വീഡിയോകൾ അയക്കുന്നതിന് മുമ്പ് അവ മ്യൂട്ടുചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

|

കഴിഞ്ഞ കുറച്ച് ദിവസങ്ങളാ വാട്സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. പുതിയ അപ്ഡേറ്റുകൾക്കൊപ്പം ഉപയോക്താക്കളെ ആകർഷിക്കുന്ന ഫീച്ചറുകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വാട്സ്ആപ്പ് പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ്. വാട്സ്ആപ്പിലൂടെ ഏതെങ്കിലും കോൺടാക്റ്റുകളിലേക്ക് അയക്കുകയോ സ്റ്റാറ്റസായി അപ്‌ലോഡുചെയ്യുകയോ ചെയ്യുന്ന വീഡിയോകളുടെ ശബ്ദം ഇല്ലാതാക്കുന്ന സവിശേഷതയാണ് പുതുതായി അവതരിപ്പിക്കുന്നത്. വീഡിയോകൾ മ്യൂട്ടുചെയ്യാനുള്ള പുതിയ ഫീച്ചർ ഇപ്പോൾ ബീറ്റ വേർഷനിൽ ലഭ്യമാണ്. ആൻഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പ് 2.20.207.2 ബീറ്റയിലാമ് ഈ ഫീച്ചർ കണ്ടെത്തിയത്. ഇനി വരുന്ന അപ്‌ഡേറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഈ ഫീച്ചർ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ഫീച്ചർ
 

WABetaInfoയുടെ റിപ്പോർട്ട് പ്രകാരം പുതിയ ഫീച്ചർ ഇതിനകം തന്നെ പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റ വേർഷനിൽ ഈ ഫീച്ചർ വന്നതിന്റെ തെളിവായി ഒരു സ്ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. പുതിയ ഫീച്ചറിനെ കുറിച്ച് ധാരണ നൽകുന്നതാണ് ഈ സ്ക്രീൻ ഷോട്ട്. നിങ്ങൾ വാട്സ്ആപ്പിലൂടെ ആർക്കെങ്കിലും ഒരു വീഡിയോ അയക്കാനായി അത് സെലക്ട് ചെയ്ത ശേഷം മ്യൂട്ട് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഇത്തരത്തിൽ വീഡിയോ അയക്കുമ്പോൾ അവയുടെ ദൈർഘ്യം എഡിറ്റ് ചെയ്യാനുള്ള സംവിധാനം മാത്രമാണ് ഉണ്ടായിരുന്നത്. ഈ എഡിറ്റ ടാബിൽ തന്നെയാണ് മ്യൂട്ട് ചെയ്യാനുള്ള സംവിധാനവും വാട്സ്ആപ്പ് നൽകിയിരിക്കുന്നത്. ഒരു ഓഡിയോ ഐക്കണാണ് മ്യൂട്ട് ചെയ്യുന്നതിനായി നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി പണം കൈമാറാനുള്ള പേയ്‌മെന്റ്സ് ഫീച്ചർ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് മ്യൂട്ട് ഫീച്ചർ

വാട്സ്ആപ്പ് മ്യൂട്ട് ഫീച്ചർ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്തായാലും അധികം വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് പല പ്ലാറ്റ്ഫോമുകളിലും വീഡിയോകൾ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ നിലവിലുണ്ട്. അതുകൊണ്ട് തന്നെയാണ് വാട്സ്ആപ്പ് ഇത്തരമൊരു ഫീച്ചർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നത്. ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ ഫീച്ചർ നേരത്തെ ഉള്ളത്.

റീഡ് ലേറ്റർ

വീഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷന് പുറമേ റീഡ് ലേറ്റർ എന്ന പേരിൽ ഒരു ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഐഒഎസിനായുള്ള വാട്ട്‌സ്ആപ്പ് 2.20.130.1 ബീറ്റയിലാണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയത്. "റീഡ് ലേറ്റർ" എന്ന ഫീച്ചർ "ആർക്കൈവ്ഡ് ചാറ്റ്സിന് സമാനമായ ഫീച്ചറാണ്. ആർക്കൈവ് ചെയ്‌ത ചാറ്റിൽ ഒരു പുതിയ മെസേജ് വന്നാൽ അത് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനായി ലഭിക്കും. എന്നാൽ "റീഡ് ലേറ്റർ" മോഡിലുള്ള ചാറ്റുകളിൽ മെസേജുകൾ വന്നാലും ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകളൊന്നും ലഭിക്കില്ല. ഇതിൽ ഒരു എഡിറ്റ് ബട്ടൺ ചേർക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ആർക്കൈവുചെയ്‌ത സെറ്റിങ്സ് എഡിറ്റ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജുകൾ തനിയെ ഇല്ലാതാക്കാനുള്ള വാനിഷ് മോഡ് പുറത്തിറങ്ങി

വാട്സ്ആപ്പ് പേ
 

അടുത്തിടെ വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചർ പ്രഖ്യാപിച്ചിരുന്നു. ഈ ഫീച്ചർ ഓണാക്കി ഇട്ടാൽ ഏഴ് ദിവസത്തിനകം ചാറ്റുകളിൽ നിന്ന് എല്ലാ ഫോട്ടോകളും വീഡിയോകളും റിമൂവ് ചെയ്യപ്പെടും. ഡിസപ്പിയറിങ് മെസേജസ് ഫീച്ചറും അധികം വൈകാതെ എല്ലാവർക്കുമായി ലഭ്യമാകം. ഇത് കൂടാതെ വാട്സ്ആപ്പ് അടുത്തിടെ വാട്സആപ്പ് പേ ഫീച്ചറും തങ്ങളുടെ ആപ്പിൽ ആരംഭിച്ചിരുന്നു. യുപിഐ അധിഷ്ഠിത സേവനമാണ് ഇത്. പണം കോൺടാക്ടുകളിലുള്ളവർക്ക് അയക്കാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് പേ.

Most Read Articles
Best Mobiles in India

English summary
WhatsApp is testing a new feature that tries to bring users attractive features with the latest updates. WhatsApp is testing a feature called Mute Video.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X