയിപ്പ് നൽകി. ഈ നിയന്ത്രണം നേടിയെടുത്താൽ ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ട്വീറ്റുകളും ഡയറക്ട് മെസേജുകൾ പോലും ആക്സസ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ച് ട്വിറ്റർ, നിലപാട് മാറ്റാതെ ഫേസ്ബുക്ക്

റെസ്ട്രിക്ടഡ് സ്റ്റോറേജ്

ട്വിറ്റർ ആപ്പിന്റെ റെസ്ട്രിക്ടഡ് സ്റ്റോറേജ് ഏരിയയിലേക്ക് മാൽവെയർ കോഡ് ഇൻസെർട്ട് ചെയ്ത വളരെ സങ്കീർണമായ പ്രക്രീയയാണ് ഹാക്കർമാർ ചെയ്തിരിക്കുന്നത്. ഇത് ഉപയോക്താക്കളുടെ ഡാറ്റയെ ബാധിക്കുകയും ലൊക്കേഷൻ, ഡയറക്ട് മെസേജുകൾ, പ്രോട്ടക്ടഡ് ട്വീറ്റുകൾ എന്നിവ ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് ട്വീറ്റർ വൃത്തങ്ങൾ അറിയിച്ചു.

iOS ഉപയോക്താക്കൾ സുരക്ഷിതരാണ്
 

iOS ഉപയോക്താക്കൾ സുരക്ഷിതരാണ്

ആപ്ലിക്കേഷൻ കോഡിലെ സുരക്ഷാ വീഴ്ച കാരണം ഉപയോക്തൃ ഡാറ്റ മോഷ്ടിക്കപ്പെട്ടുവെന്ന് ട്വിറ്റർ പറഞ്ഞിട്ടില്ല. സുരക്ഷാ പിഴവ് ഉപയോഗിച്ച് ഡാറ്റ മോഷ്ടിക്കാൻ കഴിയുമെന്ന് മാത്രമാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. നേരിട്ടുള്ള തെളിവുകളോ ഡാറ്റ ബ്രീച്ച് റിപ്പോർട്ടുകളോ ലഭ്യമാകാത്തതിനാൽ തന്നെ അത്തരമൊരു വിലയിരുത്തൽ സാധ്യമല്ല. അതേ സമയം സുരക്ഷാ പിഴവ് പ്രൈവസി ഡാറ്റയടക്കം ചോർത്തുന്നതിന് കാരണമായേക്കുമെന്ന് കമ്പനി തന്നെ അംഗീകരിക്കുന്നു.

ഐഒഎസ്

ഐഒഎസ് പ്ലാറ്റ്ഫോമിനായുള്ള ട്വിറ്റർ ആപ്പ് സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. സുരക്ഷാപ്രശ്‌നം പ്രധാനമായും ആൻഡ്രോയിഡ് ഉപയോക്താക്കളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും ഐഫോൺ ആപ്ലിക്കേഷനെ ഇത് ബാധിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും ഈ സുരക്ഷാ പ്രശ്നം ബാധിക്കാൻ സാധ്യതയുള്ള ആളുകളെ നേരിട്ട് അറിയിക്കുമെന്നും കമ്പനി പറഞ്ഞു. നിങ്ങൾ ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്ന ട്വിറ്റർ ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ അക്കൌണ്ടിൽ സുരക്ഷാ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ ഡയറക്ട് മെസേജ് വഴിയോ ഇ-മെയിൽ വഴിയോ കമ്പനി ഇക്കാര്യം നിങ്ങളെ അറിയിക്കും.

കൂടുതൽ വായിക്കുക: ട്വിറ്ററിൽ ശുദ്ധികലശം; ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
The number of data breaches has been skyrocketing and the latest one to go under is Twitter. Used by millions every day, Twitter has announced that its security systems have been breached and user data could be stolen. The Twitter security breach has left many users scared as the massive amount of data on the platform is largely personal.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X