ആപ്പിൾ 2021 ൽ എം 1 പവർഡ് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ അവതരിപ്പിക്കും

|

2021 ൽ ആപ്പിൾ പുതിയ 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇവയെല്ലാം പുതിയ ഇൻ-ഹൗസ് എം 1 ചിപ്പ് ഉപയോഗിച്ച് 2021 ൽ പുറത്തിറക്കും. ഒരു റിപ്പോർട്ട് അനുസരിച്ച്, 24 ഇഞ്ച് ഐമാക് അവതരിപ്പിക്കുന്നതിനെക്കുറിച്ചും കുപ്പർട്ടിനോ കമ്പനി തയ്യറെടുക്കുന്നു. ഒപ്പം വരുന്ന വർഷത്തിൽ ഒരു ചെറിയ മാക് പ്രോ വർക്ക്സ്റ്റേഷനും അവതരിപ്പിക്കും. നവംബർ 10 ന് നടന്ന 'വൺ മോർ തിംഗ്' പരിപാടിയിൽ എം 1 SoC അവതരിപ്പിച്ച ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ 13 ഇഞ്ച്, പുതിയ സിലിക്കൺ നൽകുന്ന മാക് മിനി എന്നിവയുടെ പുതുക്കിയ എഡിഷനുകൾ അവതരിപ്പിച്ചു.

 എം 1 ചിപ്പ് നൽകുന്ന രണ്ട് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ
 

ഐടി ഹോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിളിന് പുതിയ എം 1 ചിപ്പ് നൽകുന്ന രണ്ട് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ പുറത്തിറക്കാൻ കഴിയും. പുതിയ 14 ഇഞ്ച് മാക്ബുക്ക് പ്രോയും പുതുക്കിയ 16 ഇഞ്ച് മാക്ബുക്ക് പ്രോയും ഉൾപ്പെടുന്നതാണ് പുതിയ ലൈനപ്പ്. നിലവിൽ, 16 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്റൽ പ്രോസസറുകളുള്ള ആപ്പിൾ സ്റ്റോറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. 13 ഇഞ്ച് മാക്ബുക്ക് പ്രോ, എം 1 ചിപ്പ്, ഇന്റൽ പ്രോസസർ ഓപ്ഷനുകൾക്കൊപ്പം പട്ടികപ്പെടുത്തിയിയിരിക്കുന്നു.

ആപ്പിൾ സിലിക്കൺ അധിഷ്ഠിത മാക്ബുക്ക് എയർ

ആപ്പിൾ സിലിക്കൺ അധിഷ്ഠിത മാക്ബുക്ക് എയർ, മാക് മിനി എന്നിവയ്‌ക്കൊപ്പം പുതിയ എം 1 പവർ എൻട്രി ലെവൽ മാക്ബുക്ക് പ്രോയും പ്രഖ്യാപിച്ചു. 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ മിനി-എൽഇഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം വരാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ട് ലാപ്ടോപ്പുകളും 2021 ന്റെ പകുതിയിൽ എപ്പോൾ വേണമെങ്കിലും അവതരിപ്പിക്കുമെന്നാണ് പറയുന്നത്.

ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

ഐമാക് ആപ്പിൾ

ഈ വർഷം അവസാനത്തോടെയോ 2021 ന്റെ ആദ്യ പകുതിയിലോ ഔദ്യോഗികമാക്കുമെന്ന് പ്രതീക്ഷിക്കുന്ന 24 ഇഞ്ച് ഐമാക് അവതരിപ്പിക്കുന്നതിനെക്കുറിച്ചും കമ്പനി സൂചന നൽകി. നിലവിൽ, ഐമാക് ആപ്പിൾ സ്റ്റോറിൽ 21.5 ഇഞ്ച്, 27 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. പുതിയ ഐമാക് റിലീസ് ചെയ്യുകയാണെങ്കിൽ, നിലവിലുള്ള രണ്ട് ലാപ്ടോപ്പുകളുടെ നടുവിലായിരിക്കും ഇതും വരുന്നത്. ഒരു ചെറിയ മാക് പ്രോ അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് റിപ്പോർട്ട് കാണിക്കുന്നു.

പുതിയ മാക് പ്രോയുടെ റിലീസ് തീയതി
 

സാധാരണ മാക് പ്രോയുടെ പകുതിയോളം വലിപ്പം ഇതിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ, സമാനമായ രൂപകൽപ്പനയിൽ, പുതിയ വർക്ക്സ്റ്റേഷൻ ഒറിജിനലിനെ മാറ്റിസ്ഥാപിക്കുമോ അതോ ഒരു പുതിയ വേരിയന്റാണോ എന്ന് ഇതുവരെ അറിവായിട്ടില്ല. അഭ്യുഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പുതിയ മാക് പ്രോയുടെ റിലീസ് തീയതിയും ഇതുവരെ വ്യക്തമല്ല. പുതുതായി അവതരിപ്പിച്ച എം 1 പവർഡ് മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ 13 ഇഞ്ച്, മാക് മിനി എന്നിവ നവംബർ 17 മുതൽ ഷിപ്പിംഗ് ആരംഭിക്കും. വരാനിരിക്കുന്ന പുതിയ ആപ്പിൾ ലാപ്ടോപ്പുകളുടെ കൂടുതൽ സവിശേഷതകൾ അറിയുവാനായി നിങ്ങൾ ഇനിയും കാത്തിരിക്കേണ്ടതായി വരും.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
Apple could reportedly be launching new 14-inch and 16-inch MacBook Pro laptops, all powered by its new in-house M1 chip, in 2021. According to a report, the Cupertino company could also be looking at launching a 24-inch iMac as well as a smaller Mac Pro workstation in the coming year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X