ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ

|

ആമസോൺ ടെലിവിഷനുകൾ, ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ ആക്‌സസറികൾ എന്നിവയ്ക്ക് ക്യാഷ്ബാക്കും കിഴിവുകളും നൽകുന്ന ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ ആരംഭിച്ചു. കൂടുതൽ റാമും ഉയർന്ന റിഫ്രഷ് റേറ്റുമുള്ള ഒരു വലിയ സ്ക്രീൻ വരുന്ന ടിവികളിൽ ഉപഭോക്താക്കൾക്ക് 30% വരെ കിഴിവ് ലഭിക്കും. കൂടാതെ, വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐയും തിരഞ്ഞെടുത്ത മോഡലുകളിൽ വില കുറയുന്ന എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഗെയിമിംഗിനായി നിങ്ങൾ ഒരു പുതിയ ലാപ്‌ടോപ്പിനായി തിരയുകയാണെങ്കിൽ ഇവിടെ നിന്നും ഒരെണ്ണം ഓഫറിൽ വാങ്ങാവുന്നതാണ്.

 

അസ്യൂസ് റോഗ് സെഫൈറസ് ജി14

അസ്യൂസ് റോഗ് സെഫൈറസ് ജി14

അസ്യൂസ് റോഗ് സെഫൈറസ് ജി14 യ്ക്ക് 14 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ 60 Hz റിഫ്രഷ് റേറ്റും ഐപിഎസ് ലെവൽ ആന്റി-ഗ്ലെയർ പാനലും ഉണ്ട്. 4.3 ജിഗാഹെർട്സ് പരമാവധി ക്ലോക്ക് സ്പീഡുള്ള ഒക്ടാകോർ എഎംഡി റൈസൺ 7 5800 എച്ച്എസ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് 8 ജിബി ഡിഡിആർ 4 റാം, 24 ജിബി റാം വരെ സപ്പോർട്ടുണ്ട്. അസ്യൂസ് റോഗ് സെഫൈറസ് ജി14 ലാപ്ടോപ്പിൽ 512 ജിബി ഇന്റേണൽ മെമ്മറി സ്റ്റോറേജ് നൽകിയിട്ടുണ്ട്. ഇത് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും എംഎസ് ഓഫീസ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യ്തിരിക്കുന്നു.

അസ്യൂസ് റോഗ് സെഫൈറസ് ജി14 ക്യുഎച്ച്ഡി

അസ്യൂസ് റോഗ് സെഫൈറസ് ജി14 ക്യുഎച്ച്ഡി

അസ്യൂസ് റോഗ് സെഫൈറസ് ജി14 ലാപ്ടോപ്പിൽ എർഗണോമിക് ഹിഞ്ച് ക്രമീകരിച്ചിരിക്കുന്നു. ഇതിൽ ടൈപ്പിംഗ്, ഓഡിയോ, കൂളിംഗ് പ്രകടനം മെച്ചപ്പെടുത്തിയിരിക്കുന്നു. ഇതിന് ഒരു പുതിയ 7nm റൈസൺ 4000HS പ്രോസസ്സർ ഉണ്ട്, അത് 8 കോറുകളും 16 ത്രെഡുകളും ബ്ലിസ്റ്ററിംഗ് ഫാസ്റ്റ് പെർഫോമൻസോടെ വരുന്നു. അസ്യൂസ് റോഗ് സെഫൈറസ് ജി14 ക്യുഎച്ച്ഡി 2560x1440 പിക്സലുകളുള്ള 14-ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയും 300 നിറ്റുകളുടെ പരമാവധി ബറൈറ്നെസുമുണ്ട്. ഗെയിമിംഗ് ലാപ്‌ടോപ്പിൽ 16 ജിബി (2 x 8 ജിബി) ഡിഡിആർ 4 ഉണ്ട്, ഇത് 24 ജിബി വരെ അപ്‌ഗ്രേഡ് ചെയ്യാനാകും. ഇതിന് 1 ടിബി ഇന്റർനാൽ M.2 NVMe PCIe 3.0 എസ്എസ്ഡി സപ്പോർട്ടുമുണ്ട്.

എംഎസ്ഐ ജിഎഫ്75 തിൻ
 

എംഎസ്ഐ ജിഎഫ്75 തിൻ

എംഎസ്ഐ ജിഎഫ്75 തിൻ 4 ജിബി ലാപ്ടോപ്പിൽ ഒരു ഗ്രാഫിക്സ് കാർഡ് ഉപയോഗിച്ചിരിക്കുന്നു, മികച്ച ഗ്രാഫിക്സ് പ്രകടനം നൽകുന്ന ജിഫോഴ്സ് ജിടിഎക്സ് 1650 ഇതിലുണ്ട്. 17.3 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ 144 Hz റിഫ്രഷ് റേറ്റിൽ നിങ്ങൾക്ക് ഏറ്റവും ഊർജ്ജസ്വലമായ ദൃശ്യങ്ങൾ നൽകുന്നു. ഇതിന് 8 ജിബി ഡിഡിആർ 4 2666MHz റാം 64 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 512 ജിബി NVMe എസ്എസ്ഡി സ്റ്റോറേജ് ഉണ്ട്. എം‌എസ്‌ഐയുടെ ഈ ലൈറ്റ്, പോർട്ടബിൾ ഗെയിമിംഗ് ലാപ്‌ടോപ്പ് വളരെ നേർത്തതാണ്, ഭാരം 2.2 കിലോഗ്രാം മാത്രമാണ് വരുന്നത്.

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 ന് 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ 1920 x 1080 പിക്സലുകൾ ഉണ്ട്. ഇതിന് 250 നൈറ്റുകളുടെ ഏറ്റവും ഉയർന്ന ബറൈറ്നെസുമുണ്ട് , ആന്റി-ഗ്ലെയർ, ഐപിഎസ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു, കൂടാതെ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 എച്ച്-സീരീസ് പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 8 ജിബി ഡിഡിആർ 4 റാമും 16 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതും 512 ജിബി എസ്എസ്ഡി ഹൈബ്രിഡ് സ്റ്റോറേജും ഇതിലുണ്ട്. ഏറ്റവും പുതിയ എൻവിഡിയ ജിഫോഴ്‌സ്‌ ജിടിഎക്‌സ്‌ 1650 4 ജിബി GDDR6 ഗ്രാഫിക്സ് കാർഡും 120 Hz റിഫ്രെഷ് റേറ്റും ഇതിൽ ക്രമീകരിച്ചിരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Amazon's Grand Gaming Days sale has begun, with rebates and discounts on televisions, gaming laptops, computer accessories, and other items. Large-screen TVs with more RAM and a higher refresh rate can be purchased for up to 30% less.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X