ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

|

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ളിക്കേഷനാണ് വാട്സ്ആപ്പ്. അവതരിപ്പിക്കപ്പെടുന്ന ഓരോ ഫീച്ചറുകൾക്കും ലഭിക്കുന്ന ജനസ്വീകാര്യതയാണ് കമ്പനിയുടെ വിജയത്തിന് പിന്നിൽ. തങ്ങളുടെ ഉപയോക്താക്കൾക്കായി പ്രധാനപ്പെട്ട രണ്ട് സെക്യൂരിറ്റി ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. മെസേജ് ലെവൽ റിപ്പോർട്ടിങ്, ഫ്ലാഷ് കോളുകൾ എന്നിവയാണ് പുതിയതായി ചേർത്ത സെക്യൂരിറ്റി ഫീച്ചറുകൾ. പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണവും നൽകുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു.

 

വാട്സ്ആപ്പ്

വാട്സാപ്പിൽ ഇഷ്ടപ്പെടാത്ത മെസ്സേജുകൾ ഫ്ലാഗ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മെസേജ് ലെവൽ റിപ്പോർട്ടിങ്. ഇങ്ങനെ മെസേജ് ഫ്ലാഗ് ചെയ്ത് മറ്റൊരു അക്കൌണ്ട് റിപ്പോർട്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സാധിക്കും. വാട്സ്ആപ്പിലെ രജിസ്‌ട്രേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറാണ് ഫ്ലാഷ് കോൾ ഫീച്ചർ. ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ എസ്എംഎസ് വെരിഫിക്കേഷൻ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാൻ ഉള്ള ഫീച്ചറാണ് ഫ്ലാഷ് കോൾ ഫീച്ചർ. ഉപഭോക്തൃ അനുഭവം സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ഈ രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ചതെന്ന് വാട്സ്ആപ്പ് പറയുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, കോൺടാക്റ്റുകൾ ബ്ലോക്ക് ചെയ്യുക, ആരുമായി എന്താണ് പങ്കിടേണ്ടതെന്ന് നിയന്ത്രിക്കുക, ഡിസ്സപ്പിയറിങ്ങ് മെസേജുകൾ, ടച്ച് ഐഡി അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ആപ്പ് ലോക്ക് ചെയ്യുക തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർ

ആൻഡ്രോയിഡ്
 

പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വാട്സ്ആപ്പ് ഫ്ലാഷ് കോളുകളും മെസേജ് ലെവൽ റിപ്പോർട്ടിങ് ഫീച്ചറും പുറത്തിറക്കിയത്. ഒരു പുതിയ ഫോണിൽ വാട്സ്ആപ്പ് സജ്ജീകരിക്കുമ്പോഴോ ഹാൻഡ്‌സെറ്റിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആണ് പുതിയ ഫ്ലാഷ് കോൾ ഫീച്ചർ ഉപയോഗപ്പെടുത്താൻ ആകുന്നത്. അക്കൌണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ എസ്എംസ് വെരിഫിക്കേഷന് പകരം ഒരു ഓട്ടോമേറ്റഡ് കോളിലൂടെ ഫോൺ നമ്പർ പരിശോധിക്കാനുള്ള ഓപ്ഷൻ പുതിയ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. വാട്സ്ആപ്പിന് നമ്മുടെ ഫോണിലേക്ക് വിളിക്കാനും സ്വയം നമ്പർ സ്ഥിരീകരിക്കാനും ഉള്ള അനുവാദം പുതിയ ഫീച്ചർ നൽകുന്നു. ഇത് എസ്എംഎസ് വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ ഫീച്ചർ ആപ്പിനുള്ളിൽ തന്നെ നിൽക്കുന്ന പ്രോസസ് ആയതിനാൽ, ഇത് കൂടുതൽ സുരക്ഷിതമായ ഓപ്ഷനാണെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു.

മെസേജ്

മെസേജ് ലെവൽ റിപ്പോർട്ടിങ്, വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റൊരു കോൺടാക്റ്റിനെ വളരെ എളുപ്പം ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആണ്. ആരെങ്കിലും നിങ്ങൾക്ക് അപകീർത്തികരമോ, അശ്ലീലമോ അല്ലെങ്കിൽ മോശപ്പെട്ടതോ ആയ മെസേജുകളോ ചിത്രങ്ങളോ മറ്റോ അയച്ചു എന്നിരിക്കട്ടെ. അയാളെ നിങ്ങൾക്ക് വളരെ എളുപ്പം റിപ്പോർട്ട് ചെയ്യാൻ കഴിയും. അയാൾ അയച്ച, നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത മെസേജിൽ ലോങ് പ്രസ് ചെയ്യുക. തുറന്ന് വരുന്ന ഓപ്ഷൻ വഴി മെസേജ് ഫ്ലാഗ് ചെയ്യാനും അത് വഴി അയാളെ റിപ്പോർട്ട് അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാനും സാധിക്കും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ടിൽ, സെപ്റ്റംബർ മാസത്തിൽ മാത്രം 2.2 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി കമ്പനി പറയുന്നു. സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് ടൂളുകൾ വഴിയാണ് മിക്ക അക്കൗണ്ടുകളും നിരോധിച്ചത്.

വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

ലാസ്റ്റ് സീൻ

നിങ്ങളുടെ ലാസ്റ്റ് സീൻ, എബൗട്ട്, സ്റ്റാറ്റസ് എന്നിവ ആരൊക്കെ കാണുന്നു എന്ന് നിയന്ത്രിക്കാനും വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ സുരക്ഷാ ഫീച്ചറുകൾ നിങ്ങളെ സഹായിക്കുന്നു. ആവശ്യമെങ്കിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. സുരക്ഷയുടെ അധിക ലെയർ എന്ന നിലയ്ക്ക് 2 സ്റ്റെപ്പ് വെരിഫിക്കേഷനും വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പ് ചാറ്റുകളിലെ സ്വകാര്യത സെറ്റിങ്സും പ്രൈവസി ഉറപ്പാക്കുന്നു. നിങ്ങളെ ആരെങ്കിലും ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് നിയന്ത്രിക്കാനും സാധിക്കും. കമ്പനി അടുത്തിടെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഫോട്ടോ ലഭിച്ചയാൾ മെസേജ് ഓപ്പൺ ആക്കിക്കഴിഞ്ഞാൽ ഉടൻ ഫോട്ടോകളും മെസേജും ഡിലീറ്റ് ആകുന്ന ഓപ്ഷൻ ആണിത്.

വാട്സ്ആപ്പ്

വാട്സ്ആപ്പ് യൂസേഴ്സിന് ഗുണം ചെയ്യുന്ന മറ്റൊരു ഫീച്ചറിനെക്കുറിച്ചും നോക്കാം. കുറഞ്ഞ നെറ്റ്വർക്കിലും തടസമില്ലാത്ത സേവനങ്ങൾക്ക് വേണ്ടി വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഫീച്ചറാണ് ഫോട്ടോ കമ്പ്രഷൻ ഓപ്ഷൻ. വാട്സ്ആപ്പിലൂടെ അയക്കുന്ന ചിത്രങ്ങൾ കംപ്രസ് ചെയ്യപ്പെടുന്നത് വലിയ അളവിൽ മൊബൈൽ ഡാറ്റ ലാഭിക്കാൻ യൂസേഴ്സിനെ സഹായിക്കും. യഥാർഥ ക്വാളിറ്റിയിൽ തന്നെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ ആരംഭിച്ചാൽ നമ്മുടെ മൊബൈൽ ഡാറ്റയുടെ വലിയൊരു ഭാഗവും അങ്ങനെ തന്നെ നഷ്‌ടപ്പെടുമെന്ന് മനസിലാക്കുക. ഈ ഡാറ്റ നഷ്ടം ഇല്ലാതിരിക്കാനാണ് വാട്സ്ആപ്പ് ഫോട്ടോയുടെ ഗുണനിലവാരം കുറയ്ക്കുന്നത്. ഇത്രയും നല്ല ഫീച്ചർ ചിലപ്പോഴെങ്കിലും നമ്മുക്ക് അരോചകമാകും എന്നതും തർക്കമില്ലാത്ത കാര്യം തന്നെ. പ്രത്യേകിച്ചും പ്രധാനപ്പെട്ട ചിത്രങ്ങൾക്ക് തീരെ ക്വാളിറ്റി ഇല്ലാതാകുമ്പോൾ.

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളുംഎയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

ഫോട്ടോകൾ

വാട്സ്ആപ്പ് ഇമേജസിന്റെ ക്വാളിറ്റി കൂട്ടാനും ആപ്പിൽ ഓപ്ഷനുണ്ട്. വാട്സ്ആപ്പിൽ മൂന്ന് തരം ഓപ്ഷനുകളാണ് ഇതിനായി നിലവിൽ ഉള്ളത്. ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവർ, ഓട്ടോ എന്നിവയാണ് ഓപ്ഷനുകൾ. ക്വാളിറ്റി കൂടിയ ഫോട്ടോകളുടെ ഫയൽ സൈസും കൂടുതലായിരിക്കും. ഇത് കൊണ്ട് തന്നെ ഫോട്ടോകൾ അയയ്ക്കാൻ കൂടുതൽ സമയം എടുക്കുമെന്നും മനസിലാക്കുക. വാട്സ്ആപ്പിൽ ഉയർന്ന ക്വാളിറ്റിയിൽ ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ താഴേക്ക് വായിക്കുക.

വാട്സ്ആപ്പ് ഇമേജസിന്റെ അപ്‌ലോഡ് ക്വാളിറ്റി കൂട്ടാൻ

വാട്സ്ആപ്പ് ഇമേജസിന്റെ അപ്‌ലോഡ് ക്വാളിറ്റി കൂട്ടാൻ

  • ആദ്യം ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുക.
  • ശേഷം ആപ്പിന്റെ മുകളിൽ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
  • സെറ്റിങ്സിലേക്ക് ഓപ്ഷൻ ഓപ്പൺ ആകും.
  • സെറ്റിങ്സിൽ സ്റ്റോറേജ്, ഡാറ്റ ഓപ്ഷനുകൾ തുറക്കുക.
  • സ്ക്രീനിന്റെ ഏറ്റവും താഴെയായി ഫോട്ടോ അപ്‌ലോഡ് ക്വാളിറ്റി, മീഡിയ അപ്‌ലോഡ് ക്വാളിറ്റി എന്നിവ കാണാൻ കഴിയും.
  • നിങ്ങളുടെ ആവശ്യത്തിന് ഉതകുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങൾ അയയ്ക്കുന്ന ഫോട്ടോയുടെ ക്വാളിറ്റി കൂടും. സെന്റ് ചെയ്യുന്ന ഫോട്ടോകൾ പൂർണമായും കംപ്രഷൻ മുക്തമായിരിക്കും എന്ന് കരുതരുത്.

    കമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾകമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾ

Most Read Articles
Best Mobiles in India

English summary
WhatsApp has introduced two more important security features for its users. Newly added security features include message level reporting and flash calls. WhatsApp claims that the new features will give users more security and control.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X