വാട്സ്ആപ്പ് സ്റ്റാറ്റസിലെ വീഡിയോകൾ ഇനി 15 സെക്കന്റ് മാത്രം; കാരണം ഇതാണ്

|

ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇനിമുതൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റുചെയ്യാൻ കഴിയില്ല. ഇനി 15 സെക്കന്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഒന്നിൽ കൂടുതൽ സ്റ്റാറ്റസുകളായി അപ്ലേഡ് ചെയ്യേണ്ടി വരും. നേരത്തെ 30 സെക്കന്റ് വീഡിയോ ആയിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ അപ്ലോഡ് ചെയ്യാൻ സാധിച്ചിരുന്നത്.

 

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസുകളായി പോസ്റ്റുചെയ്യുന്ന വീഡിയോകൾക്കായി പുതിയ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്ക് മാത്രം ബാധകമാണെന്നും ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രം 15 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് ആയി ഷെയർ ചെയ്യൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയ നിയന്ത്രണം എന്തിന്

പുതിയ നിയന്ത്രണം എന്തിന്

സെർവറുകളിലെ ട്രാഫിക് കുറയ്ക്കുന്നതിനായാണ് വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ നീക്കം. രാജ്യം പൂർണ്ണമായി ലോക്ക്ഡൌണിൽ ആയിരിക്കുന്നതിനാൽ കൂടുതൽ ആളുകൾ വിനോദത്തിനായി അവരുടെ ഫോണുകൾ ഉപയോഗിക്കുന്നു. ഇത് വാട്ട്‌സ്ആപ്പിൽ കൂടുതൽ ചാറ്റുകൾക്കും വീഡിയോ, വോയ്‌സ് കോളിംഗിനും കാരണമായി. ഇതിനൊപ്പം സ്റ്റാറ്റസുകളും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: വീട്ടിൽ കഴിയുന്നവർക്ക് ഇപ്പോൾ ഗൂഗിൾ ഡ്യൂവോയിലൂടെ 12 പേരെ വീഡിയോകോൾ ചെയ്യാംകൂടുതൽ വായിക്കുക: വീട്ടിൽ കഴിയുന്നവർക്ക് ഇപ്പോൾ ഗൂഗിൾ ഡ്യൂവോയിലൂടെ 12 പേരെ വീഡിയോകോൾ ചെയ്യാം

15 സെക്കന്റ്
 

15 സെക്കൻഡിൽ കൂടുതലുള്ള വീഡിയോകൾ ഇനി നിങ്ങൾക്ക് വാട്സ്ആപ്പ് സ്റ്റാറ്റസായി ഇടാൻ സാധിക്കില്ല. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ ഇനി മുതൽ വാട്സ്ആപ്പ് അനുവദിക്കൂ. ഇത് ഇന്ത്യയിൽ ആരംഭിച്ച് കഴിഞ്ഞു. ഇത് ഒരുപക്ഷേ സെർവർ ഇൻഫ്രാസ്ട്രക്ചറുകളിലെ ട്രാഫിക് കുറയ്ക്കുന്നതിനുള്ള സംവിധാനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ സെർവ്വറുകളിൽ ട്രാഫിക്ക് വളരെ അധികം കൂടുന്നുണ്ട്.

ചില ആളുകൾക്ക്

ഇപ്പോഴും ചില ആളുകൾക്ക് 15 സെക്കന്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. അധികം വൈകാതെ എല്ലാവരുടെയും വീഡിയോ സ്റ്റാറ്റസുകളുടെ ദൈർഘ്യം 15 സെക്കന്റ് ആയി ചുരുക്കും. ഈ വാർത്ത വാട്സ്ആപ്പിൽ കൂടുതലായി വീഡിയോ സ്റ്റാറ്റസുകൾ ഉപയോഗിക്കുന്ന ആളുകളെ സങ്കടപ്പെടുത്തുന്നത് തന്നെയാണ്. എന്തായാലും ഈ പുതിയ സംവിധാനം താല്കാലികമാണെന്നും സെർവ്വറിലെ ട്രാഫിക്ക് കുറയുന്ന അവസരത്തിൽ വീണ്ടും 30 സെക്കന്റ് വീഡിയോ പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 വീഡിയോ

