ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1, ഇൻബുക്ക് എക്സ്1 പ്രോ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

|

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സീരീസ് ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻബുക്ക് എക്സ്1, ഇൻബുക്ക് എക്സ്1 പ്രോ എന്നീ രണ്ട് വ്യത്യസ്ത ടൈറ്റിലുകളിൽ മൂന്ന് മോഡലുകളാണ് ഈ സീരിസിൽ ഉള്ളത്. ഇൻബുക്ക് എക്സ്1 ഇന്റൽ കോർ i3, കോർ i5 പ്രോസസർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇൻബുക്ക് എക്സ്1 പ്രോ ഇന്റൽ കോർ i7 പ്രോസസർ വേരിയന്റിൽ മാത്രമാണ് വരുന്നത്. മൂന്ന് ഇൻഫിനിക്‌സ് ലാപ്‌ടോപ്പുകളും വിൻഡോസ് 11 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. 14 ഇഞ്ച് ഫുൾ-എച്ച്‌ഡി ഐപിഎസ് ഡിസ്‌പ്ലേയും ഇവ മൂന്നും ഫീച്ചർ ചെയ്യുന്നു.

 

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1, ഇൻബുക്ക് എക്സ്1 പ്രോ: ഇന്ത്യയിലെ വില

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1, ഇൻബുക്ക് എക്സ്1 പ്രോ: ഇന്ത്യയിലെ വില

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിന്റെ 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ഇന്റൽ കോർ ഐ3 വേരിയന്റിന് 35,999 രൂപയാണ് വില. 8 ജിബി റാമിലും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ഇന്റൽ കോർ ഐ5 ഓപ്ഷനും ലാപ്‌ടോപ്പിനുണ്ട്, ഇതിന്റെ വില 45,999 രൂപയാണ്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 പ്രോയ്ക്ക് 55,999 രൂപയാണ് വില. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ഒരൊറ്റ ഇന്റൽ കോർ i7 പതിപ്പിലാണ് ഇത് ലഭ്യമാകുന്നത്. ഇൻബുക്ക് എക്സ്1 സീരീസ് ഡിസംബർ 15 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

ഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1: സവിശേഷതകൾ
 

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1: സവിശേഷതകൾ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പ് വിൻഡോസ് 11 ഹോമിലാണ് പ്രവർത്തിക്കുന്നത്. 300 നിറ്റ് പീക്ക് ബ്രൈറ്റ്നസുള്ള 14 ഇഞ്ച് ഫുൾ-എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 8 ജിബി LPDDR4X റാം + 256 ജിബി M.2 എസ്എസ്ഡി സ്റ്റോറേജുമുള്ള ഇന്റൽ കോർ i3-1005G18 മോഡലും 8 ജിബി LPDDR4X റാം + 512 ജിബി M.2 എസ്എസ്ഡി സ്റ്റോറേജുള്ള ഇന്റൽ കോർ i5-1035G1 മോഡലുമാണ് ഈ ലാപ്ടോപ്പിനുള്ളത്. ഇൻബുക്ക് എക്സ്1ൽ ഇന്റഗ്രേറ്റഡ് ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സും നൽകിയിട്ടുണ്ട്.

ഹാർഡ്‌വെയർ ബേസ്ഡ് പ്രൈവസി സ്വിച്ച്

ഹാർഡ്‌വെയർ ബേസ്ഡ് പ്രൈവസി സ്വിച്ച് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു എച്ച്ഡി (720p) വെബ്‌ക്യാം ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്. ഇത് 1.5W സ്റ്റീരിയോ സ്പീക്കറുകളുമായും രണ്ട് 0.8W ട്വീറ്ററുകളുമായും ജോടിയാക്കിയിട്ടുണ്ട്. ഡിടിഎസ് ഓഡിയോ പ്രോസസ്സിങും ലാപ്ടോപ്പിൽ ഉണ്ട്. രണ്ട് മൈക്രോഫോണുകളാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ലാപ്ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഒരു യുഎസ്ബി 2.0, രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, എച്ച്ഡിഎംഐ 1.4, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്.

