അസ്യൂസ് റോഗ് സെഫിറസ് എസ് 17, റോഗ് സെഫിറസ് എം 16 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

അസ്യൂസ് റോഗ് സെഫിറസ് എസ് 17, അസ്യൂസ് റോഗ് സെഫിറസ് എം 16 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ 'വിർച്വൽ ഫോർ തോസ് ഹൂ ഡെയർ ലോഞ്ച് ഇവന്റ്' എന്ന പരിപാടിയിൽ അവതരിപ്പിച്ചു. ഈ രണ്ട് പുതിയ ലാപ്‌ടോപ്പുകളും പ്രവർത്തിക്കുന്നത് ഇന്റൽ കോർ 11-ജെൻ എച്ച്-സീരീസ് പ്രോസസറുകളിലാണ്. കൂടാതെ, പുതിയ എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3050 ടി, ജിഫോഴ്സ് ആർ‌ടി‌എക്സ് 3050 ജിപിയു എന്നിവയുള്ള അസ്യൂസ് റോഗ് ഫ്ലോ എക്സ് 13, റോഗ് സെഫിറസ് എം 16, റോഗ് സെഫിറസ് ജി 14, റോഗ് സെഫിറസ് ജി 15, റോഗ് സ്ട്രിക്സ് ജി 15, റോഗ് സ്ട്രിക്സ് ജി 17, ടിയുഎഫ് ഡാഷ് എഫ് 15, ടിയുഎഫ് ഗെയിമിംഗ് എ15, ടിയുഎഫ് ഗെയിമിംഗ് എ17, ടിയുഎഫ് ഗെയിമിംഗ് എഫ് 15, ടിയുഎഫ് ഗെയിമിംഗ് എഫ് 17 ഗെയിമിംഗ് ലാപ്‌ടോപ്പുകളും അസ്യൂസ് ഈ വേളയിൽ അവതരിപ്പിച്ചു.

 

അസ്യൂസ് റോഗ് സെഫിറസ് എസ് 17 ലാപ്ടോപ്പിൻറെ സവിശേഷതകൾ

അസ്യൂസ് റോഗ് സെഫിറസ് എസ് 17 ലാപ്ടോപ്പിൻറെ സവിശേഷതകൾ

പുതിയ അസ്യൂസ് റോഗ് സെഫിറസ് എസ് 17 പ്രീമിയം ഗെയിമിംഗ് ലാപ്‌ടോപ്പ് ചൂട് നിയന്ത്രിക്കുന്നതിനായി ഒപ്റ്റിക്കൽ-മെക്കാനിക്കൽ കീബോർഡുമായി വരുന്നു. പുതിയ എ‌എ‌എസ് പ്ലസ് കൂളിംഗ് സിസ്റ്റം കീബോർഡ് 5 ഡിഗ്രി ആംഗിളിൽ ഉയർത്തുകയും തൽഫലമായി വിശാലമായ വെന്റുകൾ തുറക്കുകയും ചെയ്യുന്നു. ഇത് പുതിയ ആർക്ക് ഫ്ലോ ഫാനുകളെ ലാപ്ടോപ്പ് തണുപ്പിക്കുന്നതിനുള്ള വായു വലിച്ചെടുക്കുവാൻ അനുവദിക്കുന്നു. 11-ജനറൽ ഇന്റൽ കോർ i9-11900H പ്രോസസറാണ് സെഫിറസ് എസ് 17 ന് കരുത്ത് പകരുന്നത്. എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3080 ജിപിയു ഡൈനാമിക് ബൂസ്റ്റിനൊപ്പം 140W വരെ വരുന്നു. 16 ജിബി വരെ ഓൺബോർഡ് റാമും 2 ടിബി എസ്എസ്ഡി സ്റ്റോറേജുമുണ്ട് ഈ ലാപ്‌ടോപ്പിന്.

അസ്യൂസ് റോഗ് സെഫിറസ് എസ് 17
 

17.3 ഇഞ്ച് ക്യുഎച്ച്ഡി ഡിഡിഎസ് പാനലാണ് അസ്യൂസ് റോഗ് സെഫിറസ് എസ് 17ൽ അവതരിപ്പിക്കുന്നത്. വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, 3 യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, എച്ച്ഡിഎംഐ 2.0, 3.5 എംഎം മൈക്ക് ജാക്ക് കോംബോ, എസ്ഡി റീഡർ, ലാൻ ആർ‌ജെ -45 ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 90Whr ബാറ്ററിയുള്ള ഇതിന് ഫാസ്റ്റ് ചാർജിംഗ് 30 മിനിറ്റിനുള്ളിൽ 50 ശതമാനം മുഴുവൻ പവറിലേക്ക് എത്തിക്കുന്നു. 100W വരെ യുഎസ്ബി ടൈപ്പ്-സി ചാർജ് ചെയ്യുന്നതിനുള്ള സപ്പോർട്ടുമുണ്ട്. ഈ ഗെയിമിംഗ് ലാപ്‌ടോപ്പിന് ഏകദേശം 2.6 കിലോഗ്രാം ഭാരമുണ്ട്.

