വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനി

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. കൂടുതൽ സുരക്ഷയ്ക്കോ കൂടുതൽ മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനോ സഹായിക്കുന്ന ഇത്തരം സവിശേഷതകൾ തന്നെയാണ് വാട്സ്ആപ്പിനെ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇപ്പോഴിതാ വാട്സ്ആപ്പ് പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ചാറ്റുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന് സഹായിക്കുന്ന സവിശേഷതയാണ്.

 

വാട്സ്ആപ്പ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇപ്പോൾ ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ് എന്നിവയിലും മറ്റും ബാക്ക് അപ്പ് ചെയ്യപ്പെടുന്ന വാട്സ്ആപ്പ് ചാറ്റുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നു. ഇതിനായി ചാറ്റ് ബാക്ക്അപ്പുകളിൽ കമ്പനി എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ് നൽകുന്നത്. വാട്സ്ആപ്പിലെ ചാറ്റുകൾ ഇതിനകം തന്നെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റഡ് ആണ്. അയച്ചയാൾക്കും സ്വീകരിക്കുന്ന ആളിനും അല്ലാതെ മറ്റാർക്കും ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള സംവിധാനമാണ് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റഡ്. ഇത്തരം മെസേജുകളിലേക്ക് വാട്സ്ആപ്പിനോ ഫേസ്ബുക്കിനോ പോലും ആക്സസ് ലഭിക്കില്ല. ഇതേ ഫീച്ചർ ബാക്ക് അപ്പിലേക്കും വരുന്നതോടെ ബാക്ക് അപ്പ് ചെയ്യപ്പെടുന്ന ചാറ്റുകളും കൂടുതൽ സുരക്ഷിതമാകുന്നു.

ഈ ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ലഈ ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

പുതിയ ഫീച്ചർ

പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് മാർക്ക് സക്കർബർഗ് പറഞ്ഞത് തങ്ങൾ വാട്സ്ആപ്പിലേക്ക് സ്വകാര്യതയുടെയും സുരക്ഷയുടെയും മറ്റൊരു പാളി കൂടി ചേർക്കുന്നു എന്നാണ്. ആളുകൾ ഗൂഗിൾ ഡ്രൈവിലേക്കോ ഐക്ലൌഡിലേക്കോ സ്റ്റോർ ചെയ്യുന്ന മെസേജുകളുടെ ബാക്ക് അപ്പുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓപ്ഷൻ ലഭിക്കുന്നതോടെ ബാക്ക് അപ്പ് ഡാറ്റ മറ്റൊരാൾക്ക് ആക്സസ് ചെയ്ത് മെസേജുകൾ എടുക്കാൻ സാധിക്കാതെ വരുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജുകളും ബാക്കപ്പുകളും നൽകുന്ന ആദ്യത്തെ ആഗോള മെസേജിങ് സേവനമാണ് വാട്സ്ആപ്പ്. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും കീ സ്റ്റോറേജിനും ക്ലൗഡ് സ്റ്റോറേജിനും തികച്ചും പുതിയ പുതിയൊരു ചട്ടക്കൂടാണ് വാട്സസ് ആപ്പ് നിർമ്മിച്ചത്.

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്
 

ഉപയോക്താക്കൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പുകൾ എനേബിൾ ചെയ്ത് കഴിഞ്ഞാൽ വാട്സ്ആപ്പിനോ ഗൂഗിൾ, ആപ്പിൾ പോലുള്ള ബാക്കപ്പ് സേവന ദാതാക്കൾക്കോ ​ചാറ്റ് ബാക്കപ്പോ ബാക്കപ്പ് എൻക്രിപ്ഷൻ കീയോ ആക്സസ് ചെയ്യാൻ സാധിക്കില്ലെന്ന് വാട്സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. ഐഒഎസ്, ആൻഡ്രോയ്ഡ് എന്നിവയിൽ പ്രവർത്തിക്കുന്ന എൻക്രിപ്ഷൻ കീ സ്റ്റോറേജിനായി പൂർണ്ണമായും പുതിയ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട് എന്നും മെസേജിങ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ യുണീക്ക് എൻക്രിപ്റ്റഡ് കീ ഉപയോഗിച്ച് ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യുമെന്നും വാട്സ്ആപ്പ് അറിയിച്ചു.