വാട്സ്ആപ്പ് വീഡിയോകളുടെ എണ്ണം പരിമിതപ്പെടുത്തുമോ അതോ ഒരൊറ്റ വീഡിയോയിൽ മാത്രം സമയപരിധി ബാധകമാക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. നിലവിൽ വീഡിയോകളുടെ എണ്ണത്തിൽ പരിമിതികളൊന്നും നൽകിയിട്ടില്ല. ഇന്ത്യയിൽ വീഡിയോകളുടെ ദൈർഘ്യം കുറയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പഴയപടിയിലേക്ക് സ്റ്റാറ്റസുകൾ എപ്പോൾ മാറും എന്ന കാര്യത്തിലും വ്യക്തതയില്ല.

കൂടുതൽ വായിക്കുക: കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നുകൂടുതൽ വായിക്കുക: കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നു

സെർവറുകൾ

ഇന്ത്യയിലെ സെർവറുകളിലെ ലോഡ് കുറയ്ക്കാൻ ശ്രമിക്കുന്ന ഒരേയൊരു ടെക് ഭീമനല്ല വാട്സ്ആപ്പ്. നേരത്തെ, കൊറോണ വൈറസ് ലോക്ക്ഡൗൺ കണക്കിലെടുത്ത് യൂട്യൂബും എല്ലാ വീഡിയോ സ്ട്രീമുകളുടെയും ബിറ്റ് നിരക്ക് 30 ദിവസത്തേക്ക് കുറച്ചിരുന്നു. സ്ട്രീമിംഗ് ഗുണനിലവാരം ഹൈ ഡെഫനിഷനുപകരം സ്റ്റാൻഡേർഡ് ഡെഫനിഷനായി മാറ്റിയിരിക്കുന്നു. ഇതിലൂടെ ഇപ്പോൾ ഉയർന്നുവന്ന നെറ്റ്വർക്ക് ലോഡ് കുറയ്ക്കാൻ സാധിക്കും.

പാൻഡെമിക്

കൊറോണ വൈറസ് പാൻഡെമിക് കാരണം സെർവറുകൾ നിലവിൽ നേരിടുന്ന ബാൻഡ്‌വിഡ്ത്ത് ലോഡ് നിയന്ത്രിക്കുന്നതിന് യൂറോപ്പിൽ നെറ്റ്ഫ്ലിക്സും യൂട്യൂബും തങ്ങളുടെ സ്ട്രീമുകളുടെ ഗുണനിലവാരം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് അതിന്റെ എല്ലാ വീഡിയോ സ്ട്രീമുകളുടെയും ബിറ്റ് നിരക്ക് 30 ദിവസത്തേക്ക് കുറയ്ക്കുമെന്ന് അറിയിച്ചു. ഈ നീക്കം യൂറോപ്യൻ നെറ്റ്‌വർക്കുകളിലെ നെറ്റ്ഫ്ലിക്സ് ട്രാഫിക് ഏകദേശം 25% കുറയ്ക്കുമെന്നും ആളുകൾക്ക് മികച്ച നിലവാരമുള്ള സേവനം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്ന സമയം രസകരമായി ചിലവഴിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ പുതിയ സവിശേഷതകൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്ന സമയം രസകരമായി ചിലവഴിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ പുതിയ സവിശേഷത

Best Mobiles in India

English summary
Indian users will no longer be able to post long videos as WhatsApp status and we are not saying this, WhatsApp is. As per a new report in WABetainfo, a time limit has been set for videos that are posted as WhatsApp statuses. The report further states that it is applicable only for Indian users and they won’t be able to share videos that are longer than 16 seconds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X