വാട്‌സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എന്താണ്; അറിയേണ്ടതെല്ലാം

|

വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിവും നിരവധി പുതിയ സവിശേഷതകൾ ലഭ്യമാക്കുന്ന ഇൻസ്റ്റന്റ് മെസേജ് ആപ്പാണ്. ഇനി ഈ ജനപ്രീയ ആപ്പിൽ വരാനിരിക്കുന്ന സവിശേഷതകൾ പരിശോധിച്ചാൽ അവയിൽ പ്രധാനപ്പെട്ടത് ഡിസപ്പിയങ് മെസേജസ് എന്ന ഫീച്ചറാണ്. ഈ ഫീച്ചർ വാട്സ്ആപ്പിലേക്ക് ഉടൻ തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചറിന്റെ ഔദ്യോഗിക റോൾഔട്ടിന് മുന്നോടിയായി കമ്പനി ഈ ഫീച്ചർ പ്രവർത്തിക്കുന്നതെങ്ങനെ എന്ന കാര്യം വിശദീകരിച്ചിട്ടുണ്ട്.

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ
 

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ

വാട്സ്ആപ്പ് ട്രാക്കർ സൈറ്റായ വാബെറ്റഇൻഫോ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എനേബിൾ ചെയ്യാ സാധിക്കും. ഈ ഫീച്ചറിൽ സമയം ക്രമീകരിക്കാനുള്ള ഓപ്ഷൻ ഉണ്ടാകില്ല. ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഓണായിക്കഴിഞ്ഞാൽ നിങ്ങൾ അയച്ച എല്ലാ മെസേജുകളും ഏഴ് ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാകും. ഈ കാലയളവിൽ നിങ്ങൾ ആ ചാറ്റ് തുറക്കുന്നില്ലെങ്കിൽ മാത്രമേ മെസേജുകൾ ഡിസപ്പിയർ ആകുകയുള്ളു.

കൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി; ടീസർ പുറത്തിറങ്ങി

നോട്ടിഫിക്കേഷൻ പാനൽ

ചാറ്റ് ഓപ്പൺ ചെയ്യാതെ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് ആ ചാറ്റുലെ മെസേജുകൾ വായിക്കാനും വാട്സ്ആപ്പ് സംവിധാനമുണ്ട്. ഡിസപ്പിയറിങ് മെസേജുകൾക്ക് നിങ്ങൾ റിപ്ലെ കൊടുത്താൽ ഈ റിപ്ലെ ചാറ്റിൽ ഉണ്ടായിരിക്കും. പ്രൈമറി മെസേജ് അപ്രത്യക്ഷമായതിനുശേഷവും റിപ്ലെ മെസേജിൽ ഏത് മെസേജിനാണോ മറുപടി അയച്ചത്. അത് കാണിക്കും. ഈ ഫീച്ചർ ഓഫ് ചെയ്‌ത് ഡിസപ്പിയറിങ് ചാറ്റിലേക്ക് മെസേജ് അയച്ചാൽ ആ മെസേജ് ചാറ്റിൽ നിന്നും അപ്രത്യക്ഷമാവുകയില്ല.

ഗൂഗിൾ ഡ്രൈവ്

ബാക്കപ്പുചെയ്‌ത ചാറ്റുകൾ‌ക്കുള്ളിലെ ഡിസപ്പിയറിങ് മെസേജസ് ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ആവുമെന്നും റിപ്പോർ‌ട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഈ ഡ്രൈവിലെ ഡാറ്റ വീണ്ടും വാട്സ്ആപ്പിലേക്ക് റീസ്റ്റോർ ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് ഡിസപ്പിയറിങ് ചാറ്റിലൂടെ ഇമേജുകളോ വീഡിയോകളോ ലഭിച്ചിട്ടുണ്ടെങ്കിൽ അവ നിങ്ങളുടെ ക്യാമറ റോളിൽ സേവ് ചെയ്യാൻ സാധിക്കും. മാനുവലായി എനേബിൾ ചെയ്യേണ്ട 'സേവ് ടു ക്യാമറ റോൾ' എന്ന ഓപ്‌ഷനും ഇതിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: സൂം സൌജന്യ കോളുകൾ ഇനി കൂടുതൽ സുരക്ഷിതം, എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ വന്നു

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എങ്ങനെ എനേബിൾ ചെയ്യാം
 

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എങ്ങനെ എനേബിൾ ചെയ്യാം

വാട്സ്ആപ്പിലെ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ്, വെബ് / ഡെസ്ക്ടോപ്പ്, KaiOS ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇത് ഡീഫോൾട്ടായി ഓണാക്കില്ല. നിങ്ങൾ ഇത് മാനുവലായി എനേബിൾ ചെയ്യേണ്ടതുണ്ട്. ഇത് എനേബിൾ ചെയ്യുന്നതിന് ഒരു പേഴ്സണൽ ചാറ്റിലേക്ക് പോയി കോൺടാക്റ്റിന്റെ പേര് ടാപ്പുചെയ്ത് ഓപ്പൺ ചെയ്യുക. കോൺ‌ടാക്റ്റ് ഇൻഫർമേഷൻ സ്ക്രീൻ തുറക്കുമ്പോൾ അതിൽ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ എനേബിൾ ചെയ്യേണം. തുടർന്ന് കണ്ടന്യൂ ടാപ്പ് ചെയ്യുക. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാൻ ഓൺ തിരഞ്ഞെടുക്കുക. ഈ ഫീച്ചർ ഡിസേബിൾ ചെയ്യുന്നതിന് ചാറ്റ് ഓപ്പൺ ചെയ്ത് ഇനേബിൾ ചെയ്ത ഓപ്ഷൻ ഡിസേബിൾ ചെയ്യാം.

കൂടുതൽ വായിക്കുക: ഇന്ത്യൻ ആർമിയുടെ സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം എസ്എഐ (SAI) പുറത്തിറങ്ങി

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp is an instant messaging app that offers many new features with each update. If you look at the upcoming features of this popular app, the most important of them is the feature Disappearing Messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X