Just In
Don't Miss
- News
സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെയുടെ കൈയ്യിലേക്ക്?
- Movies
വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ
- Sports
പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്... ന്യൂസിലാന്‍ഡിലേക്കു പറക്കും, ആരുടെ സ്ഥാനം തെറിക്കും?
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
വാട്സ്ആപ്പ് ബിസിനസ് ആപ്പിൽ പുതിയ കാറ്റലോഗ് ഫീച്ചർ പുറത്തിറങ്ങി
നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ആപ്ലിക്കേഷനായി മാറിയ വാട്ആപ്പ് അതിൻറെ ഓരോ അപ്ഡേറ്റിലും നിരവധി പുതിയ ഫീച്ചറുകൾ ചേർക്കാറുണ്ട്. ഉപയോക്താക്കളെ ആകർഷിക്കുന്നതും സെക്യൂരിറ്റി വർദ്ധിപ്പിക്കുന്നതുമായ ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്തുന്നത്. ബിസിനസ്സ് ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പ് ബിസിനസ് ആപ്പിലും കമ്പനി പുതിയ സവിശേഷതകൾ ഉൾപ്പെടുത്തുന്നു. ഇത്തവണ ബിസിനസ് ആപ്പ് അപ്ഡേറ്റിൽ വാട്സ്ആപ്പ് പുതിയ കാറ്റലോഗ് ഫീച്ചറാണ് കൊണ്ടുവന്നിട്ടുള്ളത്.

വാട്സ്ആപ്പ് ബിസിനസ് ആപ്പിലെ ഏറ്റവും പുതിയ സവിശേഷത കാറ്റലോഗ് എന്ന ഫീച്ചറാണ്. ഇതിലൂടെ ബിസിനസുകൾക്ക് അവരുടെ ഷോകെയ്സിലേക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും ചേർക്കുന്നതിനും നിലവിലുള്ളതും താല്പര്യമുള്ളതുമായ ഉപഭോക്താക്കൾക്ക് ഇത് ഷെയർ ചെയ്യാനും സാധിക്കും. ഇത് കൂടാതെ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ ബ്രൌസ് ചെയ്യാനും തിരഞ്ഞെടുക്കാനും ഉള്ള ഓപ്ഷൻ കൂടി നൽകുന്നുണ്ട്.

മുമ്പ് വാട്ട്സ്ആപ്പ് ബിസിനസ് അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ബിസിനസ്സ് ഉപയോക്താക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിവരങ്ങൾ നൽകുന്നതിന് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഫോട്ടോകൾ ഒരു സമയം ഒന്ന് എന്ന നിലയിൽ അയക്കണമായിരുന്നു. ഇപ്പോൾ പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കൾക്ക് അവർക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിസിനസുകളുടെ പൂർണ്ണ കാറ്റലോഗ് വാട്ട്സ്ആപ്പിനുള്ളിൽ തന്നെ പരിശോധിക്കാനായി ലഭിക്കുന്നു. ആവശ്യമുള്ള പ്രോഡക്ടുകൾ ഇതിൽ നിന്നും തിരഞ്ഞെടുക്കാനും സാധിക്കുന്നു.
കൂടുതൽ വായിക്കുക :ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് ബിസിനസ് ആപ്പിൽ കൊണ്ടുവന്ന ഈ പുതിയ സവിശേഷത ബിസിനസ് ഉടമകളെ കൂടുതൽ പ്രോഫഷണലായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് ഉത്പന്നങ്ങളുടെ ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി അയക്കേണ്ടി വരുന്നില്ല. കാറ്റലോഗിൽ ഉത്പന്നങ്ങളുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കുന്നു. മറ്റ് വെബ്സൈറ്റുകൾ പോലും സന്ദർശിക്കാതെ അവരുടെ ഉപഭോക്താക്കളെ ചാറ്റിനുള്ളിൽ നിലനിർത്താൻ ഇതിലൂടെ ബിസിനസുകൾക്ക് സാധിക്കം.