വാട്സ്ആപ്പിന് മുട്ടൻ പണി, ഡാറ്റ നിയമങ്ങൾ ലംഘിച്ചതിന് 255 യൂറോ പിഴ ചുമത്തിവാട്സ്ആപ്പിന് മുട്ടൻ പണി, ഡാറ്റ നിയമങ്ങൾ ലംഘിച്ചതിന് 255 യൂറോ പിഴ ചുമത്തി

ഹാർഡ്‌വെയർ സെക്യൂരിറ്റി മൊഡ്യൂൾ

ആളുകൾക്ക് ഓട്ടോമാറ്റിക്കായോ ഉപയോക്തൃ പാസ്‌വേഡ് ഉപയോഗിച്ചോ കീ സുരക്ഷിതമാക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. പാസ്‌വേഡ് തിരഞ്ഞെടുത്താൽ ഹാർഡ്‌വെയർ സെക്യൂരിറ്റി മൊഡ്യൂൾ (HSM) അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ബാക്കപ്പ് കീ വോൾട്ടിലാണ് കീ സൂക്ഷിക്കുന്നത്. എൻക്രിപ്ഷൻ കീകൾ സുരക്ഷിതമായി സ്റ്റോർ ചെയ്യാൻ ഉപയോഗിക്കാവുന്ന പ്രത്യേകമായ സുരക്ഷിത ഹാർഡ്‌വെയറാണ് ഇത്. ഉപയോക്താക്കൾക്ക് അവരുടെ ബാക്കപ്പിലേക്ക് ആക്സസ് ആവശ്യമുള്ളപ്പോൾ എൻക്രിപ്ഷൻ കീ ഉപയോഗിച്ച് ആക്സസ് ചെയ്യാനും കഴിയും. അതല്ലെങ്കിൽ എച്ച്എസ്എം ബേസ്ഡ് ബാക്കപ്പ് കീ വോൾട്ടിൽ നിന്ന് അവരുടെ എൻക്രിപ്ഷൻ കീ വീണ്ടെടുക്കാനും ബാക്കപ്പ് ഡീക്രിപ്റ്റ് ചെയ്യാനും പേഴ്ണലൈസ്ഡ് പാസ്വേഡ് ഉപയോഗിക്കാമെന്നും വാട്സ്ആപ്പ് അറിയിച്ചു.

എൻക്രിപ്റ്റഡ് മെസേജുകൾ

വാട്സ്ആപ്പിലെ എൻക്രിപ്റ്റഡ് മെസേജുകൾ പോലും ഫേസ്ബുക്കിന് ലഭിക്കുന്നു എന്ന വിമർശനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലൌഡ് സ്റ്റോറേജ് പോലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആക്കാനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ വാട്സ്ആപ്പിൽ വരുന്ന മെസേജുകൾക്ക് ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ഒരു ഫീച്ചർ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇത് കൂടാതെ ഡിസപ്പിയറിങ് മെസേജ് ഫീച്ചർ എല്ലാ കോൺടാക്ടുകൾക്കുമായി ഓൺ ചെയ്യാനുള്ള സംവിധാനവും വാട്സ്ആപ്പിൽ വൈകാതെ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം പുതിയ സവിശേഷതകൾ ബീറ്റ വേർഷനിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ പുറത്തിറങ്ങുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.

വാട്സ്ആപ്പിൽ എല്ലാ മെസേജുകളും ഡിസപ്പിയറാവുന്ന പ്രത്യേക മോഡ് വരുന്നുവാട്സ്ആപ്പിൽ എല്ലാ മെസേജുകളും ഡിസപ്പിയറാവുന്ന പ്രത്യേക മോഡ് വരുന്നു

Most Read Articles
Best Mobiles in India

English summary
WhatsApp chat back-ups on Google Drive and iCloud gets more safety. For this, WhatsApp provides end-to-end encryption in chat backup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X