ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

|

ആപ്പിൾ വൺ മോർ തിങ് എന്ന പേരിൽ കഴിഞ്ഞ ദിവസം നടന്ന ലോഞ്ച് ഇവന്റിൽ വച്ച് പുതിയ എം1 പ്രോസസർ ഉൾപ്പെടെയുള്ള പുതിയ പ്രൊഡക്ടുകൾ പുറത്തിറങ്ങി. 5nm ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ പ്രോസസർ പ്രവർത്തിക്കുന്നത്. ഈ എം1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന മൂന്ന് പുതിയ പ്രൊഡക്ടുകളും കമ്പനി പുറത്തിറക്കി. മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നീ പ്രൊഡക്ടുകളാണ് കമ്പനി അവതരിപ്പിച്ചത്.

ആപ്പിൾ എം1 ചിപ്പ് ലോഞ്ച് ചെയ്തു
 

ആപ്പിൾ എം1 ചിപ്പ് ലോഞ്ച് ചെയ്തു

ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന ചിപ്പെന്നാണ് ആപ്പിൾ പുതിയ എം1 ചിപ്പിനെ കുറിച്ച് അവകാശപ്പെടുന്നത്. ഒക്ടാകോർ സിപിയു ഉള്ള എം1 ചിപ്പ് മറ്റ് ചിപ്പ്സെറ്റുകളുടെ ഇരട്ടി പെർഫോമൻസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഗ്രാഫിക്സ് പെർഫോമൻസും ഈ ചിപ്പ്സെറ്റ് നൽകുന്നു. ഈ എം1 ചിപ്പ് ഡിവൈസുകളുടെ ബാറ്ററി ബാക്ക്അപ്പ് വർധിപ്പിക്കുന്നു. സിസ്റ്റങ്ങളിൽ 15 മണിക്കൂർ വയർലെസ് വെബ് ഉപയോഗിക്കാൻ പോന്ന ഊർജം ഈ ചിപ്പ്സെറ്റ് സംരക്ഷിക്കുന്നു. എം1 ചിപ്പിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ മൂന്ന് ഡിവൈസുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: 13 മണിക്കൂർ ബാറ്ററി ലൈഫുമായി ഏസർ എൻഡുറോ എൻ 3 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ആപ്പിൾ മാക്ബുക്ക് എയർ ലോഞ്ച് ചെയ്തു

ആപ്പിൾ മാക്ബുക്ക് എയർ ലോഞ്ച് ചെയ്തു

ആപ്പിൾ എം1 ചിപ്പുമായി പുറത്തിറങ്ങിയ ആദ്യ പ്രൊഡക്ടുകളിലൊന്നാണ് മാക്ബുക്ക് എയർ. ഒക്ടാ കോർ എം1 ചിപ്പുള്ള മാക്ബുക്ക് എയർ ലാപ്ടോപ്പ് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിൻഡോസ് ലാപ്‌ടോപ്പിനെക്കാൾ 3 മടങ്ങ് വേഗതയേറിയ പ്രകടനം കാഴ്ച്ചവയ്ക്കുന്നു. പുതിയ മാക്ബുക്ക് എയറിൽ 13.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേ, 16 ജിബി വരെ മെമ്മറി, 2 ടിബി സ്റ്റോറേജ് എന്നിവയാണ് കമ്പനി നൽകിയിട്ടുള്ളത്. തണ്ടർബോൾട്ട്, യുഎസ്ബി 4, വൈ-ഫൈ 6, ടച്ച് ഐഡി സപ്പോർട്ടുകളും ഈ ഡിവൈസിൽ ഉണ്ട്.

