Just In
- 5 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 14 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ബസിൽ വെച്ച് പരിചയപ്പെട്ടു, പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 2 പേർ പിടിയിൽ
- Sports
IND vs IRE: വിക്കറ്റെടുത്തു, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഹര്‍ദിക്, മറ്റൊരു ഇന്ത്യന്‍ നായകനുമില്ല
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്
അസൂസിൽ നിന്നുള്ള സെഫിറസ് ലൈൻ ഗെയിമിംഗ് ലാപ്ടോപ്പുകൾ ട്രെൻഡി ഡിസൈനും ടോപ്പ്-ടയർ പെർഫോമൻസും നൽകുന്നവയാണ്. ഏറ്റവും പുതിയ 12th ജനറേഷൻ ഇന്റൽ കോർ പ്രോസസറും RTX 3080 Ti ജിപിയുമായി വരുന്ന അസൂസ് ആർഒജി സൈഫറസ് എം16 2022 എഡിഷൻ കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയിൽ എത്തിയത്. ഈ ലാപ്ടോപ്പിന്റെ വിശദമായ റിവ്യൂ നോക്കാം.

മേന്മകൾ
• മികച്ച ഗെയിമിങ് പെർഫോമൻസ്
• മിനിമലിസ്റ്റിക് ഡിസൈൻ
• തെളിച്ചമുള്ള, കൃത്യമായ കളർ ഡിസ്പ്ലേ
പോരായ്മകൾ
• 720p വെബ് ക്യാമറ
• ഫുൾ സൈസ് എസ്ഡി കാർഡ് സ്ലോട്ട് ഇല്ല

അസൂസ് ആർഒജി സൈഫറസ് എം16 2022: സവിശേഷതകൾ
• സിപിയു: ഇന്റൽ കോർ i9-12900H
• ഡിസ്പ്ലേ: 16-ഇഞ്ച് ഐപിഎസ് എൽസിഡി 2560x1600p, 165Hz
• ജിപിയു: എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3070 Ti ലാപ്ടോപ്പ്
• മെമ്മറി: 32ജിബി DDR5 4800MHz
• സ്റ്റോറേജ്: 1ടിബി NVMe PCIe Gen4
• ബാറ്ററി: 90WHr
• ഒഎസ്: മൈക്രോസോഫ്റ്റ് വിൻഡോസ് 11 64-ബിറ്റ്
അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്

അസൂസ് ആർഒജി സൈഫറസ് എം16 2022: ഡിസൈൻ
ഈ വർഷത്തെ ഞങ്ങളുടെ പ്രിയപ്പെട്ട ഗെയിമിങ് ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് ആർഒജി സൈഫറസ് എം16 2022 ഗെയിമിങ് ലാപ്ടോപ്പ്. അസൂസ് ആർഒജി സ്ട്രിക്സ് ജി15 (2022) ജി513 പോലെയുള്ള മിന്നുന്ന ആർജിബി ലൈറ്റിംഗ് ഇതിന് ഉണ്ടെങ്കിലും മറ്റേതൊരു ഗെയിമിങ് ലാപ്ടോപ്പിനെക്കാളും അസൂസ് ആർഒജി സൈഫറസ് എം16 2022ന്റെ സ്റ്റെൽത്ത് മാറ്റ് ബ്ലാക്ക് ഫിനിഷാണ് ഏറെ ശ്രദ്ധേയം. ലാപ്ടോപ്പിന്റെ പാം റെസ്റ്റ് ഭാഗത്തിന് മൃദുവായ ഫിനിഷുണ്ട്. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കാൻ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടി വന്നേക്കാം. തണ്ടർബോൾട്ട് 4 പോർട്ട്, ഡ്യുവൽ യുഎസ്ബി-എ പോർട്ടുകൾ, എച്ച്ഡിഎംഐ 2.0b പോർട്ട്, ആർജെ45 പോർട്ട്, 3.5mm ഹെഡ്ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ഇതിലുണ്ട്. ഫുൾ സൈസ് എസ്ഡി കാർഡ് സ്ലോട്ട് ഇതിലില്ല. വായുസഞ്ചാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ലാപ്ടോപ്പിന്റെ അടിഭാഗത്തും പ്ലാസ്റ്റിക് പാദങ്ങളുണ്ട്. ഇത് ലാപ്ടോപ്പിന് പ്രതലത്തിൽ ചരിച്ച് നിർത്തുന്നു.

