ടിക് ടോക്കിനെ നേരിടാൻ യൂട്യൂബിന്റെ പുതിയ അപ്ലിക്കേഷൻ വരുന്നു

|

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ വീഡിയോ ആസ്വദിക്കാൻ ആളുകൾ ആശ്രയിച്ചിരുന്ന ഒരേയൊരു പ്ലാറ്റ്ഫോം യൂട്യൂബ് മാത്രമായിരുന്നു. സംഗീത വീഡിയോകൾ, സീരിസുകൾ, ഷോകൾ എന്നിവയെല്ലാം സൌജന്യമായി കാണാൻ വേണ്ടി ആളുകൾക്ക് ലഭിച്ചിരുന്ന ഏക വീഡിയോ പ്ലാറ്റ്ഫോമായിരുന്നു യൂട്യൂബ്. ഉപയോക്താക്കൾ വീഡിയോ അപ്ലോഡ് ചെയ്യാനും വരുമാനവും പ്രശസ്തിയും ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ സവിശേഷത.

വെല്ലുവിളി
 

യൂട്യുബിനെ വെല്ലുവിളിക്കാൻ അടുത്ത കാലത്തായി നിരവധി വീഡിയോ പ്ലാറ്റ്ഫോമുകൾ വരുന്നുണ്ട്. ആളുകൾക്ക് പ്രശസ്തി നേടാൻ നിരവധി സംഗീത അപ്ലിക്കേഷനുകൾ, സ്‌ട്രീമിംഗ് അപ്ലിക്കേഷനുകൾ, ടിക്‌ടോക്ക് പോലുള്ള വീഡിയോ-പ്ലാറ്റ്ഫോമുകൾ എന്നിവ ധാരാളം ലഭ്യമാണ്. യൂട്യൂബിന് ഇപ്പോഴും ജനപ്രിതി നിലനിർത്താൻ സാധിക്കുന്നുണ്ടെങ്കിലും പുതിയ അപ്ലിക്കേഷനുകളുടെ ജനപ്രീതി യൂട്യൂബിനേക്കാൾ മുകളിലാണ്.

സോഷ്യൽ മീഡിയ

എല്ലാ സോഷ്യൽ മീഡിയ, വീഡിയോ പ്ലാറ്റ്ഫോമുകൾക്കും കനത്ത വെല്ലുവിളി ഉയർത്തി വൻ ജനപ്രീതി നേടുന്ന ഷോർട്ട് വീഡിയോ സേവനമായ ടിക്ടോക്കിനെ നേരിടാനൊരുങ്ങുകയാണ് ഇപ്പോൾ യൂട്യൂബ്. ടിക്ടോക്കിനെ നേരിടാനായി യൂട്യൂബ് പുതിയൊരു പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു. ഷോർട്ട്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോൺ ടിക്ടോക്കിന് സമാനമായ സേവനങ്ങളായിരിക്കും നൽകുക.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഇനി വരാനിരിക്കുന്നത് മൾട്ടി ഡിവൈസ് സപ്പോർട്ട് സവിശേഷത

ടിക് ടോക്ക്

ടിക് ടോക്കിന് സമാനമായി ഷോർട്ട്സ് യൂട്യൂബ് അപ്ലിക്കേഷനിലേക്ക് ഹ്രസ്വ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും.റിപ്പോർട്ടുകൾ അനുസരിച്ച് യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഷോർട്സ് വികസിപ്പിക്കുന്നത്. ആൻഡ്രോയിഡ് ഐഒഎസ് എന്നിവയ്‌ക്കായുള്ള പുതിയ അപ്ലിക്കേഷൻ യൂട്യൂബ് കേന്ദ്രമായിട്ടായിരിക്കും പ്രവർത്തിക്കുക. ഇതൊരു സ്വതന്ത്ര ആപ്ലിക്കേഷൻ ആയിരിക്കില്ല.

