8K വീഡിയോ റെക്കോഡിങ് സപ്പോർട്ടുമായി കാനൺ EOS R5, EOS R6 ക്യാമറകൾ വിപണിയിലെത്തി

|

മുൻനിര ക്യാമറ നിർമാതാക്കളായ കാനൺ അതിന്റെ ഏറ്റവും പുതിയ മുൻനിര മിറർലെസ്സ് ക്യാമറകളായ കാനൺ EOS R5, EOS R6 എന്നിവ പുറത്തിറക്കി. രണ്ട് ക്യാമറ സിസ്റ്റങ്ങളുടെയും സവിശേഷതകൾ നോക്കുമ്പോൾ, EOS R5 ക്യാമറ R6നെക്കാളും മികച്ച സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. കാനൺ അതിന്റെ ആദ്യത്തെ ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറയായ EOS R 2018 ൽ അവതരിപ്പിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് EOS R5, R6 എന്നിവ പുറത്തിറക്കിയിരിക്കുന്നത്.

കാനൺ EOS R5, EOS R6: വിലയും ലഭ്യതയും
 

കാനൺ EOS R5, EOS R6: വിലയും ലഭ്യതയും

ഓഗസ്റ്റ് മുതൽ കാനൺ സ്റ്റോറുകളിലും മറ്റ് അംഗീകൃത റീട്ടെയിലർമാർ വഴിയും പുതിയ രണ്ട് ക്യമാറകളും വിൽപ്പനയ്ക്കെത്തും. കാനൺ EOS R5ന് 3,39,995 രൂപയും R6 ന് 2,15,995 രൂപയുമാണ് വില. ഈ ക്യാമറകൾ വാങ്ങേണ്ടവർക്ക് പ്രീ ഓർഡർ ചെയ്യാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. കാനൻ ക്യാമറ ബാഗ്, ഒരു വർഷത്തെ അധിക വാറണ്ടി എന്നിവ ലോഞ്ച് ഓഫറായി കാനൺ നൽകുന്നുണ്ട്. ഇത് മികച്ചൊരു ഓഫർ തന്നെയാണ്.

കൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളും

ലെൻസ്

കിറ്റ് ഓപ്ഷനിൽ 24-105mm F / 4 ലെൻസുമായിട്ടായിരിക്കും ഇഒഎസ് ആർ5, ആർ6 ക്യമറകൾ ലഭ്യമാവുക. ഇതിന് പകരം 24-105mm F/ 4-7.1 ലെൻസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ആർ 6 വാങ്ങുമ്പോൾ ലഭിക്കും. EOS R ലൈനപ്പിലെ നിലവിലുള്ള മോഡലുകളായ R‌, RP എന്നിവ കാഷ്യൽ ഫോട്ടോഗ്രാഫർമാർക്കായി പുറത്തിറക്കിയതാണ്. പുതിയ R5, R6 എന്നിവ പ്രൊഫഷണൽ ക്യാമറ മാർക്കറ്റിലേക്ക് തന്നെ വേണ്ടി നിർമ്മിച്ചിട്ടുള്ളവാണ്.

കാനൺ EOS R5: സവിശേഷതകൾ

കാനൺ EOS R5: സവിശേഷതകൾ

കാനൺ EOS R5 ക്യാമറയുടെ സവിശേഷതകൾ പരിശോധിച്ചാൽ, 8K വീഡിയോകൾ‌ ഇന്റേണലായി 30 എഫ്‌പി‌എസ് വരെ നോൺക്രോപ്പ്ഡ് ഫുൾ സെൻസർ വിഡ്ത്തിൽ ഷൂട്ട് ചെയ്യാനുള്ള കഴിവ് ഈ ക്യമറയ്ക്കുണ്ട്. 120fps വരെ 4K വീഡിയോകൾ ഷൂട്ട് ചെയ്യാനും ഈ ക്യാമറയ്ക്ക് സാധിക്കും. 8K, 4K എന്നീ ക്വാളിറ്റിയിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനായി കാനൻ ലോഗിനൊപ്പം 10-ബിറ്റ് YCbCr 4: 2: 2 ഇന്റേണൽ റെക്കോർഡിംഗ് സപ്പോർട്ടും ഈ ക്യാമറയിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തി

വീഡിയോ
 

എല്ലാ റെസല്യൂഷനുകളിലും ഫ്രെയിം നിരക്കുകളിലും എല്ലാ വീഡിയോ മോഡുകളിലും ഡ്യൂവൽ പിക്സൽ എഎഫ് ഫീച്ചറും EOS R5 ക്യമറ നൽകും. ഈ പ്രൊഫഷണൽ-ഗ്രേഡ് ക്യാമറയിലൂടെ ഉപയോക്താക്കൾക്ക് 5-ആക്സിസ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ സിസ്റ്റം (ഐബി‌എസ്) ലഭിക്കും, ഹാൻഡ്‌ഹെൽഡ് ഷോട്ടുകൾക്കായി കാനൻ ലെൻസുകളിലെ ഇമേജ് സ്റ്റബിലൈസേഷനുമായി ഈ ഐബിഎസ് സിസ്റ്റം ചേർന്ന് പ്രവർത്തിക്കും. EOS R5 ഡ്യുവൽ കാർഡ് സ്ലോട്ടുകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

കാനൺ EOS R6: സവിശേഷതകൾ

കാനൺ EOS R6: സവിശേഷതകൾ

കാനൺ EOS R6 ക്യാമറയിൽ 20 മെഗാപിക്സൽ ഫുൾ ഫ്രെയിം CMOS സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറയ്ക്ക് 60 പി റെസല്യൂഷനിൽ 4 കെ വീഡിയോകളും 120 പി റെസല്യൂഷനിൽ ഫുൾ എച്ച്ഡി വീഡിയോകളും ഷൂട്ട് ചെയ്യാൻ കഴിയും. ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷനും EOS R6 സപ്പോർട്ട് ചെയ്യും. ഈ ക്യാമറ രണ്ട് കാർഡ് സ്ലോട്ടുകൾ സപ്പോർട്ട് ചെയ്യുന്നു. ആർ5നെക്കാൾ വില കുറഞ്ഞതാണെങ്കിലും മികച്ച സവിശേഷതകൾ തന്നെയാണ് ഈ ക്യാമറയിലുള്ളത്.

കൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

Read more about:
English summary
Canon has just launched its latest flagship mirrorless camera systems, the Canon EOS R5 and R6. As part of the launch, the company shared the specifications around both the cameras along with pricing and availability.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X