അസൂസ് ആർഒജി സൈഫറസ് എം16 2022: ഡിസ്പ്ലേ
അസൂസ് ആർഒജി സൈഫറസ് എം16 2022 ഗെയിമിങ് ലാപ്ടോപ്പിൽ 165Hz റിഫ്രഷ് റേറ്റുള്ള 16 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയുണ്ട്. ഈ വില വിഭാഗത്തിൽ 1080p റെസല്യൂഷനുള്ള ലാപ്ടോപ്പുകൾ ഉണ്ടെങ്കിലും അസൂസ് ആർഒജി സൈഫറസ് എം16 2022ൽ ഉയർന്ന റെസല്യൂഷനും ഉയർന്ന റിഫ്രഷ് റേറ്റും ഒരുമിക്കുന്നു. ഈ ഡിസ്പ്ലെ ഡോൾബി വിഷൻ സർട്ടിഫൈഡ് ആണ്. 100 ശതമാനം ഡിസിഐ: പി3 കവറേജുള്ള പാന്റോൺ വാലിഡേറ്റഡ് ഡിസ്പ്ലേ കൂടിയാണ് ഇത്. 16:9 അസ്പാക്ട് റേഷിയോ ഉള്ള ഈ സ്ക്രീനിൽ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ സിനിമകളും വെബ് സീരീസുകളും കാണുന്നതിന് മികച്ചതാക്കുന്നു. 500 നിറ്റ്സ് ബ്രൈറ്റ്നസാണ് ഇതിലുള്ളത്.

അസൂസ് ആർഒജി സൈഫറസ് എം16 2022: കീബോർഡും ട്രാക്ക്പാഡും
അസൂസ് ആർഒജി സൈഫറസ് എം16 2022 ഒരു സൈലന്റ് കീബോർഡായ ഒരു സ്റ്റെൽത്ത് ടൈപ്പ് കീബോർഡുമായിട്ടാണ് വരുന്നത്. ഇവ വളരെ ക്ലിക്ക് ചെയ്യുന്ന കീകളാണെങ്കിലും അവ അധികം ശബ്ദം ഉണ്ടാക്കുന്നില്ല. കൂടാതെ ഗെയിമിങ് സമയത്ത് ലാപ്ടോപ്പ് എല്ലാ കീകളും രജിസ്റ്റർ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്ന എൻ-കീ റോൾഓവർ സാങ്കേതികവിദ്യയെയും ഇത് സപ്പോർട്ട് ചെയ്യുന്നു. കീബോർഡ് ഓരോ കീയിലും ആർജിബി സപ്പോർട്ടുമായി വരുന്നു. ലാപ്ടോപ്പിന് ഒരു വലിയ ട്രാക്ക്പാഡ് ഉണ്ട്. ഇത് യാതൊരു പ്രശ്നവും ഇല്ലാതെ സ്മൂത്ത് ആയി പ്രവർത്തിക്കുന്നു.
എച്ച്പി പവലിയൻ എയ്റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

