Just In
- 1 hr ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- News
മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല
- Movies
മേക്കപ്പ് കുറയ്ക്കാൻ മീനയോട് പലവട്ടം പറഞ്ഞു, അത് കേട്ടില്ല, സംഭവിച്ചതിനെ കുറിച്ച് ജീത്തു ജോസഫ്
- Automobiles
R നയൺ T, R നയൺ T സ്ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു
- Sports
വത്സല്‍ വെടിക്കെട്ട്, തകര്‍ത്തടിച്ച് അസ്ഹറും സച്ചിന് ബേബിയും- കേരളത്തിന് മികച്ച സ്കോര്‍
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
ഫ്യൂജിഫിലിമിന്റെ ഏറെ ശ്രദ്ധ നേടിയ ക്യാമറ സീരിസാണ് GFX. ഈ സീരിസിൽ പുതിയൊരു ക്യാമറ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഫ്യൂജിഫിലിം. GFX 100S എന്ന പുതിയ കോംപാക്റ്റ് ക്യാമറ GFX 100നെക്കാൾ 500 ഗ്രാം ഭാരം കുറഞ്ഞതാണ്. ഉയർന്ന നിലവാരമുള്ള സ്റ്റില്ലുകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. ഫ്യൂജിഫിലിം GFX100S ക്യാമറയുടെ ഭാരം 900 ഗ്രാം ആണ്.

ഫ്യൂജിഫിലിം GFX 100S ഭാരം, വലിപ്പം എന്നിവ കുറവുള്ള ക്യാമറയാണ്. ഫ്യൂജിഫിലിം ഈ ക്യാമറയിൽ ഷട്ടർ യൂണിറ്റ്, ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ യൂണിറ്റ്, ബോഡി സ്ട്രക്ചർ എന്നിവ പുനർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇമേജ് സെൻസറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 102 മെഗാപിക്സൽ ബിഎസ്ഐ സിഎംഒഎസ് സെൻസറാണ് ഫ്യൂജിഫിലിം GFX 100S ക്യാമറയിൽ ഉള്ളത്. GFX 100 ക്യാമറയിലും ഇതേ സെൻസർ തന്നെയാണ് ഫ്യൂജിഫിലിം നൽകിയിട്ടുള്ളത്.
കൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ക്യാമറ നിർമ്മാതാക്കൾ കോംപാക്റ്റ് ഫുൾ-ഫ്രെയിം ക്യാമറകൾ നിർമ്മിക്കുന്ന തിരക്കിലാണ്. ഈ അവസരത്തിലാണ് ലാർജ് ഫോർമാറ്റ് ക്യാമറകളിൽ തന്നെ ഫ്യൂജിഫിലിം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. GFX സിസ്റ്റത്തിൽ തന്നെ കമ്പനി വിശ്വസിക്കാനുള്ള കാരണങ്ങളിൽ ആദ്യത്തേത് ഹൈ റെസല്യൂഷനാണ്, ചിത്രങ്ങളിൽ വിശദാംശങ്ങൾ കാണിക്കുന്നതിന് സെൻസറിന്റെ മുഴുവൻ ശേഷിയും ഉപയോഗിക്കാൻ ഇതിന് സാധിക്കുന്നു. രണ്ടാമത്തെ കാരണം മികച്ച കളർ ടോണുകളാണ്, മൂന്നാമത്തെ കാരണം സമൂത്ത് ആയ ബോക്കെകളാണ്.

ഫ്യൂജിഫിലിം GFX 100S: സവിശേഷതകൾ
GFX 100S ക്യാമറയിൽ 102 മെഗാപിക്സൽ സിഎംഒഎസ് സെൻസർറാണ് ഉള്ളത്. 3.76 ദശലക്ഷം പേസ് ഡിറ്റക്ഷൻ പിക്സലുകളുള്ള ഈ സെൻസർ വേഗത്തിലും കൃത്യമായും ഫോക്കസ് ചെയ്യുന്നു. കുറഞ്ഞ ലൈറ്റുള്ള അവസ്ഥകളിൽ പോലും AF -5.5EV ൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ഫോട്ടോഗ്രാഫിക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്കും ഉപകാരപ്പെടുന്ന രീതിയിൽ 0.18 സെക്കൻഡ് ഓട്ടോഫോക്കസ് സ്പീഡാണ് ഈ ക്യാമറയിൽ ഉള്ളത്.
കൂടുതൽ വായിക്കുക: സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഇമേജുകളും വീഡിയോകളും പ്രോസസ്സ് ചെയ്യുന്നതിനായി ഫ്യൂജിഫിലിമിന്റെ എക്സ്-പ്രോസസർ 4 ക്വാഡ് കോർ സിപിയു ആണ് GFX 100S ക്യാമറയിൽ നൽകിയിട്ടുള്ളത്. 3.2 ഇഞ്ച് എൽസിഡി മോണിറ്ററാണ് ക്യാമറയിൽ നൽകിയിട്ടുള്ളത്. ഈ മോണറ്ററിൽ 2.36 ദശലക്ഷം ഡോട്ടുകളുണ്ട്. ഈ വേരി-ആംഗിൾ ടച്ച്സ്ക്രീൻ മൂന്ന് ദിശകളിൽ ക്രമീകരിക്കാൻ കഴിയും. വീഡിയോ റെക്കോർഡിങ് പരിശോധിച്ചാൽ ഈ ക്യാമറയിൽ 30 എഫ്പിഎസ് വരെ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും.

ഉയർന്ന റെസല്യൂഷനുള്ള ഇലക്ട്രോണിക് വ്യൂഫൈൻഡർ, 5 എഫ്പിഎസ് കണ്ടിന്യൂവസ് ഷൂട്ടിംഗ്, 6-സ്റ്റോപ്പ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, കസ്റ്റമൈസബിൾ ബട്ടണുകൾ, വെതർപ്രൂഫിംഗ് എന്നിവയടക്കമുള്ള സവിശേഷതകളോടെയാണ് ഫ്യൂജിഫിലിം GFX 100S വിപണിയിൽ എത്തിയിരിക്കുന്നത്. NP-W235 ബാറ്ററി ഉപയോഗിച്ച് ഫുൾ ചാർജ്ജ് ചെയ്താൽ 460 ഷോട്ടുകൾ വരെ എടുക്കാൻ ക്യാമറയ്ക്ക് കഴിയും. അമേരിക്കയിൽ 5,999 ഡോളറാണ് ഈ ക്യാമറയുടെ വില. ഫെബ്രുവരി മുതൽ ക്യാമറ വിൽപ്പനയ്ക്ക് എത്തും. ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190