വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്

By Prejith Mohanan
|

വാട്സ്ആപ്പ് പേയ്മെന്റ് സേവനം രാജ്യത്തെ കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ എൻപിസിഐ അനുമതി നൽകിയതായി റിപ്പോർട്ട്. നിലവിൽ അനുവദിച്ചിരുന്ന 20 ദശലക്ഷത്തിൽ നിന്നും യൂസേഴ്സിന്റെ എണ്ണം 40 ദശലക്ഷമായി ഉയർത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഏറെ നാളുകളായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം നിലവിലുള്ളതിന്റെ ഇരട്ടി യൂസേഴ്സിലേക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ വർഷം നവംബറിലാണ് 20 ദശലക്ഷം ഉപയോക്താക്കൾക്കായി പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ എൻസിഐ അനുമതി നൽകിയത്. സേവനം വിപുലീകരിക്കാൻ വാട്സ്ആപ്പ് നടത്തി വന്ന ശ്രമങ്ങൾക്കൊടുവിൽ ആണ് ഇപ്പോൾ അനുമതി കിട്ടിയത്. പണമിടപാട് സംവിധാനത്തിന് തടസമാകാതിരിക്കാൻ നിലവിലെ പരിധി ഇനിയും ഘട്ടംഘട്ടമായി വർധിപ്പിക്കാനാണ് സാധ്യത.

 

പേയ്മെന്റ്

പേയ്മെന്റ് സംവിധാനത്തിന് പരിധി വയ്ക്കുന്നതിനെ വാട്സ്ആപ്പ് നേരത്തെ തന്നെ എതിർത്തിരുന്നു. പരിധികളില്ലാതെ മുഴുവൻ ഉപയോക്താക്കൾക്കുമായി സംവിധാനം വികസിപ്പിക്കാൻ അനുവദിക്കണം എന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പൂർണമായും അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. പകരം ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാൻ അനുവദിക്കാമെന്ന് എൻപിസിഐ വാട്സ്ആപ്പിനെ അറിയിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.

'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

മെറ്റ

മെറ്റ സബ്സിഡറി ആയ വാട്സ്ആപ്പിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 500 ദശലക്ഷത്തിലധികം യൂസേഴ്സ് രാജ്യത്ത് വാട്സ്ആപ്പ് മെസഞ്ചർ ഉപയോഗിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കമ്പനിയ്ക്ക് തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. അതേ സമയം പുതിയ ഉപഭോക്തൃ പരിധി എന്ന് നിലവിൽ വരുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഇക്കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരണങ്ങളും നടത്തിയിട്ടില്ല.

ഡിജിറ്റൽ
 

ഇന്ത്യയിലെ തിരക്കേറിയ ഡിജിറ്റൽ പേയ്മെന്റ്സ് വിപണിയിൽ ഗൂഗിൾ പേ, പേടിഎം, ഫോൺപെ എന്നിവരുമായാണ് വാട്സ്ആപ്പ് പേയ്മെന്റ് മത്സരിക്കുന്നത്. പേയ്മെന്റ് ഡാറ്റ പ്രാദേശികമായി സംഭരിക്കുക, സ്റ്റോറേജ് മാനദണ്ഡങ്ങൾ എന്നിവയെല്ലാം പാലിച്ച ശേഷമാണ് കഴിഞ്ഞ കൊല്ലം പേയ്മെന്റ് സേവനങ്ങൾക്ക് റോൾഔട്ട് ചെയ്യാൻ വാട്സ്ആപ്പിന് അനുമതി നൽകിയത്. ഓൺലൈൻ ഇടപാടുകൾ, വായ്പ നൽകൽ, ഇവാലറ്റ് സേവനങ്ങൾ എന്നിവ ഇന്ത്യയിൽ അതിവേഗം വളരുകയാണ്, രാജ്യത്തെ പണമിടപാടുകാരായ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തലത്തിലും വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