ഷോർട്ട്സ്
 

ഷോർട്ട്സിലൂടെ ഉപയോക്താക്കൾക്ക് ടിക് ടോക്കിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മികച്ച ഷോർട്ട് വീഡിയോ അനുഭവം നൽകുക എന്ന ലക്ഷ്യമാണ് യൂട്യൂബിനുള്ളത്. ടിക്ടോക്കിനെ അപേക്ഷിച്ച് ഷോർട്ട്സിന് ഉള്ള പ്രധാന നേട്ടം ഇതിൽ യൂട്യൂബിൽ ലഭ്യമായ ലൈസൻസുള്ള മ്യൂസിക്ക് ഉപയോഗിക്കാൻ കഴിയും എന്നതാണ്.

ഓഡിയോ

യൂട്യൂബിൽ നിന്ന് ഓഡിയോകൾ തിരഞ്ഞെടുക്കാനും വീഡിയോകളിൽ ഉപയോഗിക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്ന വിധത്തിലായിരിക്കും പുതിയ സേവനം. ഈ വർഷാവസാനത്തോടെ ഷോർട്ട്സ് ആപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇതുവരെയായി യൂട്യൂബ് ഔദ്യോഗികമായി ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തിൽ 40 ശതമാനം വർധനവ്

സോഷ്യൽ മീഡിയ

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സവിശേഷത അനുകരിക്കാൻ യൂട്യൂബ് ശ്രമിക്കുന്നത് ഇതാദ്യമല്ല. യൂട്യൂബ് നേരത്തെ സ്‌നാപ്ചാറ്റ്-ഇൻസ്റ്റാഗ്രാം എന്നിവയിലുള്ള സ്റ്റോറീസ് സവിശേഷത വികസിപ്പിച്ചെടുത്തിരുന്നു. ഫേസ്ബുക്കും ടിക് ടോക്ക് പോലുള്ള ഒരു ഷോർട്ട് വീഡിയോ ആപ്ലിക്കേഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ലാസോ എന്ന പേരിലാണ് ഫേസ്ബുക്കിന്റെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോൺ അറിയപ്പെടുക.

ബൈറ്റ്ഡാൻസ്

ചൈന ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോം പ്രതീക്ഷിച്ചതിലും വേഗത്തിൽ വിജയം കണ്ട ജനപ്രീയ അപ്പാണ്. ആരംഭിച്ച് വെറും നാല് വർഷത്തിനുള്ളിൽ, 700 ദശലക്ഷത്തിലധികം ഡൌൺ‌ലോഡുകളുമായി ടിക് ടോക്ക് ലോകത്തെ ഏറ്റവുമധികം ഡൌൺ‌ലോഡ് നേടിയ അപ്ലിക്കേഷനായി മാറി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 125 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി നേടിയത്.

ടിക് ടോക്ക്

ടിക് ടോക്ക് ജനപ്രീയമാകുന്നതിനൊപ്പം തന്നെ കണ്ടന്റുകമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും നേടിട്ടു. പലയിടക്കും കുറച്ച് കാലം നിരോധിക്കപ്പെടുകയും ചെയ്തു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഈ അപ്ലിക്കേഷൻ ഉപയോഗിക്കാൻ സർക്കാരിന്റെ വിലക്കുമുണ്ട്. ഇന്ത്യയിൽ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി 2019 ൽ ആപ്ലിക്കേഷൻ നിരോധിച്ചു. പിന്നീട് ഡാറ്റയും സുരക്ഷയും അപ്ഡേറ്റ് ചെയ്തതിനെ തുടർന്ന് ഈ നിരോധനം എടുത്ത് മാറ്റി.

കൂടുതൽ വായിക്കുക: കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നു

Most Read Articles
Best Mobiles in India

Read more about:
English summary
Youtube plans to take on the video-content app TikTok and is reportedly working on an app called Shorts. Pretty much like TikTok, Shorts will allow users to upload short videos inside the YouTube app. As per the information, YouTube is developing the social media platform and YouTube will be a home to the new app for Android and iOS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X