Just In
- 2 hrs ago ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- 15 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 17 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 17 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
Don't Miss
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- News സ്വര്‍ണവില വീണ്ടും മാറി; ഇന്നലെ ബുക്ക് ചെയ്തവര്‍ക്ക് നേട്ടം... ചാഞ്ചാട്ട സാധ്യത, ഗ്രാം വില അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Automobiles പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
ലെനോവോ ഓള്-ഇന്‍-വണ്‍ പിസി ഇന്ത്യയില്‍
വളരെ കുറച്ച് സ്ഥലം മതി എന്നതിനാല്‍ സാധാരണ ഡെസ്ക്ടോപ്പുകളെക്കാള്‍ ഓള്-ഇന്‍-വണ്‍ പിസികള്‍ക്ക് പ്രിയമേറി വരുന്നു. സ്ഥലം കുറച്ചു മതി എന്നു കരുതി പ്രവര്‍ത്തന മികവിന്റെ കാര്യത്തില്‍ ഇവയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല എന്നതാണ് ഇവുടെ ഏറ്റവും വലിയ ആകര്‍ഷണീയത.
അതുകൊണ്ട് തന്നെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ സാധാരണ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളേക്കാള്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത് ഓള്-ഇന്‍-വണ്‍ പിസികളുടെ നിര്‍മ്മാണത്തിലാണ്. ലെനോവോ ഒട്ടേറെ ഓള്-ഇന്‍-വണ്‍ പിസികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലെനോവോ ഐഡിയസെന്റര്‍ ബി500 ആണ് ഇവയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച പിസി.
ഫീച്ചറുകള്‍:
- 23 ഇഞ്ച് സ്ക്രീന്‍
- ജെബിഎല്‍ സ്പീക്കറുകള്‍
- ഒപ്റ്റിക്കല്‍ ഡ്രൈവ്
- 4 ജിബി റാം
- 1 ടിബി സ്റ്റോറേജ്
പിസിയുടെ താഴെ ഭാഗത്തായാണ് ജെബിഎല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ ഉള്ളത്. ഇതിന്റെ 23 ഇഞ്ച് സ്ക്രീന്‍ 60 ഡിഗ്രി വരെ ചരിക്കാവുന്നതാണ്. ബ്രൈറ്റ്നെസും, ശബ്ദവും നിയന്ത്രിക്കാവുന്ന ടച്ച് സെന്‍സിറ്റീവ് കീകള്‍ സ്ക്രീനിന്റെ താഴെയായി കാണാം. വയര്‍ലെസ് മൗസും, കീബോര്‍ഡും സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന കീകളും ഇവിടെ കാണാം. സ്ക്രീന്‍ മാത്രം ഓഫ് ചെയ്യാവുന്ന ഒരു പവര്‍ ബട്ടണും ഇതിനുണ്ട്. ഇങ്ങനൊരു ബട്ടണ്‍ ഇത്തരം പിസികളില്‍ അസാധാരണമാണ്.
മൗസ്, കീബോര്‍ഡ് എന്നിവയ്ക്കൊപ്പം ഒരു റിമോട്ട് കണ്ട്രോളും ഈ പിസിയ്ക്കൊപ്പം ലഭിയ്ക്കും. ഒരു ടിവി റിമോട്ടു പോലെ ഓഡിയോയും, വീഡിയോയും നിയന്ത്രിക്കാവുന്ന ഒരു റിമോട്ട് കണ്ട്രോള് തന്നെയാണികും. എന്നാല്‍ വിന്‍ഡോസ് മീഡിയ സെന്ററിലേക്കെത്താനും ഇതുപയോഗിക്കാം എന്നൊരു പ്രത്യേകതയുണ്ട്. ഇത് വീഡിയോ ഗെയിമിംഗിലും ഉപയോഗപ്പെടുത്താം.
2.66 ജിഗാഹെര്‍ഡ്സ് ക്ലോക്ക് സ്പീഡുള്ള ഇന്റല്‍ കോര്‍ 2 ക്വാഡ് ക്യു8400 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ആണിതിന്റെ ശക്തി. എടിഐ റേഡിയോണ് എച്ച്ഡി 5450 ആണ് ഇതിന്റെ ഗ്രാഫിക്സ് കാര്‍ഡ്. എന്നാലിത് ഹൈ എന്റ് ഗെയിമുകള്‍ക്ക് ചേര്ന്നപിസി അല്ല.
ഇതിന് ഒരു ഇന്റേണല്‍ ടിവി ട്യൂണര്‍ ഉള്ളതുകൊണ്ട് ഒരു ടിവി കേബിള്‍ കണക്ഷനുണ്ടെങ്കില് സാധാരണ ടിവിയില്‍ കാണുന്ന പോലെ ടെവി പരിപുാടികളും ഈ കമ്പ്യൂട്ടറിലൂടെ കാണാം. യുഎസ്ബി പോര്‍ട്ടുകള്‍, എഥര്‍നെറ്റ് പോര്‍ട്ട്, എവി പോര്‍ട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകളും ഈ ഓള്-ഇന്‍-വണ്‍ കമ്പ്യൂട്ടറിലുണ്ട്.
ലെനോവോ ഐഡിയസെന്റര്‍ ബി500 എന്ന ഈ ഓള്-ഇന്‍-വണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ വില ഏതാണ്ട് 60,000 രൂപയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470