Just In
- 8 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 17 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ധനരാജ് ഫണ്ട് മുക്കിയ സിപിഎം ഉളുപ്പുണ്ടെങ്കില്‍ പണപ്പിരിവ് അവസാനിപ്പിക്കണം: കെ.സുധാകരന്
- Sports
IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ആരും അറിയാതെ ലെഫ്റ്റ് ആകാം, പുതിയ ഫീച്ചർ വരുന്നു
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അടുത്തിടെ മെസേജ് റിയാക്ഷൻ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഓരോ അപ്ഡേറ്റിലും മികച്ച പുതിയ ഫീച്ചറുകൾ നൽകുന്ന ആപ്പ് ഇപ്പോഴിതാ ഏറെ ഉപയോഗപ്രദമായ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വാട്സ്ആപ്പ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ തന്നെ ലെഫ്റ്റ് ആകാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്. നിലവിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും നമ്മൾ ലെഫ്റ്റ് അടിച്ചാൽ അത് എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും കാണാൻ സാധിക്കും.

വാട്സ്ആപ്പ് കൊണ്ടുവരുന്ന പുതിയ ഫീച്ചറിലൂടെ നിങ്ങൾ ഒരു ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നിങ്ങൾ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി എന്ന് കാണിക്കുന്ന ഒരു സിസ്റ്റം മെസേജ് ഗ്രൂപ്പിലെ എല്ലാവർക്കും കാണുന്ന രീതിയിൽ ഉണ്ടാകില്ല. നിലവിൽ ഇത്തരമൊരു മെസേജ് ഉണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ നമുക്ക് താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളിൽ നിന്നും ആളുകൾ അറിയാതെ തന്നെ പുറത്ത് കടക്കാൻ സാധിക്കും. നിലവിൽ ആളുകൾ കാണും എന്നതിനാൽ പല ഗ്രൂപ്പുകളിലും ലെഫ്റ്റ് ആകാതെ നിൽക്കുന്നവർക്ക് പുതിയ സംവിധാനം ആശ്വാസമാകും.
ഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് ബീറ്റ ട്രാക്കറായ വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഉപയോക്താക്കൾക്ക് ഗ്രൂപ്പുകളിൽ നിന്ന് നിശബ്ദമായി പുറത്തുകടക്കാനുള്ള ഫീച്ചർ നൽകുന്നതിനായി വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ഡെസ്ക്ടോപ്പിലെ ബീറ്റ പതിപ്പ് 2.2218.1 ലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുമ്പോൾ ചാറ്റിലുള്ള മറ്റ് ആളുകളെ അറിയിക്കില്ലെന്നും റിപ്പോർട്ടിനൊപ്പം പുറത്ത് വിട്ട സ്ക്രീൻഷോട്ടിൽ വ്യക്തമാകുന്നു. നിങ്ങൾ ഗ്രൂപ്പ് വിട്ടുവെന്ന് ഗ്രൂപ്പ് അഡ്മിൻമാർ മാത്രമേ അറിയുകയുള്ളു.

നിലവിൽ വാട്സ്ആപ്പ് ഡെസ്ക്ടോപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, ഭാവിയിൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്സ്ആപ്പ് ബീറ്റയിലും ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫീച്ചർ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ റിലീസ് സമയം ഇപ്പോൾ പറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഫീച്ചറായിരിക്കും ഇത് എന്ന കാര്യത്തിൽ സംശയം ഇല്ല.
ഇനി വാട്സ്ആപ്പ് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെ പേരും ഉപയോഗിക്കും

വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകൾ
മുകളിൽ സൂചിപ്പിച്ചതുപോലെ ഒരു മെസേജിനോട് എളുപ്പം പ്രതികരിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന മെസേജ് റിയാക്ഷൻ ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ ആപ്പിൽ കൊണ്ടുവന്നു. ആറ് ഇമോജികൾ ഉപയോഗിച്ച് മെസേജുകൾക്ക് ക്വിക്ക് റിയാക്ഷൻ നൽകുന്ന ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനുപുറമെ മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം എല്ലാ ഗ്രൂപ്പുകളും ഒരുമിച്ച് കൊണ്ടുവരുന്നതിനായി വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾ ടാബ് അവതരിപ്പിച്ചു. നിങ്ങൾ ക്രിയേറ്റ് ചെയ്തതോ അംഗം ആയതോ ആയ എല്ലാ കമ്മ്യൂണിറ്റികളും പ്രത്യേക ടാബിൽ കാണിക്കുന്നതാണ് ഈ ഫീച്ചർ.

വാട്സ്ആപ്പ് കമ്മ്യൂണിറ്റി ടാബ് വന്നതിനാൽ ചാറ്റുകളുടെ ലിസ്റ്റിൽ ഗ്രൂപ്പ് സെർച്ച് ചെയ്ത് കഷ്ടപ്പെടേണ്ടതില്ല എന്നതിനാൽ പുതിയ ഫീച്ചർ നമുക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. ഇത് കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പ് വോയിസ് കോളുകളുടെ വിഭാഗത്തിലും മികച്ചൊരു അപ്ഡേറ്റ് നൽകിയിരുന്നു. ഗ്രൂപ്പ് കോളിൽ എട്ട് ആളുകളിൽ നിന്നും 32 പേർക്ക് വരെ വോയിസ് കോൾ ഹോസ്റ്റുചെയ്യാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി വന്നിരിക്കുന്നത്. ഇത് ഏറെ പ്രയോജനപ്പെടുന്ന ഫീച്ചറാണ്.
വാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കും

വാട്സ്ആപ്പിൽ അടുത്തിടെ വന്ന മറ്റൊരു ശ്രദ്ദേയമായ ഫീച്ചർ ആപ്പിലൂടെ അയക്കാവുന്ന ഫയലുകളുടെ സൈസ് വർധിപ്പിച്ചതാണ്. 2ജിബി വരെയുള്ള വലിയ ഫയലുകൾ അയക്കാൻ ഇനി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാം. ഈ ഫീച്ചർ ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമാണ്, വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999