ഒക്ടോബറിൽ മാത്രം വാട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തിൽ അധികം ഇന്ത്യൻ യൂസേഴ്സിനെ

By Prejith Mohanan
|

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മേസേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്പനിക്ക് നിരവധി ഫീച്ചറുകളും മാനദണ്ഡങ്ങളും ഉണ്ട്. ഒപ്പം സർക്കാർ തലത്തിലും ഇതിന് വ്യവസ്ഥകൾ കൊണ്ട് വന്നിരിക്കുന്നു. അതിൽ ഒന്നാണ് പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ട്. വാട്സ്ആപ്പിലെ വിവിധ അക്കൌണ്ടുകളെക്കുറിച്ചുള്ള പരാതികളും അവയിൽ സ്വീകരിച്ച നപടികളും ആണ് കംപ്ലയൻസ് റിപ്പോർട്ടിൽ ഉണ്ടാവുക. അത്തരത്തിൽ ഏറ്റവും പുതിയ റിപ്പോർട്ട് ഇപ്പോൾ കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് പ്രകാരം 20,69,000 ഇന്ത്യൻ അക്കൌണ്ടുകളാണ് കമ്പനി ഒക്ടോബറിൽ മാത്രം നിരോധിച്ചിരിക്കുന്നത്. ഒക്‌ടോബർ മാസത്തിൽ ഇന്ത്യയിൽ നിന്ന് മൊത്തം 500 പരാതി റിപ്പോർട്ടുകൾ ലഭിച്ചതായും കമ്പനി അറിയിച്ചു.

 

റിപ്പോർട്ട്

"റിപ്പോർട്ട്" ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച "നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള" പ്രതികരണത്തിന് പുറമെ, പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഫലമാണ് അക്കൗണ്ടുകളുടെ നിരോധനമെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ പറയുന്നു. "ഞങ്ങൾ പ്രതിരോധത്തിന് പ്രത്യേകം ശ്രദ്ധ നൽകുന്നു, കാരണം ഹാനികരമായ പ്രവർത്തനങ്ങൾ സംഭവിക്കുന്നതിന് മുമ്പേ തടയുന്നതാണ് നല്ലത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു, "അപകടം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് അപകടം ഉണ്ടാകുന്നത് തടയുന്നതാണ്," വാട്സ്ആപ്പ് അതിന്റെ കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നു.

ഇൻഫിനികിസ് ഇൻബുക്ക് എക്സ്1 സീരീസ് ലാപ്‌ടോപ്പുകൾ ഇന്ത്യയിലേക്ക്, ലോഞ്ച് ഡിസംബർ 8ന്ഇൻഫിനികിസ് ഇൻബുക്ക് എക്സ്1 സീരീസ് ലാപ്‌ടോപ്പുകൾ ഇന്ത്യയിലേക്ക്, ലോഞ്ച് ഡിസംബർ 8ന്

വാട്സ്ആപ്പ്

പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ച് വിവരങ്ങൾ നൽകുന്ന ഒരു കംപ്ലയിൻസ് റിപ്പോർട്ട് മാസാടിസ്ഥാനത്തിൽ വാട്സ്ആപ്പ് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ ഐടി നിയമപ്രകാരം ഈ കംപ്ലയൻസ് നിർബന്ധിതമാണ്, കംപ്ലയൻസ് റിപ്പോർട്ടിന് നിയമപ്രകാരം രണ്ട് വശങ്ങൾ ഹൈലൈറ്റ് ചെയ്യണം. ഒന്ന് വാട്സ്ആപ്പിന്റെ ഗ്രീവൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾ. രണ്ട് ഇന്ത്യയിലെ നിയമങ്ങളോ കമ്പനിയുടെ നിബന്ധനകളോ ലംഘിച്ചതായി കണ്ടെത്തിയ അക്കൌണ്ടുകളും അവയ്ക്കെതിരെ സ്വീകരിച്ച നടപടികളും.