കൂളിങ് സിസ്റ്റം

ആപ്പിളിന്റെ കൂളിങ് സിസ്റ്റം ആയത് കൊണ്ട് തന്നെ ഇതിൽ ഫാനുകൾ നൽകിയിട്ടില്ല. അടുകൊണ്ട് തന്നെ മാക്ബുക്ക് എയറിൽ നിന്നും ശബ്ദമുണ്ടാകില്ല. നിശബ്ദമായി പ്രവർത്തിക്കുന്ന ഒരു ലാപ്ടോപ്പാണ് ഇത്. ഈ ലാപ്ടോപ്പിൽ മാക്ഒഎസ് 11 ബിഗ് സർ ഉണ്ട്. ഇത് എം1ൽ പ്രവർത്തിക്കുന്ന പുതിയ സീരീസിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതായി ആപ്പിൾ അറിയിച്ചു.

കൂടുതൽ വായിക്കുക: ഷവോമി എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി

ആപ്പിൾ മാക്ബുക്ക് പ്രോ പുറത്തിറങ്ങി
 

ആപ്പിൾ മാക്ബുക്ക് പ്രോ പുറത്തിറങ്ങി

ആപ്പിൾ എം1 ചിപ്പ്സെറ്റുള്ള ആപ്പിളിന്റെ പുതിയ ലാപ്ടോപ്പുകളിൽ രണ്ടാമത്തേതാണ് മാക്ബുക്ക് പ്രോ. ഈ 13.3 ഇഞ്ച് ലാപ്ടോപ്പ് മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടിയോളം വേഗതയേറിയ പെർഫോമൻസും അഞ്ചിരട്ടി മെച്ചപ്പെട്ട ഗ്രാഫിക്സും നൽകുന്നു. ലോകത്തെ വേഗതയേറിയ സിപിയു കോർ ആണെന്ന് ആപ്പിൾ അവകാശപ്പെടുന്ന എം1 ചിപ്പിനൊപ്പം ഈ മാക്ബുക്ക് പ്രോയിൽ മാക്ഒഎസ് 11 ബിഗ് സർ ആണ് നൽകിയിട്ടുള്ളത്.

ബാറ്ററി

മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളിലെ പ്രധാന വ്യത്യാസങ്ങളിലൊന്ന് ബാറ്ററി പെർഫോമൻസിലാണ്. മുൻ തലമുറ പ്രോ, എയർ ലാപ്ടോപ്പുകളെക്കാൾ ശരാശരി 10 മണിക്കൂർ വരെ ബാക്ക് അപ്പ് ആപ്പിൾ ഇപ്പോൾ നൽകുന്നുണ്ട്. മാക്ബുക്ക് എയർ ആക്ടീവ് കൂളിംഗ് ഫാൻ സിസ്റ്റം ഒഴിവാക്കുമ്പോൾ, പ്രോ ലാപ്‌ടോപ്പ് ഈ കൂളിങ് സിസ്റ്റത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: അവിറ്റ എസൻഷ്യൽ ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 17,990 രൂപ

ആപ്പിൾ മാക് മിനി പുറത്തിറങ്ങി

ആപ്പിൾ മാക് മിനി പുറത്തിറങ്ങി

ആപ്പിൾ പുതുതായി പുറത്തിറക്കിയ എം1 പ്രോസസറിൽ പ്രവർത്തിക്കുന്ന മറ്റൊരു പ്രൊഡക്ട് മാക് മിനി ആണ്. ഈ പുതിയ മാക് മിനി 60 ശതമാനത്തിൽ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണെന്നും മൂന്നിരട്ടി വരെ വേഗതയിലുള്ള ഫാസ്റ്റ് സിപിയു ആണെന്നും കമ്പനി അവകാശപ്പെടുന്നു. ആറിരട്ടി വരെ വേഗതയുള്ള ഗ്രാഫിക്സാണ് ഈ ഡിവൈസിൽ ഉള്ളത്. മാക് മിനിയിലെ ആപ്പിൾ എം1 ചിപ്പ് 6കെ എക്സ്റ്റേണൽ ഡിസ്പ്ലേ സപ്പോർട്ടോടെയാണ് വരുന്നത്. 16 ജിബി റാം, തണ്ടർബോൾട്ട്, യുഎസ്ബി 4 എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതകളാണ്.

Most Read Articles
Best Mobiles in India

English summary
Apple unveiled the new products, including the new M1 processor, at a launch event last night called One More Thing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X