വാട്സ്ആപ്പിൽ എല്ലാ മെസേജുകളും ഡിസപ്പിയറാവുന്ന പ്രത്യേക മോഡ് വരുന്നു

|

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചർ എല്ലാവർക്കും പരിചയമുള്ള ഫീച്ചറാണ്. ഏതെങ്കിലും ഒരു ചാറ്റിൽ അയക്കുന്ന മെസേജുകൾ തനിയെ ഡീലീറ്റ് ആകുന്ന ഫീച്ചറാണ് ഇത്. ഇപ്പോഴിതാ വാട്സ്ആപ്പ് എല്ലാ ചാറ്റുകളിലും ഈ ഫീച്ചർ നൽകുന്ന ഡിസപ്പിയറിങ് മോഡ് തന്നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാട്സ്ആപ്പ് തലവൻ വിൽ കാത്ത്കാർട്ട് കമ്പനി ഇത്തരമൊരു ഫീച്ചർ വികസിപ്പിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസജസ് ഫീച്ചറിന്റെ വിപുലീകരിച്ച ഫീച്ചറായിരിക്കും ഇത്.

 

ഡിസപ്പിയറിങ് മെസജസ് ഫീച്ചർ

എല്ലാ ചാറ്റുകളിലും ഒരേ സമയം ഡിസപ്പിയറിങ് മെസജസ് ഫീച്ചർ ഓൺ ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കുന്നു. നിലവിൽ ഓരോ ചാറ്റുകൾക്കും ഗ്രൂപ്പുകൾക്കും പ്രത്യേകം പ്രത്യേകം ഡിസപ്പിയറിങ് മെസേജസ് ഓൺ ചെയ്യേണ്ടതുണ്ട്. എല്ലാ ചാറ്റുകളിലും ഒരേസമയം ഡിസപ്പിയറിങ് മെസജസ് ഫീച്ചർ ഓൺ ചെയ്യാൻ നിലവിൽ സംവിധാനം ഇല്ല. വാബെറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് ആപ്പിനായുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റാ അപ്‌ഡേറ്റിൽ ഡിസപ്പിയറിങ് മോഡ് ഫീച്ചർ പരീക്ഷിക്കുന്നുണ്ട്.

ഫ്രീഫയർ ഗെയിമും ഇന്ത്യയിൽ നിരോധിക്കുമോ, അറിയേണ്ടതെല്ലാംഫ്രീഫയർ ഗെയിമും ഇന്ത്യയിൽ നിരോധിക്കുമോ, അറിയേണ്ടതെല്ലാം

ഡിസപ്പിയറിങ് മോഡ്

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറിന്റെ ചില സ്ക്രീൻഷോട്ടുകൾ പ്രസിദ്ധീകരിച്ചതിനുശേഷം മാർക്ക് സക്കർബർഗ്, വിൽ കാത്ത്കാർട്ട് എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചാറ്റുകൾക്കും ഗ്രൂപ്പുകൾക്കുമായുള്ള ഡിസപ്പിയറിങ് മോഡ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഡിസപ്പിയറിങ് മോഡ് ഒരു പുതിയ പ്രൈവസി സെറ്റിങ്സ് ആണ്. ഇത് ബീറ്റ ടെസ്റ്ററുകളിൽ മാത്രമേ നിലവിൽ ലഭ്യമാകുന്നുള്ളു. ഇതിലൂടെ പുതിയ ചാറ്റ് ത്രെഡുകൾ ഓട്ടോമാറ്റിക്കായി ഡിസപ്പിയറിങ് ചാറ്റുകളായി മാറും.

വാട്സ്ആപ്പ്
 

വാട്സ്ആപ്പിൽ നിങ്ങൾ ഡിസപ്പിയറിങ് മോഡ് എനേബിൾ ചെയ്താൽ നിലവിൽ ഉള്ള ചാറ്റുകളിലേക്ക് പുതുതായി അയക്കുന്ന മെസേജുകളും പുതുതായി നിങ്ങളുടെ ഫോണിലേക്ക് വരുന്ന മെസേജുകളുള്ള ചാറ്റുകളോ ഡിസപ്പിയറിങ് ആയിരിക്കും. നിശ്ചിത സമയം കഴിഞ്ഞാൽ അവ തനിയെ ഡിലീറ്റ് ആയിപോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഫീച്ചർ എപ്പോഴായിരിക്കും എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാകുക എന്ന കാര്യം വ്യക്തമല്ല. ബീറ്റ ടെസ്റ്റിങിൽ ആയതിനാൽ തന്നെ അധികം വൈകാതെ ഫീച്ചർ പുറത്തിറങ്ങിയേക്കും.

നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടേക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകനിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടേക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വോയ്‌സ് മെസേജുകൾ

വോയ്‌സ് മെസേജുകൾക്കായി വാട്സ്ആപ്പ് രണ്ട് പുതിയ സവിശേഷതകൾ കൂടി പുറത്തിറക്കുന്നു. വാട്സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ ടെസ്റ്ററുകൾക്കായി ലഭ്യമാകുന്ന ഈ ഫീച്ചറുകളിൽ ആദ്യത്തേത് വോയ്‌സ് വേവ്ഫോംസ് എന്ന ഫീച്ചറാണ്. ഇതിലൂടെ ഒരു വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്യുമ്പോൾ ഉപയോക്താക്കൾ തരംഗരൂപങ്ങൾ കാണും. ലൈവ് തരംഗ രൂപങ്ങൾക്കൊപ്പം വാട്സ്ആപ്പ് ഒരു പുതിയ സ്റ്റോപ്പ് ബട്ടണും ചേർക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ റെക്കോർഡിങ് പാതിവഴിയിൽ നിർത്തി സെന്റ് ബട്ടൺ അമർത്തുന്നതിന് മുമ്പ് അത് കേൾക്കാനാകും.

വാട്സ്ആപ്പ് ബീറ്റ

വാട്സ്ആപ്പ് ബീറ്റയിലെ പുതിയ രണ്ട് ഫീച്ചറുകളിൽ ആദ്യത്തേത് തത്സമയ ശബ്ദ തരംഗങ്ങൾ കാണിക്കുന്നതും രണ്ടാമത്തേത് വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്യുന്നത് നിർത്തി കഴിഞ്ഞ് അയക്കുന്നതിന് മുമ്പ് കേൾക്കാനുള്ള ഫീച്ചറുമാണ് നൽകുന്നത്. വാട്സ്ആപ്പ് ബീറ്റയിൽ ചേർത്ത പുതിയ സ്റ്റോപ്പ് ബട്ടൺ ഉപയോക്താക്കൾക്ക് റെക്കോർഡിങ് സ്റ്റോപ്പ് ചെയ്തതിന് ശേഷം വീണ്ടും റെക്കോർഡ് ചെയ്യാൻ സഹായിക്കുന്നു. ഇതിനൊപ്പം ഡിലീറ്റ് ബട്ടണും ഉണ്ട്. ഈ ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ട എന്ന് തോന്നിയാൽ ആ വോയിസ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും.

വാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നു

Most Read Articles
Best Mobiles in India

English summary
WhatsApp dispersing message is a feature that automatically deletes messages sent in any chat. WhatsApp is now testing a dispersing mode also.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X