അസൂസ് ആർഒജി സൈഫറസ് എം16 2022: ഓഡിയോയും ക്യാമറയും
അസൂസ് ആർഒജി സൈഫറസ് എം16 2022 ലാപ്ടോപ്പിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യൂവൽ ട്വീറ്ററുകളും ഡ്യുവൽ ഫോഴ്സ് ക്യാൻസലിങ് വൂഫറുകളുമുള്ള മൾട്ടി-ചാനൽ ഓഡിയോ സെറ്റപ്പുമുണ്ട്. ഇതിനിൽ നിന്നുള്ള ഓഡിയോ ഔട്ട്പുട്ട് വളരെ വ്യക്തമാണെങ്കിലും, സ്പീക്കറുകൾ വേണ്ടത്ര ഉച്ചത്തിലുള്ളതല്ലെന്ന് റിവ്യുവിൽ അനുഭവപ്പെട്ടു. ഇത് മിക്കവാറും എല്ലാ ഗെയിമിംഗ് ലാപ്ടോപ്പുകളുടെയും പ്രശ്നമാണ്. ലാപ്ടോപ്പിൽ വിൻഡോസ് ഹലോ ഫേസ് അൺലോക്കിനായി ഐആർ സെൻസറുള്ള 720p വെബ് ക്യാമറയുണ്ട്. കുറഞ്ഞ വെളിച്ചത്തിലും വെളിച്ചമില്ലാത്ത സാഹചര്യങ്ങളിലും ഇത് പ്രവർത്തിക്കുന്നു. കുറച്ച് മികച്ചൊരു എഫ്എച്ച്ഡി വെബ് ക്യാമറയെങ്കിലും ലാപ്ടോപ്പിൽ നൽകുന്നതായിരുന്നു നല്ലത്.

അസൂസ് ആർഒജി സൈഫറസ് എം16 2022: പെർഫോമൻസ്
ഏറ്റവും പുതിയ 12th ജനറേഷൻ ഇന്റൽ കോർ i9-1 2900H, എൻവീഡിയ ജീഫോഴ്സ് RTX 3070 Ti ലാപ്ടോപ്പ് ജിപിയു എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് ആർഒജി സൈഫറസ് എം16 2022. 1ടിബി PCIe Gen4 എസ്എസ്ഡി ഉള്ള ലാപ്ടോപ്പിൽ 32 ജിബി DDR5 മെമ്മറിയും നൽകിയിട്ടുണ്ട്. അതുകൊണ്ട് ലാപ്ടോപ്പ് വേഗത്തിൽ ബൂട്ട് ചെയ്യുന്നു. ആപ്പുകളും ഗെയിമുകളും വേഗത്തിൽ ലോഡുചെയ്യുന്നു. ലാപ്ടോപ്പിന് കരുത്ത് നൽകുന്ന പ്രോസസർ ആറ് ഹൈ പെർഫോമൻസ് കോറുകളും എട്ട് കാര്യക്ഷമമായ കോറുകളും ഉള്ള ഒരു 14-കോർ സിപിയു ആണ്. ഈ കോറുകളുടെ സംയോജനം മികച്ച പെർഫോമൻസ് നൽകുന്നു. സിപിയു മികച്ച സിംഗിൾ-കോർ പെർഫോമൻസ് നൽകുന്നു. എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3070 Ti ഏറ്റവും പുതിയ ജിപിയു ആണ്.

അസൂസ് ആർഒജി സൈഫറസ് എം16 2022: ഈ ലാപ്ടോപ്പ് വാങ്ങണോ
അസൂസ് ആർഒജി സൈഫറസ് എം16 2022 വിപണിയിലെ ഏറ്റവും ശക്തമായ ലാപ്ടോപ്പല്ല. എന്നിരുന്നാലും, 1080p, 1440p എന്നിവയിൽ AAA ഗെയിമുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഉയർന്ന മിഡ് റേഞ്ച് ലാപ്ടോപ്പാണിത്. ഇത് ഒരു ക്ലാസിക് ഡിസൈനുമായിട്ടാണ് വരുന്നത്, പുതിയ സിപിയുവും ജിപിയുവും മികച്ച പെർഫോമൻസ് നൽകാൻ ഡിവൈസിനെ സഹായിക്കുന്നു. മികച്ച ഡിസ്പ്ലേ, മികച്ച കീബോർഡ്, ഉയർന്ന പെർഫോമൻസ് ഉള്ള സിപിയു, ജിപിയു എന്നിവയുള്ള വലിയ സ്ക്രീൻ ഗെയിമിങ് ലാപ്ടോപ്പി് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന ലാപ്ടോപ്പ് തന്നെയാണ് അസൂസ് ആർഒജി സൈഫറസ് എം16 2022.
റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999