സൂക്ഷിക്കുക, നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സുരക്ഷിതമല്ല

|

നിരന്തരം അപ്ഡേറ്റുകൾ നൽകുകയും ഓരോ അപ്ഡേറ്റിലും നിരവധി സവിശേഷതകൾ കൊണ്ടുവരികയും ചെയ്യുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. സുരക്ഷയ്ക്കും ഉപയോക്താക്കളെ ആകർഷിക്കുന്ന സവിശേഷതകൾക്കും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തുല്യ പ്രധാന്യം കൊടുക്കുന്നുണ്ട്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പിൽ പുതിയ സുരക്ഷാ പ്രശ്നം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പുതിയ സുരക്ഷാ വീഴ്ച്ച.

ഇൻവേറ്റ് ലിങ്കുകൾ
 

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കായി ഇൻവേറ്റ് ലിങ്കുകൾ ഷെയർ ചെയ്യാനുള്ള സംവിധാനം ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ കഴിഞ്ഞ വർഷം വാട്സ്ആപ്പ് കൊണ്ടുവന്നു. ഈ ഇൻവേറ്റ് ലിങ്കുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള ഗ്രൂപ്പുകളിൽ ചേരാനാകും. ഗ്രൂപ്പ് അഡ്മിനുകൾക്ക് ഏത് സമയത്തും ഇൻവേറ്റ് ലിങ്കുകൾ അസാധുവാക്കാനും കഴിയും. ഈ സംവിധാനവുമായി ബന്ധപ്പെട്ടാണ് വാട്സ്ആപ്പിലെ പുതിയ സുരക്ഷാപ്രശ്നം ഉണ്ടായിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്

സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഇൻവേറ്റ് ലിങ്കുകളെ ഗൂഗിൾ ഇൻഡക്സ് ചെയ്തതായി മദർബോർഡ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതിലൂടെ വളരെ എളുപ്പത്തിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് ഗ്രൂപ്പുകളിൽ ചേരാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാധ്യമങ്ങളിൽ വാർത്ത വർന്നതോടെ ഇൻവേറ്റ് ലിങ്കുകൾ സെർച്ച് റിസൾട്ടിൽ നിന്നും ഗൂഗിൾ ഹൈഡ് ചെയ്ത് വച്ചു.

കൂടുതൽ വായിക്കുക: പ്ലേസ്റ്റോറിൽ നിന്നും 600 ആപ്പുകളെ ഗൂഗിൾ പുറത്താക്കി; കാരണം ഇതാണ്

ആർക്കും ഏത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കും പ്രവേശിക്കാം

ആർക്കും ഏത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കും പ്രവേശിക്കാം

‘site: chat.whatsapp.com' എന്ന് സെർച്ച് ചെയ്താൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ചേരുന്നതിനുള്ള ഇൻവേറ്റ് ലിങ്കുകൾ ഗൂഗിൾ വഴി ആക്‌സസ് ചെയ്യാനാകും. വളരെക്കാലമായി ഈ സംവിധാനം ഉണ്ടെന്ന് അനവധി ആളുകൾ ഇത് ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ പ്രവേശിക്കാനും അതിലെ ഡാറ്റ ആക്സസ് ചെയ്യുന്നതിനൊപ്പം മറ്റ് അംഗങ്ങളുടെ സ്വകാര്യ ഡാറ്റയും കൈക്കലാക്കാൻ സാധിക്കും.

ഗൂഗിൾ സെർച്ച്
 

ഗൂഗിൾ സെർച്ചിലൂടെ വിവിധ സ്വകാര്യ ഗ്രൂപ്പുകൾ കണ്ടെത്തിയതായി മദർബോർഡ് റിപ്പോർട്ട് അവകാശപ്പെടുന്നു. യുകെയിലെ അംഗീകൃത എൻ‌ജി‌ഒ ഗ്രൂപ്പിൽ പോലും ഇത്തരത്തിൽ ആളുകൾ ചേർന്നിട്ടുണ്ടെന്നും ഗ്രൂപ്പിലെ അംഗങ്ങളുടെ സ്വകാര്യ ഡാറ്റയിലേക്ക് അടക്കം ആക്സസ് നേടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പിലെ ഡാറ്റയ്ക്കും ഗ്രൂപ്പ് അംഗങ്ങളുടെ ഫോൺ നമ്പർ, ഫോട്ടോ അടക്കമുള്ള ഡാറ്റയ്ക്കും വൻ വെല്ലുവിളിയാണ് ഇത്.

വാട്സ്ആപ്പിന്റെ പ്രതികരണം

വാട്സ്ആപ്പിന്റെ പ്രതികരണം

സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കുന്ന പബ്ലിക്ക് ചാനലുകളിൽ ഷെയർ ചെയ്യപ്പെടുന്ന എല്ലാ കണ്ടന്റുകളെയും പോലെ ഇൻറർനെറ്റിൽ പോസ്റ്റുചെയ്യുന്ന ഇൻവേറ്റ് ലിങ്കുകൾ മറ്റ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ആക്സസ് ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾക്ക് പരസ്പരം സ്വകാര്യമായി ഷെയർ ചെയ്യാനാണ് ഇത്തരത്തിലുള്ള ലിങ്ക് സംവിധാനങ്ങളെന്നും ഇത് പബ്ലിക്ക് ആയി പോസ്റ്റ് ചെയ്യരുതെന്നും വാട്സ്ആപ്പ് വക്താവ് അലിസൺ ബോണി പറഞ്ഞു.

കൂടുതൽ വായിക്കുക: ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകും

ഗൂഗിൾ സെർച്ച് റിസൾട്ട്

ഗൂഗിൾ സെർച്ച് റിസൾട്ട് പരിഷ്‌ക്കരിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പ് ഇൻവേറ്റ് ലിങ്കുകൾ‌ ഇൻറർ‌നെറ്റിൽ‌ പരസ്യമായി കാണിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഗ്രൂപ്പ് അംഗങ്ങളുടെ ഡാറ്റയും സ്വകാര്യ ചാറ്റുകളും മറ്റുള്ളവർക്ക് ആക്സസ് നേടാൻ കഴിയുന്നതിനാൽ‌ ഇതൊരു അപകടം തന്നെയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കയറി വരുന്ന അംഗങ്ങളെ കൃത്യമായി നിരീക്ഷിക്കുയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഇക്കാര്യത്തിലില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp groups received several new features last year including the ability to share invite links. With these invite links, users can join groups that might interest them. Group admins can revoke the invite links at any point. While these are private WhatsApp groups, a new controversy broke revealing the threat involved in the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X