വാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നു

|

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലെയും ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് കൃത്യമായ ഇടവേളകളിൽ നിരവധി പുതിയ ഫീച്ചറുകൾ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നു. വാട്സ്ആപ്പ് ഇനി ഉപയോക്താക്കൾക്കായി നൽകാൻ പോകുന്നത് വോയിസ് മെസേജുമായി ബന്ധപ്പെട്ടൊരു മികച്ച ഫീച്ചറാണ്. വോയിസ് മെസേജുകൾ പ്ലേ ചെയ്തുകൊണ്ടിരിക്കെ മറ്റ് ചാറ്റുകളിലേക്ക് പോകാനോ മറ്റ് ആപ്പുകൾ ഉപയോഗിക്കാനോ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഇത് നിലവിൽ ഐഒഎസിനുള്ള ബാറ്റ വേർഷനിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

 

ഐഒഎസ്

ഐഒഎസ് ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പ് ബീറ്റയിലും ഐഒഎസിനായുള്ള വാട്സ്ആപ്പ് ബിസിനസ്സിന്റെ ബീറ്റയിലുമാണ് പുതിയ വോയിസ് മെസേജ് പ്ലയർ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കുന്നതിന് മുമ്പുള്ള പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഇത് കഴിഞ്ഞാൽ വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ആൻഡ്രോയിഡിന്റെ ബീറ്റ വേർഷനിൽ ഇത് കണ്ടെത്തിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി ഓപ്പോ എ16കെ ഇന്ത്യൻ വിപണിയിലെത്തികുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി ഓപ്പോ എ16കെ ഇന്ത്യൻ വിപണിയിലെത്തി

വാട്സ്ആപ്പ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ

വാട്സ്ആപ്പ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ

വാട്സ്ആപ്പ് ബീറ്റയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമമായ വാബെറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഐഒഎസിനുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പ് 22.1.72ലാണ് തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലേയർ എന്ന ഫീച്ചർ പുറത്തിറക്കിയത്. ഈ പുതിയ ഫീച്ചർ ഏതാനും ബീറ്റാ ടെസ്റ്റർമാർക്ക് ലഭിച്ചുവെന്ന് അവർ തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഐഒഎസ് ബീറ്റ പതിപ്പ് 22.1.72നുള്ള വാട്സ്ആപ്പ് ബിസിനസിലും ഈ ഫീച്ചർ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

സ്‌ക്രീൻഷോട്ട്
 

വാബെറ്റ ഇൻഫോ പുറത്ത് വിട്ട റിപ്പോർട്ടിനൊപ്പമുള്ള സ്‌ക്രീൻഷോട്ട് പരിശോധിച്ചാൽ അതിൽ നിന്നും ഗ്ലോബൽ വോയിസ് മെസേജ് പ്ലെയറിനെക്കുറിച്ചുള്ള ചില വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. ഈ പുതിയ ഫീച്ചർ സ്ക്രീനിന്റെ മുകളിൽ കാണുമെന്നും വാട്സ്ആപ്പിൽ നിന്ന് മറ്റേതെങ്കിലും ആപ്പിലേക്ക് മാറുമ്പോഴും വോയ്‌സ് മെസേജുകൾ കേൾക്കുന്നത് തുടരാൻ ഉപയോക്താക്കളെ സഹായിക്കുമെന്നുമാണ് സൂചനകൾ. സാധാരണയായി, ഒരു ഉപയോക്താവ് ചാറ്റിൽ നിന്ന് മാറുകയും അവർക്ക് ഓഡിയോ മെസേജ് ലഭിച്ച ചാറ്റിൽ നിന്ന് പുറത്ത് കടക്കുകയോ ചെയ്താൽ വോയ്‌സ് മെസേജുകൾ പ്ലേ ചെയ്യുന്നത് ഉടൻ അവസാനിക്കും.

സ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുസ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

വോയിസ് മെസേജുകൾ

ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ പരീക്ഷിക്കുന്നുണ്ട് എങ്കിലും മറ്റൊരു ചാറ്റിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾക്ക് നേരത്തെ ഓപ്പൺ ചെയ്ത് വച്ചിരുന്ന ചാറ്റിലെ വോയിസ് മെസേജുകൾ കേൾക്കാൻ കഴിയാതെ വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇപ്പോൾ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്ററുകൾക്ക് മാത്രമേ ഇത് ലഭ്യമാകൂ എന്നത് കൊണ്ടായിരിക്കാൻ ഈ പ്രശ്നം. 2021 ഒക്ടോബറിൽ തന്നെ ഐഒഎസ് ഡിവൈസുകൾക്കായി വോയിസ് മെസേജ് പ്ലയർ പുറത്തിറക്കാൻ വാട്സ്ആപ്പ് ശ്രമിക്കുന്നതായുള്ള സൂചനകൾ ലഭിച്ചിരുന്നു. ഈ ആഴ്‌ച ആദ്യം ഇത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പരീക്ഷിക്കുന്നതായും കണ്ടെത്തി.

ഗ്ലോബൽ വോയിസ് മെസേജ് പ്ലെയർ

എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കുമായി ഗ്ലോബൽ വോയിസ് മെസേജ് പ്ലെയർ ലഭ്യമാകണം എങ്കിൽ ബീറ്റ ടെസ്റ്റിങ് പാസ് ആകേണ്ടതുണ്ട്. ഇത് എപ്പോഴായിരിക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഈ പരീക്ഷണം കഴിഞ്ഞ ശേഷം ഫീച്ചറിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് കമ്പനി ഇത് എല്ലാവർക്കുമായി ലഭ്യമാകും. വോയിസ് മെസേജുകൾ പ്ലേ ചെയ്യുന്ന വേഗത നിയന്ത്രിക്കാൻ സാധിക്കുന്ന ഫീച്ചർ ഇതിനകം തന്നെ വാട്സ്ആപ്പ് നൽകുന്നുണ്ട്. സാധാരണ വേഗത്തിലും രണ്ട് ഘട്ടങ്ങളിലായുള്ള വേഗതയിലും പ്ലേ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് നിലവിൽ നൽകുന്നത്.

യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾയുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പുതിയ ഫീച്ചർ എന്തിന്

പുതിയ ഗ്ലോബൽ വോയിസ് മെസേജ് പ്ലെയർ എന്ന ഫീച്ചർ വന്നുകഴിഞ്ഞാൽ ഒരു വോയിസ് മെസേജ് കേൾക്കുമ്പോൾ തന്നെ നമുക്ക് മറ്റൊരു ചാറ്റിലേക്ക് പോകാൻ സാധിക്കും. അതുകൊണ്ട് തന്നെ വോയിസ് കേൾക്കുന്ന സമയത്ത് മറ്റ് പ്രവർത്തനങ്ങൾ ഫോണിൽ ചെയ്യാനും സാധിക്കും. ഒരു വോയിസ് കേട്ടിരിക്കാൻ ആ ചാറ്റ് തന്നെ ഓപ്പൺ ചെയ്ത് വെക്കേണ്ടി വരുന്നില്ല എന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത.

Most Read Articles
Best Mobiles in India

English summary
WhatsApp is introducing a new feature called Global Voice Message Player. This will allow us to continue playing voice messages even when we are out of WhatsApp chat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X