അസ്യൂസ് റോഗ് സെഫിറസ് എം 16 ലാപ്ടോപ്പിൻറെ സവിശേഷതകൾ

അസ്യൂസ് റോഗ് സെഫിറസ് എം 16 ലാപ്ടോപ്പിൻറെ സവിശേഷതകൾ

അസ്യൂസ് റോഗ് സെഫിറസ് എസ് 17 നൊപ്പം കമ്പനി അസ്യൂസ് റോഗ് സെഫിറസ് എം 16 ഗെയിമിംഗ് ലാപ്‌ടോപ്പും പുറത്തിറക്കി കഴിഞ്ഞു. അൾട്രാ സ്ലിം 15 ഇഞ്ച് ചേസിസിനുള്ളിൽ 16 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി ഡിസ്‌പ്ലേയുണ്ട്. 165 ഹെർട്സ് റിഫ്രഷ് റേറ്റ്, 3 എം‌എസ് റെസ്പോൺസ് ടൈം, അഡാപ്റ്റീവ് സിങ്ക്, 16:10 ആസ്പെക്റ്റ് റേഷിയോ, ഡോൾബി വിഷൻ സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഈ ഡിസ്പ്ലേയിലുണ്ട്. 11-ജനറൽ ഇന്റൽ കോർ i9-11900H വരെയുള്ള ഏറ്റവും പുതിയ പ്രോസസ്സറുകളാണ് അസ്യൂസ് സെഫിറസ് എം 16 യ്ക്ക് കരുത്ത് പകരുന്നത്. ഉയർന്ന ഫ്രെയിം റേറ്റുകൾ നൽകുന്ന ഒരു ജിഫോഴ്‌സ് ആർടിഎക്സ് 3070 ജിപിയു വരെ ഇതിലുണ്ട്. പുതിയ ജിഫോഴ്‌സ് ആർടിഎക്‌സ് 3050 ടി ലാപ്‌ടോപ്പ് ജിപിയുവിനൊപ്പം സെഫിറസ് എം 16 ലഭ്യമാണ്. 48 ജിബി റാമും 2 ടിബി എസ്എസ്ഡിയും വരെ ഇതിൻറെ ബോർഡിലുണ്ട്.

സെഫിറസ് എം 16

സെഫിറസ് എം 16 ലാപ്ടോപ്പിനെ തണുപ്പിക്കുന്നതിനായി റോഗ് ഇന്റലിജന്റ് കൂളിംഗ് ഉണ്ട്. മികച്ച ശബ്‌ദ നിലവാരത്തിനായി ഡ്യൂവൽ-ഫോഴ്‌സ് ക്യാൻസലിങ് വൂഫറുകളുള്ള ആറ് സ്പീക്കർ സംവിധാനമുണ്ട്. ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയെ ഈ ലാപ്‌ടോപ്പ് സപ്പോർട്ട് ചെയ്യുന്നു. 3 ഡി മൈക്ക് അറേ വ്യക്തമായ ഓഡിയോ പ്രദാനം ചെയ്യുന്നു, കൂടാതെ ടു-വേ എഐ നോയ്‌സ് ക്യാൻസലിങ് ബാക്ക്ഗ്രൗണ്ട് നോയ്‌സ് നീക്കംചെയ്യുന്നു. സെഫിറസ് എം 16 ന് 19.9 മില്ലിമീറ്റർ നേർത്തതും 1.9 കിലോഗ്രാം ഭാരവുമുണ്ട്. വിൻഡോസ് 10 പ്രോയിൽ പ്രവർത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് ഒരു സോൺ ആർ‌ജിബി അല്ലെങ്കിൽ വൈറ്റ് ബാക്ക്‌ലൈറ്റുള്ള സ്റ്റെൽത്ത് ടൈപ്പ് കീബോർഡ് ഉണ്ട്.

റോഗ് സെഫിറസ് എം 16 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ

വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാം, ഒരു തണ്ടർബോൾട്ട് 4 പോർട്ട്, ഒരു യുഎസ്ബി ടൈപ്പ് സി പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, മൈക്രോ എസ്ഡി സ്ലോട്ട്, എച്ച്ഡിഎംഐ 2.0, 3.5 എംഎം കോംബോ ജാക്ക്, കെന്നിംഗ്സ്റ്റൺ ലോക്ക്, ആർ‌ജെ 45 ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. അസ്യൂസ് റോഗ് സെഫിറസ് എം 16 ന് 90Whr ബാറ്ററിയും ഉണ്ട്. ഇത് 10 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുന്നു. കൂടാതെ, ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യുന്നു. രണ്ട് ലാപ്‌ടോപ്പുകളുടെയും വിലയും ലഭ്യതയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിപണികളെ അടിസ്ഥാനമാക്കി വിലയിൽ വ്യത്യാസം ഉണ്ടായേക്കാം. സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ പുതിയ റോഗ് ലാപ്‌ടോപ്പുകളൊന്നും അവതരിപ്പിക്കില്ലെന്ന് അസ്യൂസ് പ്രഖ്യാപിച്ചിരുന്നു. ഇത് സെഫിറസ് എസ് 17, സെഫിറസ് എം 16 തുടങ്ങിയ ലാപ്ടോപ്പുകൾക്കും ബാധകമാണ്.

Most Read Articles
Best Mobiles in India

English summary
The latest Nvidia GeForce RTX 3050 Ti and GeForce RTX 3050 GPUs are also available in the Asus ROG Flow X13, ROG Zephyrus M16, ROG Zephyrus G14, ROG Zephyrus G15, ROG Strix G15, ROG Strix G17, TUF Dash F15, TUF Gaming A15, TUF Gaming A17, TUF Gaming F15, and TUF Gaming F17 gaming laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X