പുതിയ സവിശേഷതയെക്കുറിച്ച് വിശദീകരിച്ചാൽ, കാറ്റലോഗിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ ഉത്പന്നങ്ങൾക്കം പ്രത്യേകമായി വിവരണം, ഉൽപ്പന്ന കോഡ്, വില എന്നിങ്ങനെയുള്ള വിവരങ്ങൾ ബിസിനസുകാർക്ക് ചേർക്കാൻ സാധിക്കും. ബിസിനസുകാരുടെയും ഉപയോക്താക്കളുടെയും ഫോണുകളിൽ ഇൻറേണൽ സ്റ്റോറേജ് സ്പൈസ് ലാഭിക്കുന്നതിൽ വാട്സ്ആപ്പിൻറെ ഈ കാറ്റലോഗ് ഫീച്ചർ പ്രധാന പങ്ക് വഹിക്കും. ലളിതവും ആകർഷണീയവുമായി പ്രോഡക്ടുകളെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനും അവയുടെ വിവരങ്ങൾ നൽകാനും ഈ ഫീച്ചർ സഹായിക്കുമെന്ന് ഉറപ്പാണ്.

ജർമ്മനി, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, ഇന്തോനേഷ്യ, യുകെ, യുഎസ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ വാട്ട്സ്ആപ്പ് ബിസിനസ് അപ്ലിക്കേഷന്റെ iOS, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ഇപ്പോൾ കാറ്റലോഗ് ഫീച്ചർ ലഭ്യമായിട്ടുള്ളത്. ലോകമെമ്പാടും ഉള്ള മറ്റ് വിപണികളിലേക്ക് ഈ ഫീച്ചർ അധികം വൈകാതെ തന്നെ എത്തിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. വാട്സ്ആപ്പ് ബിസിനസിൻറെ ഈ സവിശേഷതയിലൂടെ ഓൺലൈൻ ബിസിനസിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.
കൂടുതൽ വായിക്കുകഇനി വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ തന്നെ നെറ്റ്ഫ്ലിക്സ് വീഡിയോകൾ കാണാം :

ഈ വർഷം ആദ്യം ഇൻസ്റ്റാഗ്രാമിൽ ഷോപ്പിങിനായുള്ള സവിശേഷത പുറത്തിറങ്ങിയതിന് ശേഷമാണ് ഫേസ്ബുക്ക് കമ്പനി തങ്ങളുടെ വാട്ട്സ്ആപ്പ് ബിസിനസ്സിനായുള്ള പുതിയ കാറ്റലോഗ് സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് വിൽപ്പനയ്ക്ക് ലഭ്യമായ ഇനങ്ങളിലെ 'ചെക്ക്ഔട്ട്' ഓപ്ഷനിൽ ക്ലിക്കുചെയ്യാനും അപ്ലിക്കേഷനിലൂടെ തന്നെ പണം നൽകാനും ഇൻസ്റ്റാഗ്രാമിൻറെ ഷോപ്പിങ് സവിശേഷതയിലൂടെ സാധിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാം പോലെ വാട്ട്സ്ആപ്പ് ബിസിനസ് കാറ്റലോഗിൽ പേയ്മെന്റ് ഓപ്ഷൻ ഇല്ല, ബിസിനസ്സുകൾ വിലകളും ചിത്രങ്ങളും ഉപയോഗിച്ച് അവരുടെ സാധനങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു 'മൊബൈൽ സ്റ്റോർഫ്രണ്ട്' ആയിട്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ കൊണ്ടുവന്നതുപോലെ പേയ്മെൻറ് ഓപ്ഷൻ വാട്ട്സ്ആപ്പ് ബിസിനസ്സിലും കൊണ്ടുവരുമെന്നാണ് ടെക്നോളജി രംഗം പ്രതീക്ഷിക്കുന്നത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090