എഡ്ജ് കേസുകൾ
 

വാട്സ്ആപ്പ് ദുരുപയോഗം കണ്ടെത്തൽ മെക്കാനിസം പ്രവർത്തിക്കുന്നത് പ്രധാനമായും മൂന്ന് സമയങ്ങളിൽ ആണ്. ഒന്ന് അക്കൌണ്ട് രജിസ്റ്റർ ചെയ്യുന്ന സമയത്ത്, രണ്ട് നിങ്ങൾ മെസേജുകൾ അയക്കുമ്പോൾ, മൂന്ന് ഉപയോക്തൃ റിപ്പോർട്ടുകളിലൂടെയും മറ്റും ആരെങ്കിലും നെഗറ്റീവ് ഫീഡ്‌ബാക്ക് സമർപ്പിക്കുമ്പോൾ. "എഡ്ജ് കേസുകൾ വിലയിരുത്തുന്നതിനും കാലക്രമേണ ഞങ്ങളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും" ഒരു അക്കൗണ്ടിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് വിശകലന വിദഗ്ധരുടെ ഒരു സംഘം പരിശോധിക്കുന്നുവെന്ന് വാട്സ്ആപ്പ് പറഞ്ഞു. അക്കൗണ്ടുകളെക്കുറിച്ചുള്ള പരാതികൾ ഇങ്ങനെ വിലയിരുത്തിയ ശേഷമാണ് വാട്സ്ആപ്പ് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചത്.

ട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾ

റിപ്പോർട്ടുകൾ

വാട്സ്ആപ്പിന് ഇന്ത്യയിൽ ഒരു പരാതി സെൽ ഉണ്ട്, ഏതൊരു ഉപയോക്താവിനും ഒരു ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ അയച്ചുകൊണ്ട് പരാതി ഓഫീസറെ ബന്ധപ്പെടാം. ഒക്ടോബർ 1 നും 31 നും ഇടയിൽ 500 പരാതികൾ വാട്‌സ്ആപ്പിന് ലഭിച്ചെങ്കിലും 18 അക്കൗണ്ടുകളിൽ മാത്രമാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ട് എടുത്ത് കാട്ടുന്നു. പരാതികളുടെ വർഗീകരണത്തിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു: അക്കൗണ്ട് സപ്പോർട്ടിൽ ലഭിച്ച 146 റിപ്പോർട്ടുകൾ, 248 ബാൻ അപ്പീലുകൾ, 42 റിപ്പോർട്ടുകൾ അതർ സപ്പോർട്ടിലൂടെ, പ്രോഡകട് സപ്പോർട്ടിനെക്കുറിച്ചുള്ള 53 റിപ്പോർട്ടുകൾ, 11 സുരക്ഷാ അഭ്യർത്ഥനകൾ. നിരോധന അപ്പീലിന്റെ ഭാഗമായി 18 അക്കൗണ്ടുകളിൽ മാത്രമാണ് വാട്‌സ്ആപ്പ് നടപടിയെടുത്തതെന്ന് അതിന്റെ കംപ്ലയിൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ പല കാരണങ്ങളാൽ വാട്സ്ആപ്പ് ശേഷിക്കുന്ന അഭ്യർത്ഥനകൾ പരിശോധിച്ചില്ല എന്നല്ല ഇതിനർത്ഥം.

ഇൻഡസ്ട്രി ലീഡർ

"ഇൻഡസ്ട്രി ലീഡർ" എന്ന് വിളിക്കുന്ന വാട്ട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് സേവനത്തിനും റിപ്പോർട്ട് ഊന്നൽ നൽകുന്നു. "ഞങ്ങളുടെ ഉപയോക്താക്കളുടെ ഏറ്റവും വ്യക്തിപരമായ ചില നിമിഷങ്ങൾ വാട്സ്ആപ്പിൽ പങ്കിടുന്നു, അതിനാലാണ് ഞങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നത്, അതിനാൽ അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങളുടെ ഉള്ളടക്കം കാണാനാകൂ," വാട്സ്ആപ്പ് പറയുന്നു.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
The monthly compliance report contains complaints about various WhatsApp accounts and the action taken on them. The latest such report has just been released by the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X