ഇലവൻത്ത് ജനറേഷൻ ഇന്റൽ ചിപ്പുള്ള എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുകൾ നൽകിയിട്ടുള്ള എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി അവതരിപ്പിച്ചു. ഈ പുതിയ ക്രോംബുക്ക് എക്‌സ് 360 എഡിഷനുകളിൽ ഫീച്ചർ ചെയ്യുന്ന ഒരു കൺവേർട്ടിബിൾ ഫോം ഫാക്ടർ പുതിയ ലാപ്‌ടോപ്പ് നിങ്ങൾക്ക് ലഭ്യമാക്കുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുള്ള ക്രോംബുക്ക് എക്‌സ് 360 14 സി (2021) 45 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുന്ന ഒരു ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് റീഡറും ബാക്ക്‌ലിറ്റ് കീബോർഡും കൺവേർട്ടിബിൾ ക്രോംബുക്കിൽ ഉൾപ്പെടുന്നു. ക്രോംബുക്ക് എക്‌സ് 360 14 സി (2021) പ്രധാനമായും വിദ്യാർത്ഥികൾക്കും വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും ലക്ഷ്യമിട്ടുള്ളതാണ്.

എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) വില
 

എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) വില

എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) 649.99 ഡോളർ (ഏകദേശം 48,600 രൂപ) വില നൽകിയിട്ടുണ്ട്. ക്രോംബുക്ക് നിലവിൽ ബെസ്റ്റ് ബൈയിൽ ‘കമിങ് സൂൺ' എന്ന് പട്ടികപ്പെടുത്തിയിരിക്കുന്ന. ഈ മാസം മുതൽ യുഎസിൽ ബെസ്റ്റ് ബൈ, എച്ച്പി.കോം വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് സിനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് വിപണികളിൽ ഈ ലാപ്ടോപ്പ് എന്നുമുതൽ ലഭ്യമാകുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം

എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) സവിശേഷതകൾ

എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) സവിശേഷതകൾ

എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021) ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ 14 ഇഞ്ച് ഫുൾ-എച്ച്ഡി (1,920x1,080 പിക്‌സൽ) എൽഇഡി ഡിസ്‌പ്ലേ മൾട്ടിടച്ച് സപ്പോർട്ടുമായി അവതരിപ്പിക്കുന്നു. ഡിസ്‌പ്ലേയ്‌ക്ക് ഗോറില്ല ഗ്ലാസ് 5 സുരക്ഷയും നൽകിയിട്ടുണ്ട്. ഒപ്പം ക്രോംബുക്കിനെ ഒരു ടാബ്‌ലെറ്റാക്കി മാറ്റാൻ അതിൻറെ ഹിഞ്ച് നിങ്ങളെ അനുവദിക്കുന്നു. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 3-1115 ജി 4 പ്രോസസർ 4.1 ജിഗാഹെർട്‌സ് ക്ലോക്ക്, 8 ജിബി റാമുമായി വരുന്നു. കൂടാതെ, ഇതിൽ 128 ജിബി എസ്എസ്ഡി സ്റ്റോറേജുമുണ്ട്.

ഇലവൻത്ത് ജനറേഷൻ ഇന്റൽ ചിപ്പുള്ള എച്ച്പി ക്രോംബുക്ക് എക്‌സ് 360 14 സി (2021)
 

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി 2.0 പോർട്ടും രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു. ഹെഡ്‌ഫോൺ / മൈക്രോഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുമുണ്ട്. മൾട്ടിടച്ച് ജെസ്റ്റർ സപ്പോർട്ടുള്ള എച്ച്പി ക്രോംബുക്ക് x360 14 സി (2021) ന് ഒരു ടച്ച്പാഡ് ഉണ്ട്. ബയോമെട്രിക് ഓതെന്റിക്കേഷൻ ഫിംഗർപ്രിന്റ് റീഡറും ഇതിൽ ഉണ്ട്. കൂടാതെ, ക്രോംബുക്ക് എക്‌സ് 360 14 സി ഒരു സ്റ്റൈലസ് പേനയ്ക്കുള്ള സപ്പോർട്ടും ബാക്ക്ലിറ്റ് കീബോർഡ് ഉണ്ട്. യുഎസ്ബി ടൈപ്പ്-സിയിൽ 45W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 3 സെൽ, 58Wh ലിഥിയം അയൺ പോളിമർ ബാറ്ററി എച്ച്പി നൽകിയിട്ടുണ്ട്. ബാംഗ് & ഒലുഫ്‌സെൻ സപ്പോർട്ടുള്ള ഡ്യൂവൽ സ്പീക്കറുകളാണ് ക്രോംബുക്കിൽ വരുന്നത്.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
The new Chromebook x360 maintains the convertible form factor of previous Chromebook x360 models. The Chromebook x360 14c (2021) also has Corning Gorilla Glass 5 security and quick charging technology, which claims to charge the device from 0 to 50% in 45 minutes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X