പേയ്മെന്റ് സർവീസ്

വാട്സ്ആപ്പ് പേയ്മെന്റ് സർവീസ് എല്ലാവരിലും എത്തിക്കാൻ ആയിട്ടില്ലെങ്കിലും സംവിധാനം കൂടുതൽ ലളിതവും ആകർഷകവും ജനകീയവുമാക്കാൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് പേയ്മെന്റ് സ്റ്റിക്കറുകൾ. യുപിഐ പണമിടപാട് രസകരമാക്കാനാണ് വാട്സ്ആപ്പ് പേയ്മെന്റ് സർവീസിന്റെ കൂടെ പേയ്മെന്റ് സ്റ്റിക്കറുകളും അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പണമിടപാട് രംഗവുമായി ബന്ധപ്പെട്ട പഴയ പ്രയോഗങ്ങളും തമാശകളും വിവിധ നാടുകളിലെ സാമ്പത്തിക സാംസ്കാരിക ചിഹ്നങ്ങളും പ്രയോഗങ്ങളും പ്രകടനങ്ങളും സ്റ്റിക്കറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാട്സ്ആപ്പ് ചാറ്റുകളിൽ നേരത്തെ തന്നെ സ്റ്റിക്കറുകൾ ലഭ്യമായിരുന്നു. പക്ഷെ ഇത് ആദ്യമായാണ് പേയ്മെന്റ് സ്റ്റിക്കറുകൾ അവതരിപ്പിക്കുന്നത്. നിലവിൽ മറ്റ് യുപിഐ പേയ്മെന്റ് ആപ്പുകളിൽ ഒന്നിലും ഈ ഫീച്ചർ ലഭ്യമല്ല.

സ്റ്റിക്കറുകൾ

സ്റ്റിക്കറുകൾ തയ്യാറാക്കിയിരിക്കുന്നത് അഞ്ച് വനിതാ ആർട്ടിസ്റ്റുകൾ ചേർന്നാണ്. ചിത്രകാരിയും മ്യൂറലിസ്റ്റുമായ നീതി, സ്കെച്ച് ആർട്ടിസ്റ്റ് അനുജ പോത്തി റെഡ്ഡി, ചിത്രകാരി അഞ്ജലി മേത്ത, ഗ്രാഫിക് ഡിസൈനർ മിറ ഫെലീഷ്യ മൽഹോത്ര, ചിത്രകാരിയും ആർട്ടിസ്റ്റുമായ ഒഷീൻ സിൽവ എന്നിവർ ചേർന്നാണ് പേയ്‌മെന്റ് സ്റ്റിക്കർ പായ്ക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. എങ്ങനെയാണ് പേയ്മെന്റ് മോഡിൽ വാട്സ്ആപ്പ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

 പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ ഉപയോഗിച്ച് കോൺടാക്റ്റുകൾക്ക് പണം അയക്കുന്നതിന് ആദ്യം യൂസർ പേയ്മെന്റ് ഓപ്ഷനിൽ സൈൻ ഇൻ ചെയ്യണം. ശേഷം യുപിഐ സംവിധാനവുമായി ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യിക്കണം. ഹോം സ്ക്രീനിന്റെ മുകളിൽ വലത് മൂലയിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്താൽ തുറന്ന് വരുന്ന മെനുവിൽ നിന്നും ഇതെല്ലാം പൂർത്തിയാക്കാം. ഇവയെല്ലാം സെറ്റ് ചെയ്ത് കഴിഞ്ഞാൽ മറ്റൊരാൾക്ക് പണം അയയ്ക്കുമ്പോൾ നന്ദി സൂചകമായി പേയ്മെന്റ് സ്റ്റിക്കറുകൾ അയക്കാനാകും.

 പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

 • വാട്സ്ആപ്പ് തുറന്ന് ആർക്കാണോ പണം അയക്കേണ്ടത് അയാളുമായുള്ള ചാറ്റ് ബോക്സ് തുറക്കുക.
 • ടെക്സ്റ്റ് ബാറിലെ റുപ്പീ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക.
 • നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക ചോദിക്കുന്ന ഒരു പുതിയ പേജ് തുറക്കും.
 • എത്ര രൂപയാണോ അയക്കേണ്ടത് അത് എന്റർ ചെയ്യുക.
 • ശേഷം ഒരു കുറിപ്പ് ചേർക്കുക എന്ന ഓപ്ഷൻ ദൃശ്യമാകും.
 • അവിടെ കാണുന്ന സ്മൈലി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് സ്റ്റിക്കർ ബട്ടൺ സെലക്ട് ചെയ്യുക.
 • വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള + ഐക്കണിൽ ടാപ്പ് ചെയ്താൽ ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ ചേർക്കാനാകും.
 • സ്റ്റിക്കർ പായ്ക്ക് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ അത് സ്റ്റിക്കർ സെക്ഷനിൽ കാണിക്കും.
 • പണത്തോടൊപ്പം അയയ്‌ക്കേണ്ട സ്റ്റിക്കർ സെലക്ട് ചെയ്യുക.
 • ശേഷം നെക്സ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • പേയ്മെന്റ് ആയക്കാനുള്ള ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • യുപിഐ കോഡ് എന്റർ ചെയ്ത് പണം അയക്കുക.
 • നിങ്ങൾ തെരഞ്ഞെടുത്ത സ്റ്റിക്കറിനൊപ്പം പണം ലഭിച്ചെന്ന അറിയിപ്പ് ഉപഭോക്താവിന് ലഭിക്കും.
 • വാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാ

  വാട്സ്ആപ്പ്

  വാട്സ്ആപ്പ് പേയ്മെന്റ് സൌകര്യം കൂടുതൽ ജനകീയവും ആകർഷകവും ആക്കാൻ നിരവധി ഓപ്ഷനുകളും ഫീച്ചറുകളും കമ്പനി അവതരിപ്പിക്കുന്നു. അവയിൽ ഒന്നാണ് ചാറ്റ് കമ്പോസ് ബാറിലെ റുപ്പീ ചിഹ്നം (₹). റുപ്പീ ഐക്കണിൽ ടാപ്പ് ചെയ്താൽ അനായാസമായി യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കാൻ കഴിയും. വാട്സ്ആപ്പ് ചാറ്റ് കമ്പോസിൽ തന്നെയുള്ള പുതിയ ക്യാമറ ചിഹ്നം ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ പേയ്മെന്റ് നടത്താനും കഴിയും. രാജ്യത്തെ രണ്ട് കോടി വ്യാപാര സ്ഥാപനങ്ങളിൽ തങ്ങളുടെ പേയ്മെന്റ് സർവീസി വഴി പണം അടയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. നമ്മൾ ഏറ്റവും അധികം സമയം ചിലവഴിക്കുന്ന അതേ ആപ്പിൽ തന്നെ പേയ്മെന്റ് സംവിധാനവും എത്തുമ്പോൾ പണമിടപാട് കൂടുതൽ എളുപ്പമാകുന്നു എന്ന് തന്നെ പറയാം. റുപ്പീ ചിഹ്നവും ക്യാമറയും ഉപയോഗിച്ചുള്ള പണമിടപാട് എല്ലാവർക്കും മനസിലാക്കാൻ കഴിയുന്നവയാണ്. ഇത് വാട്സ്ആപ്പ് പേയ്മെന്റിനെ കൂടുതൽ ഈസിയാക്കുന്നു. പേയ്മെന്റ് നടത്താൻ യൂസേഴ്സിന് മറ്റ് ആപ്പുകൾ ഉപയോഗിക്കേണ്ടതില്ലെന്നതും വാട്സ്ആപ്പ് പേയ്മെന്റിന്റെ പ്രത്യേകതയാണ്.

Most Read Articles
Best Mobiles in India

English summary
NPCI has reportedly given permission to expand the WhatsApp payment service to more users across the country. Permission has been granted to increase the number of users to 40 million from the current 20 million. WhatsApp has given permission to increase the number of payment users after a long discussion.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X