കുറഞ്ഞ നിരക്കിൽ 365 ദിവസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ കുറഞ്ഞ നിരക്കിൽ 365 ദിവസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

 കണക്റ്റിവിറ്റി

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിൽ വയർലെസ് കണക്റ്റിവിറ്റിക്കായി Wi-Fi 802.11ac, ബ്ലൂടൂത്ത് v5.1 എന്നിവയും നൽകിയിട്ടുണ്ട്. 65W പവർ ഡെലിവറി (PD) ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 55Wh ബാറ്ററിയാണ് ഈ ലാപ്ടോപ്പിൽ ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. ലാപ്ടോപ്പിന് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള മറ്റ് യുഎസ്ബി ഡിവൈസുകളും ചാർജ് ചെയ്യാൻ കഴിയും. 1.48 കിലോഗ്രാം ഭാരമാണ് ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിനുള്ളത്. ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ തന്നെയാണ് ഈ ലാപ്ടോപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 പ്രോ: സവിശേഷതകൾ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 പ്രോ പ്രവർത്തിക്കുന്നത് വിൻഡോസ് 11 ഹോമിലാണ്. ഈ ലാപ്ടോപ്പിൽ 14-ഇഞ്ച് ഫുൾ-എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുണ്ട്. ഇൻബുക്ക് എക്സ്1ൽ ഉള്ളതിനാ സമാനമായ ഡിസ്പ്ലെയാണ് ഇത്. ഇൻബുക്ക് എക്സ്1 പ്രോ ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 16 ജിബി LPDDR4X റാമും 512 ജിബി M.2 എസ്എസ്ഡി സ്റ്റോറേജുമുള്ള ഇന്റൽ കോർ i7-1065G7 പ്രോസസറാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. ഇത് ഇന്റൽ ഐറിസ് പ്ലസ് ഗ്രാഫിക്സുമായാണ് വരുന്നത്.

ഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന് കമ്പനിഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന് കമ്പനി

സ്പീക്കർ

ഒരു ഹാർഡ്‌വെയർ സ്വിച്ചോടുകൂടിയ എച്ച്ഡി (720p) വെബ്‌ക്യാമും ഇൻബുക്ക് എക്സ്1 പ്രോ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ഇൻബുക്ക് എക്സ്1 ലാപ്ടോപ്പിൽ ഉള്ളതിന് സമാനമായ സ്പീക്കർ സെറ്റാണ് പ്രോ മോഡലിലും ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. ഈ ലാപ്ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇൻബുക്ക് എക്സ്1-ൽ ഉള്ളതിനാ സമാനമാണ്. ഒരു യുഎസ്ബി 2.0, രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, എച്ച്ഡിഎംഐ 1.4, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 പ്രോയുടെ ഡിസൈൻ എക്സ്1 ലാപ്ടോപ്പിന് സമാനമണ്.

കണക്റ്റിവിറ്റി

വയർലെസ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ പ്രോ മോഡൽ സാധാരണ മോഡലിനെക്കാൾ മികച്ചതാണ്. ഇൻബുക്ക് എക്സ്1ൽ ഉള്ള Wi-Fi 802.11ac അല്ല പ്രോ മോഡലിൽ ഉള്ളത്. പകരം Wi-Fi 6 ആണ് നൽകിയിട്ടുള്ളത്. ഇത് കൂടുതൽ മികച്ച വയർലസ് കണക്റ്റിവിറ്റി നൽകുന്നു. ഈ ലാപ്ടോപ്പിൽ 65W പിഡി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 55Wh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ലാപ്‌ടോപ്പിന് ഇൻബുക്ക് എക്സ്1ൽ ഉള്ള അതേ അളവുകളും ഭാരവുമാണ് ഉള്ളത്. ഈ സവിശേഷതകൾ നോക്കിയാൽ പ്രോസസറിന്റെയും വൈ-ഫൈ കണക്ടിവിറ്റിയുടെയും കാര്യത്തിൽ ഒഴികെ ബാക്കിയെല്ലാ കാര്യത്തിലും ഇൻഫിനിക്സ് എക്സ്1 ലാപ്ടോപ്പും എക്സ്1 പ്രോയും സമാനമാണ് എന്ന് മനസിലാകും.

ഒന്നര ലക്ഷത്തോളം രൂപ വിലയുമായി എച്ച്പി ഒമെൻ 16 ഗെയിമിങ് ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തിഒന്നര ലക്ഷത്തോളം രൂപ വിലയുമായി എച്ച്പി ഒമെൻ 16 ഗെയിമിങ് ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

English summary
Infinix Introduces Inbook X1 Series Laptops in India The series comes in three models with two different titles, the Inbook X1 and the Inbook X1 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X